നിർമ്മാതാവ് എംപി മോഹനനും പ്രൊഡക്ഷൻ മാനേജർ ഷൺമുഖനും സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചു; ജൂനിയർ ആർട്ടിസ്റ്റുകൾ ബലാത്സംഗത്തിനിരയായി നടി ചാർമിളയുടെ വെളിപ്പെടുത്തൽ

ചെന്നൈ: മലയാള സിനിമാ രംഗത്ത് നിന്നും തനിക്ക് നേരിടേണ്ട ദുരനുഭവങ്ങൾ കഴിഞ്ഞ ദിവസമാണ് നടി ചാർമിള തുറന്നു പറഞ്ഞത്. സിനിമാ നിർമ്മാതാവും പ്രൊഡക്ഷൻ മാനേജരും ഉൾപ്പെടെയുള്ളവർ ചേർന്ന് തന്നെ കൂട്ടബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. നടിയുടെയും അസിസ്റ്റന്റായ യുവതിയുടെയും സാരി വലിച്ചൂരാൻ ശ്രമിച്ചെന്നും ജൂനിയർ ആർട്ടിസ്റ്റുകൾ ബലാത്സംഗത്തിനിരയായെന്നുമാണ് താരം തുറന്നു പറഞ്ഞത്. മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന ലൈംഗിക ചൂഷണങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തലുകൾ നടക്കുന്നതിനിടെയാണ് ചാർമിളയും തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചവരുടെ പേരുകൾ ഉൾപ്പെടെ വെളിപ്പെടുത്തി…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 4 പേർ അറസ്റ്റിൽ

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. ലിൻ്റോ (26), മുഹമ്മദ് നിവാസ് (23), വൈശാഖ് (29), അഭിനവ് (22) എന്നിവരെയാണ് ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ടൂർ പോകാമെന്ന് പറഞ്ഞാണ് പ്രതികളിലൊരാളായ അഭിനവ് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കൂടെ കൊണ്ടുപോകുകയായിരുന്നു. ലിന്റോ ലോഡ്ജില്‍ മുറി എടുത്ത് പെണ്‍കുട്ടിക്ക് ലഹരിമരുന്നുകള്‍ നല്‍കിയ ശേഷം പീഡിപ്പിച്ചു. ടാക്സി ഡ്രൈവറായ മുഹമ്മദ്‌ നിവാസ് പെണ്‍കുട്ടിയെ കാറില്‍ കൊണ്ടുപോയി ബിയര്‍ നല്‍കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. മറ്റൊരു പ്രതിയായ വൈശാഖ് ഇയാളുടെ…

Read More

ഹരിപ്പാട് സിപിഎമ്മിൽ കൂട്ടരാജി ; പഞ്ചായത്ത് പ്രസിഡൻ്റ് ഉൾപ്പടെ 36 അംഗങ്ങൾ രാജിവച്ചു

ആലപ്പുഴ: കായംകുളത്തിന് പിന്നാലെ ഹരിപ്പാട് സിപിഎമ്മിലും കൂട്ടരാജി. ഹരിപ്പാട് കുമാരപുരത്ത് 36 സിപിഎം അംഗങ്ങളാണ് രാജിവച്ചത്. കുമാരപുരം പഞ്ചായത്ത്‌ പ്രസിഡന്റ് ഉൾപ്പടെ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ജില്ലാ സെക്രട്ടറിക്കും രാജിക്കത്ത് നൽകി. വിഭാഗീയതയുടെ ഭാഗമായുള്ള പ്രശ്നങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് വിവരം. കായംകുളം പുള്ളിക്കണക്ക് ലോക്കൽ കമ്മിറ്റിക്ക് കീഴിലെ മാവേലി സ്റ്റോർ ബ്രാഞ്ച് കമ്മിറ്റിയിലെ 14 അംഗങ്ങളിൽ 12 പേരും കഴി‌ഞ്ഞ ദിവസം രാജി വെച്ചിരുന്നു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് രണ്ട് സ്ത്രീകളടക്കം രാജിക്കത്ത് നൽകിയത്….

Read More

തിരൂരിനും താനൂരിനും ഇടയിൽ  ട്രെയിൻ തട്ടി രണ്ടു പേർ മരിച്ചു

താനൂർ : താനൂരിനും തിരൂരിനും  ഇടയിൽ ട്രെയിൻ തട്ടി രണ്ടു പേർ മരിച്ചു. ബി.പി അങ്ങാടി അയ്യപ്പന്‍ കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പെരുംകുളത്ത്  സുരേഷിൻെറ ഭാര്യ ഷൈബയാണ് (36) ശനിയാഴ്ച രാവിലെ പുത്തൻതെരുവിൽ വെച്ച് ട്രെയിൻ തട്ടി മരിച്ചത്. തിരൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഷൈബ. താനൂർ പുത്തൻതെരുവിൽ വെച്ചാണ് ട്രെയിൻ തട്ടിയത്. തിരൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നല്കും.ജിഷ്ണു, വിഷ്ണു, ആദിഷ് എന്നിവർ മക്കളാണ്. മറ്റൊരു സംഭവത്തിൽ തിരൂർ…

Read More

കഞ്ചാവുമായി യുവാവും യുവതിയും പിടിയിൽ

പാലക്കാട്: ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നടന്ന പരിശോധനയിൽ കഞ്ചാവുമായി യുവാവും യുവതിയും പിടിയിൽ.  പാലക്കാട് പാമ്പാമ്പള്ളം ടോൾ പ്ലാസക്ക് സമീപം വച്ചാണ് 14.44 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശി ആൽബിൻ സൈമൺ(24 വയസ്), കോഴിക്കോട് സ്വദേശിനി ഷിഫ ഫൈസൽ(23 വയസ്) എന്നിവരാണ് പിടിയിലായത്. പാലക്കാട് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ എക്സൈസ് ഇൻസ്‌പെക്ടർ എ.സാദികും സംഘവും ഒറ്റപ്പാലം എക്സൈസ് റേഞ്ച് പാർട്ടിയും ചേർന്നാണ് പ്രതികളെ പിടികൂടിയത്. Share on FacebookTweetFollow us

Read More

കണ്ണൂരിൽ ഫാഷൻ ടെക്നോളജി വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ :  കല്യാശ്ശേരിയിൽ ഫാഷൻ ടെക്നോളജി വിദ്യാർത്ഥിനിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കല്യാശ്ശേരി പൊയ്യിൽ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ ജ്യോതിക കെ വി ജ്യോതിക(19) ആണ് മരിച്ചത്. കണ്ണൂർ ഫെംസ്  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി വിദ്യാർത്ഥിയാണ്. .അച്ഛൻ: ജയചന്ദ്രൻ. അമ്മ: കനകലത. ശവസംസ്കാരം നാളെ രാവിലെ 11 മണിക്ക് ബിക്കിരിയൻ പറമ്പ് പൊതുശ്മശാനത്തിൽ. Share on FacebookTweetFollow us

Read More

ഹെൽത്ത് ഇൻസ്പെക്ടറുടെ മാല മോഷ്ടിച്ച സംഭവം; ആലപ്പുഴയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി

     ഹെൽത്ത് ഇൻസ്പെക്ടറുടെ മാല മോഷ്ടിച്ച സംഭവത്തിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. വലിയ മരം ബ്രാഞ്ച് സെക്രട്ടറി സുധീറിനെയാണ് പുറത്താക്കിയത്. ആലപ്പഴ നഗരസഭയിലെ താൽക്കാലിക ജീവനക്കാരനാണ് സുധീർ. പിറന്നാൾ ആഘോഷത്തിനിടെയാണ് ഹെൽത്ത് ഇൻസ്പെക്ടറുടെ സ്വർണമാല കവർന്നത്. മൂന്ന് പവന്റെ മാലയാണ് പിറന്നാൾ ആഘോഷത്തിനിടെ കവർന്നത്. ഈ മാസം 25ന് നഗരസഭയിലെ കൗൺസിലറുടെ മകളുടെ പിറന്നാളാഘോഷത്തിനിടെയാണ് സംഭവം നടന്നത്. മാല നഷ്ടപ്പെട്ട വിവരം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. പിന്നീട് ദിവസങ്ങൾക്ക് ശേഷം മാല നഗരത്തിലെ…

Read More

ഹരിഹരൻ അഡ്ജസ്റ്റ്മെൻ്റിന് തയ്യാറാണോയെന്ന് ചോദിച്ചു; ഗുരുതര ആരോപണവുമായി ചാർമിള

കൊച്ചി: മലയാള സിനിമാ മേഖലയിലെ 28 പേര്‍ തന്നോട് മോശമായി പെരുമാറിയെന്ന് നടി ചാര്‍മിളയുടെ വെളിപ്പെടുത്തല്‍. ‘അര്‍ജുനന്‍ പിള്ളയും അഞ്ചു മക്കളും’ എന്ന സിനിമയില്‍ അഭിനയിക്കുന്നതിനിടെയാണ് മോശം അനുഭവം ഉണ്ടായത്. നിര്‍മ്മാതാവ് എംപി മോഹനനും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നുമാണ് നടിയുടെ ആരോപണം.എന്നാല്‍ കൂടുതല്‍ പേരുകള്‍ വെളിപ്പെടുത്തുന്നില്ലെന്നും നടി പറഞ്ഞു. രാത്രി വാതിലില്‍ വന്ന് മുട്ടുന്നതടക്കമുള്ള മോശം അനുഭവങ്ങളുണ്ടായി. താല്‍പര്യങ്ങള്‍ക്ക് വഴങ്ങാതെ വന്നപ്പോള്‍ സിനിമയില്‍ നിന്ന് പുറത്താക്കുമെന്നും ഭീഷണിയുണ്ടായി. തന്റെ സുഹൃത്തായ നടന്‍ വിഷ്ണുവിനോട്…

Read More

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന ബസിൽക്കയറി കണ്ടക്ടറെ കുത്തിക്കൊന്നു

എറണാകുളം: കളമശ്ശേരി എച്ച്.എം.ടി ജങ്ഷനിൽ ഓടിക്കൊണ്ടിരുന്ന ബസിൽക്കയറി കണ്ടക്ടറെ കുത്തിക്കൊന്നു. ഇടുക്കി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. ബസില്‍ ഓടിക്കയറിയ പ്രതി ആക്രമണശേഷം ഇറങ്ങിയോടി. ബസിൽ യാത്ര ചെയ്ത പെൺകുട്ടിയെ കളിയാക്കിയതിന്റെ പ്രതികാരമാണ് കൊലപാതകമെന്നാണ് സമീപവാസികൾ പറയുന്നത്. എറണാകുളത്ത് നിന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് സർവീസ് നടത്തുന്ന ഹിദായത്ത് ബസിലെ കണ്ടക്ടറാണ് കൊല്ലപ്പെട്ട അനീഷ്. എച്ച്.എം.ടി ജങ്ഷനിൽ നിന്ന് എൻ.എ.ഡിയിലേക്ക് പോകുന്ന വഴിയിൽ വെച്ചായിരുന്നു സംഭവം. ബസിന്റെ മുൻ വാതിലിലൂടെ അകത്തേക്ക് പ്രവേശിച്ച കൊലപാതകി കണ്ടക്ടറെ ആക്രമിക്കുകയായിരുന്നു. തുടർന്ന്…

Read More

ട്രെയിനിൽ വച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

പാലക്കാട്-ചെന്നൈ-പഴനി എക്‌സ്പ്രസിൽ ഐടി ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. നാമക്കൽ കുമാരപാളയം സ്വദേശി കെവി കിഷോറാണ് പിടിയിലായത്. ഇയാളും ഐടി ജീവനക്കാരനാണ് 26ന് പുലർച്ചെ ട്രെയിനിലെ ശുചിമുറിയിൽ പോയപ്പോഴാണ് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. ശുചിമുറിയിൽ ഒളിച്ചിരുന്ന യുവാവ് കടന്നുപിടിക്കുകയായിരുന്നു. ട്രെയിനിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത് Share on FacebookTweetFollow us

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial