പ്രായപൂർത്തിയാകാത്ത മകളുടെ മുന്നിൽ വച്ച് കാമുകനുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടു; യുവതിക്ക് 6 വർഷം കഠിന തടവും ഒന്നരലക്ഷം പിഴയും
മഞ്ചേരി: പ്രായപൂർത്തിയാകാത്ത മകളുടെ മുന്നിൽവച്ച് കാമുകനുമായി ലൈംഗികബന്ധത്തിലേർപ്പെട്ട യുവതിക്ക് ആറുവർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ചെർപ്പുളശ്ശേരി സ്വദേശിനിയായ യുവതിക്കാണ് മഞ്ചേരി സ്പെഷ്യൽ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. പിഴത്തുക പരാതിക്കാരിയായ കുട്ടിക്ക് നൽകണമെന്നും ജഡ്ജി എ.എം. അഷ്‌റഫിന്റെ ഉത്തരവിൽ പറയുന്നു. എറണാകുളത്തെ ലോഡ്ജിൽവച്ച് ഒഡിഷ സ്വദേശിയായ യുവാവുമായി കുട്ടിയുടെ മുന്നിൽവച്ച് ലൈംഗിക ബന്ധത്തിലേർപ്പെട്ടു എന്നതാണ് യുവതിക്കെതിരെ ചുമത്തിയ കുറ്റം. 2019 ഫെബ്രുവരി 15-നാണ് കേസിനാസ്പദമായ സംഭവം. കുട്ടിയോടൊപ്പം ക്ഷേത്രത്തിലേക്കെന്നു പറഞ്ഞാണ് കൊണ്ടോട്ടിയിലെ ഭർത്തൃവീട്ടിൽനിന്ന്…

