പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചത് വീട്ടിലേക്ക് വിളിച്ചുവരുത്തി; പൂജാരിയ്ക്ക് 20 വർഷം കഠിനതടവും 25,000 രൂപ പിഴയും

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പൂജാരിക്ക് 20 വർഷം കഠിനതടവും 25,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ആണ് തിരുവല്ലം സ്വദേശി ഉണ്ണിക്കുട്ടൻ എന്ന ഉണ്ണികൃഷ്ണനെ (24) ശിക്ഷിച്ചത്. കുട്ടിയുടെ അകന്ന ബന്ധു ആയ പ്രതി. ഏഴു വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ ജഡ്ജി ആർ രേഖ ആണ് ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ 2 മാസം കൂടുതൽ തടവ് അനുഭവിക്കണം. പുഴ തുക കുട്ടിക്ക് നൽകണമെന്ന് വിധിയിൽ…

Read More

ഓർത്തഡോക്‌സ്-യാക്കോബായ സഭാ തർക്കം; അഞ്ച് പള്ളികൾ ജില്ലാ കളക്ടർ ഏറ്റെടുത്ത് താക്കോൽ സൂക്ഷിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ഓർത്തഡോക്സ്-യാക്കോബായ സഭകൾ തമ്മിൽ നിലനിൽക്കുന്ന തർക്കത്തിൽ, തർക്കം നിലനിൽക്കുന്ന ആറ് പള്ളികള്‍ ജില്ലാ കളക്ടര്‍മാര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി. ഏറ്റെടുത്ത പള്ളികളുടെ താക്കോല്‍ ജില്ലാ കളക്ടര്‍മാര്‍ തന്നെ സൂക്ഷിക്കണമെന്നും പള്ളികള്‍ക്ക് പോലീസ് സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നു. എറണാകുളം, പാലക്കാട് ജില്ലകളിലുള്ള പള്ളികളാണ് കളക്ടർമാർ ഏറ്റെടുക്കേണ്ടത്. പോത്താനിക്കാട്, മഴുവന്നൂർ, മംഗലം ഡാം, ചെറുകുന്നം, എരിക്കിഞ്ചിറ എന്നിവയാണ് ഈ അഞ്ചു പള്ളികൾ. നേരത്തെ പള്ളികളുടെ അവകാശവുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവ് പുറത്ത് വന്നിരുന്നു. എന്നാൽ ഉത്തരവ്…

Read More

ഇന്ത്യയില്‍ ടെലഗ്രാം നിരോധിക്കപ്പെടുമോ ? അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍

ന്യൂഡല്‍ഹി :  ഇന്ത്യയിലും ടെലഗ്രാമിനെതിരെ അന്വേഷണം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പണം തട്ടല്‍, ചൂതാട്ടം ഉള്‍പ്പടെ നിയമിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന ആശങ്കകളെ തുടര്‍ന്നാണ് അന്വേഷണമെന്ന് ഓണ്‍ലൈന്‍ മാധ്യമമായ മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. അന്വേഷണം ചിലപ്പോള്‍ ടെലഗ്രാമിന്റെ നിരോധനത്തിലേക്ക് നയിച്ചേക്കാമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പ്രതിരോധ മന്ത്രാലയത്തിനും ഐടി മന്ത്രാലയത്തിനും കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സൈബര്‍ ക്രൈം കോഓര്‍ഡിനേഷന്‍ സെന്ററിനാണ്(ഐ4സി) അന്വേഷണ ചുമതല. ഓഗസ്റ്റ് 24 ന് പാരീസില്‍ ടെലഗ്രാം സ്ഥാപകനും സിഇഒയുമായ പാവെല്‍ ദുരോവ് അറസ്റ്റിലായതിന് പിന്നാലെയാണ് ഇന്ത്യയിലും…

Read More

സൗദി പൗരനെ കൊലപ്പെടുത്തിയ കേസിൽ മലയാളിയുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: സൗദി പൗരനെ അടിച്ചുകൊലപ്പെടുത്തിയെന്ന കേസില്‍ മലയാളിയുടെ വധശിക്ഷ നടപ്പാക്കി. പാലക്കാട് ചേറുമ്പ സ്വദേശി അബ്ദുല്‍ ഖാദര്‍ അബ്ദുറഹ്മാന്റെ(63) വധശിക്ഷയാണ് നടപ്പാക്കിയത്. സൗദി പൗരനായ യൂസുഫ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ ഫഹദ് അല്‍ ദാഖിര്‍ എന്നയാളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്ന കേസിലാണ് ശിക്ഷാവിധി നടപ്പാക്കിയത്. റിയാദിലെ ജയിലില്‍ കഴിഞ്ഞിരുന്ന അബ്ദുറഹ്മാന്റെ വധശിക്ഷ വ്യാഴാഴ്ച രാവിലെയാണ് നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സുപ്രിംകോടതിയും റോയല്‍ കോര്‍ട്ടും അപ്പീല്‍ തള്ളി ശരീഅ കോടതി വിധി ശരിവച്ചതിനെ തുടര്‍ന്നാണ് നടപടി. കൊലപാതകം…

Read More

ഹരിപ്പാട് പ്രസവ ശസ്ത്രക്രിയയിൽ ഗുരുതര വീഴ്ച; വയറ്റിനുള്ളിൽ തുണിയും പഞ്ഞിയും വച്ച് തുന്നിക്കെട്ടി

ആലപ്പുഴ: പ്രസവ ശസ്ത്രക്രിയക്കിടെ ഗുരുതര വീഴ്ച്ച വരുത്തിയ വനിതാ ഡോക്ടര്‍ക്കെതിരെ കേസെടുത്ത് പോലീസ്. ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ ആണ് സംഭവം. വനിതാ ഡോക്ടര്‍ ജയിന്‍ ജേക്കബിനെതിരെയാണ് കേസെടുത്തത്. ആലപ്പുഴ പെണ്ണൂക്കര സ്വദേശിനിയായ 28 വയസുകാരിയുടെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഗുരുതര വീഴ്ചയുണ്ടായത്. ശസ്ത്രക്രിയക്ക് ശേഷം വയറ്റിനുള്ളില്‍ പഞ്ഞിയും തുണിയും വച്ച് തുന്നിക്കെട്ടുകയായിരുന്നു. ഇതോടെ വയറിനുളളിൽ രക്തം കട്ടപിടിച്ചു. രണ്ടാമത് ശസ്ത്രക്രിയ നടത്തിയാണ് പഞ്ഞിക്കെട്ടും തുണിയും യുവതിയുടെ വയറ്റിൽ നിന്നും പുറത്തെടുത്തത്. നടപടി ആവശ്യപ്പെട്ട് യുവതിയുടെ മാതാവ് ആരോഗ്യമന്ത്രിക്ക് പരാതി…

Read More

മലപ്പുറം എസ്പിയുടെ ഔദ്യാഗിക വസതിയുടെ മുന്നിൽ പി വി അൻവർ എംഎൽഎ കുത്തിയിരുന്നു പ്രതിഷേധിക്കുന്നു.

മലപ്പുറം: മലപ്പുറം എസ്പി എസ് ശശിധരനെതിരെ പി വി അൻവർ എംഎൽഎ. എസ്പിയുടെ ഔദ്യോഗിക വസതിയുടെ മുൻപിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് എംഎൽഎ. വിവിധ വിഷയങ്ങളിൽ എസ്പിക്കെതിരെയുള്ള പ്രതിഷേധമാണ് കുത്തിയിരിപ്പ് സമരത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് പി വി അൻവർ എംഎൽഎ പ്രതികരിച്ചു. എസ്പി ഓഫീസിലെ മരങ്ങൾ മുറിച്ചു കടത്തിയത് കോടതിയുടെ നിരീക്ഷണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന ആവശ്യം ഉള്‍പ്പെടെ ഉന്നയിച്ചാണ് പ്രതിഷേധം. പരാതി കിട്ടിയിട്ടും നടപടിയെടുക്കാത്ത മലപ്പുറം എസ്പി ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. ലൈഫ് പദ്ധതി അട്ടിമറിക്കാൻ…

Read More

സൂറത്തിൽ ലിഫ്റ്റ് അപകടത്തിൽപ്പെട്ട് മലയാളിക്ക് ദാരുണാന്ത്യം

അഹമ്മദാബാദ് : ഗുജറാത്തിലെ സൂറത്തിലെ ഹോട്ടലിലെ ലിഫ്റ്റ് അപകടത്തിൽപ്പെട്ട് മലയാളിക്ക് ദാരുണാന്ത്യം. കോട്ടയം കുടമാളൂർ സ്വദേശി രഞ്ജിത്ത് ബാബു (45) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. മൃതദേഹം സൂറത്തിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കോട്ടയത്തുനിന്നും ബിസിനസ് ആവശ്യങ്ങൾക്കായി സുറത്തിലെത്തിയതായിരുന്നു രഞ്ജിത്ത് ബാബു. ഹോട്ടലില്‍ ചെക്കിന്‍ ചെയ്ത ശേഷം കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്നും രഞ്ജിത്ത് ലിഫ്റ്റ് തുറന്ന് അകത്തേക്ക് കയറുമ്പോളാണ് അപടമുണ്ടായത്. ലിഫ്റ്റ് പിറ്റിലൂടെ താഴേക്ക് വീഴുകയായിരുന്നു Share on FacebookTweetFollow us

Read More

സിനിമ-നാടക ഗാന രചയിതാവ് പ്രകാശ് മാരാർ അന്തരിച്ചു

കോട്ടയം: സിനിമാ- നാടക ഗാനരചയിതാവ് പ്രകാശ് മാരാർ അന്തരിച്ചു. 54 വയസ്സായിരുന്നു. ചെങ്ങന്നൂരിൽ പുതിയ സിനിമയുടെ ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കോഴിക്കോട് ബാലുശേരി സ്വദേശിയാണ്.ചെമ്പട , ഒഡീസ ,സ്റ്റേഷൻ 5, വീണ്ടും കള്ളൻ, കനൽ, അയാൾ ഞാനല്ല, നെല്ലിക്ക, തുടങ്ങിയ സിനിമകളിൽ ഗാനരചയിതാവായിരുന്നു. നാടകങ്ങളിലും ആല്‍ബങ്ങളിലും നിരവധി പാട്ടുകളെഴുതിയിട്ടുണ്ട്‌. ചെങ്ങന്നൂരിൽ ബിജു സി കണ്ണന്റെ ‘സൂത്രപ്പണി’ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് പ്രകാശ് മാരാർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.സ്റ്റേഷൻ 5…

Read More

അസമത്ത്വങ്ങൾ അവസാനിപ്പിക്കാൻ വിദ്യാഭ്യാസത്തിന് ശക്തിയുണ്ട്: രാധാകൃഷ്ണൻ കുന്നുംപുറം

വിദ്യാഭ്യാസംപുരോഗതി നേടുന്നതോടെ സമൂഹത്തിലെ അസമത്ത്വങ്ങൾ അവസാനിപ്പിക്കാൻ കഴിയുമെന്ന് വിദ്യാർത്ഥികൾ തിരിച്ചറിയണമെന്ന് കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം അഭിപ്രായപ്പെട്ടു. കേരള പാണൻ സമാജം ( കെ പി എസ് )സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലം, പബ്ലിക് ലൈബ്രറി ഹാളിൽ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം ഇന്നു കാണുന്ന എല്ലാ നേട്ടങ്ങളോടും നാം കടപ്പെട്ടിരിക്കുന്നത് വിദ്യാഭ്യാസത്തോടും അറിവിനോടുമാണ് അതിനാൽ അറിവാണ് വഴിവെളിച്ചമെന്നറിയാൻ വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തേണ്ടത് മുതിർന്നവരുടെ കടമയാണെന്നദ്ദേഹം പറഞ്ഞു.സമ്മേളനം ഇരവിപുരം എം എൽ എ എം…

Read More

ലൈംഗിക അതിക്രമക്കേസ്‌; മുകേഷിനെതിരായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

തിരുവനന്തപുരം: ലൈംഗിക അതിക്രമക്കേസിൽ നടനും എംഎല്‍എയുമായ മുകേഷിനെതിരായുള്ള അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. നടനെതിരായ കേസിന് എസ്പി പൂങ്കുഴലി നേതൃത്വം നൽകും. ചേർത്തല ഡിവൈഎസ്‍പി ബെന്നിയാണ് മുകേഷിനെതിരായ കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ. കൊച്ചിയിലെ നടിയുടെ പരാതിയില്‍ നടന്‍ ജയസൂര്യയുടെ കേസ് ഒഴികെ മറ്റെല്ലാ കേസിന്‍റെയും അന്വേഷണ മേൽനോട്ടം എസ് പി പൂങ്കുഴലിക്കാണ്. അതേസമയം, എംഎല്‍എ സ്ഥാനം രാജി വെക്കണമെന്ന മുറവിളി തുടരുമ്പോഴും നടിയുടെ ലൈംഗിക അധിക്ഷേപ പരാതി തള്ളി മുഖ്യമന്ത്രിക്ക് വിശദീകരണം നൽകിയിരിക്കുകയാണ് മുകേഷ്. കേസെടുക്കും മുമ്പ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial