ഗൂഗിൾ പേ ഇടപാടുകൾ ഇനി  മുതൽ വളരെ എളുപ്പം; കൂടുതൽ ഫീച്ചറുകൾ അവതരിപ്പിച്ച് കമ്പനി

ഗൂഗിൾ പേ ഇടപാടുകൾ ഇനി മുതൽ വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന തരത്തിലേക്ക് മാറ്റാൻ തീരുമാനിച്ച് ഗൂഗിൾ. വെള്ളിയാഴ്ച നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ 2024-ൽ ആണ് ഗൂഗിൾ അവരുടെ പണമിടപാട് ആപ്പ് ആയ ഗൂഗിൾ പേയിൽ അവതരിപ്പിക്കാൻ പോകുന്ന ഫീച്ചറുകൾ വ്യക്തമാക്കിയത്. പേയ്‌മെൻ്റ് കൗൺസിൽ ഓഫ് ഇന്ത്യ, നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഫിൻടെക് കൺവേർജൻസ് കൗൺസിൽ എന്നിവ ചേർന്ന് എല്ലാ വർഷവും സംഘടിപ്പിക്കുന്ന ഒരു വാർഷിക ഫിൻടെക് കോൺഫറൻസാണ് ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ്. 2020…

Read More

ട്രിച്ചി എൻഐടി ഹോസ്റ്റലിൽ വിദ്യാർഥിനിക്ക് മുന്നിൽ നഗ്നതാപ്രദർശനം: കാരണം വസ്ത്രമെന്ന് വാർഡൻ

    തിരുച്ചിറപ്പള്ളി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി) ഹോസ്റ്റലിൽ വിദ്യാർഥിനിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തം. ഹോസ്റ്റലിൽ വൈഫൈ ഇൻസ്റ്റാൾ ചെയ്യാനെത്തിയ ജി കതിരേശൻ മുറിയിൽ ഒറ്റയ്ക്കായിരുന്ന വിദ്യാർഥിനിക്ക് മുന്നിൽ നഗ്നതാ പ്രദർശനവും സ്വയംഭോഗവും നടത്തി. എന്നാൽ, ഈ വിവരം ഹോസ്റ്റൽ വാർഡനെ അറിയിച്ചപ്പോൾ വിദ്യാർഥിനിയുടെ വസ്ത്രധാരണത്തിൻ്റെ പ്രശ്നം കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്നായിരുന്നു പ്രതികരണം. വ്യാഴാഴ്ച തന്നെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. കതിരേശനെ പിടികൂടുന്നതിനോ പോലീസിൽ റിപ്പോർട്ട് ചെയ്യുന്നതിനോ ശ്രമിക്കാതെ വിദ്യാർഥിനിയുടെ വസ്ത്രധാരണത്തെക്കുറിച്ച് കുറ്റപ്പെടുത്താനാണ്…

Read More

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ഡ്യൂറൻ്റ് കപ്പ് കിരീടം

കൊല്‍ക്കത്ത: ഡ്യൂറന്റ് കപ്പ് ഫുട്‌ബോള്‍ കിരീടം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്. കലാശപ്പോരില്‍ വമ്പന്മാരായ മോഹന്‍ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് നോര്‍ത്ത് ഈസ്റ്റ് കന്നി കിരീടം നേടിയത്. സ്‌കോര്‍: 4-3 ഷൂട്ടൗട്ടില്‍ ബഗാന്‍ താരങ്ങളുടെ രണ്ട് കിക്കുകള്‍ തടുത്തിട്ട ഗോള്‍കീപ്പര്‍ ഗുര്‍മീതാണ് നോര്‍ത്ത് ഈസ്റ്റിന്റെ വിജയ ശില്‍പി. നിശ്ചിത സമയത്ത് ഇരു ടീമും രണ്ടു ഗോളുകള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. 18ാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ മോഹന്‍ ബഗാന്‍ ആദ്യ പകുതിയില്‍…

Read More

ബംഗളൂരുവില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

ബംഗളൂരു: ബംഗളൂരുവില്‍ മലയാളി യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് നാദാപുരം കല്ലാച്ചി വലിയപറമ്പത്ത് അശ്വതി (20) ആണ് മരിച്ചത്.ചിക്കജാല വിദ്യാനഗറിലെ താമസസ്ഥലത്ത് 30 ന് രാവിലെയാണ് യുവതിയെ തൂങ്ങി മരിച്ചനലയില്‍ കണ്ടെത്തിയത്. മൃതദേഹം യെലഹങ്ക സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഓള്‍ ഇന്ത്യ കെഎംസിസി പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലെ കഫെ ജീവനക്കാരിയാണ്. സംസ്‌കാരം പിന്നീട്. സഹോദരങ്ങള്‍: അശ്വന്ത്, ആരാധ്യ. Share on FacebookTweetFollow us

Read More

ഇപിക്കെതിരെ സംഘടനാ നടപടിയില്ല; കണ്‍വീനറായി പ്രവര്‍ത്തിക്കാന്‍ പരിമിതി; ടിപി രാമകൃഷ്ണന് ചുമതല

തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ടിപി രാമകൃഷ്ണനാണ് പകരം ചുമതല. എല്‍ഡിഎഫിന്റെ പ്രവര്‍ത്തങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ ജയരാജന് പരിമിതിയുണ്ടായെന്നും തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുമായും പ്രസ്താവനകകളുമായി ബന്ധപ്പെട്ട് അന്നുതന്നെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അതെല്ലാം വച്ചുകൊണ്ടാണ് തീരുമാനമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ജാവേഡക്കറെ കണ്ടതില്‍ ഇപി ജയരാജനെതിരെ സംഘടനാ നടപടിയുണ്ടായിട്ടില്ല. അദ്ദേഹം ഇപ്പോഴും കേന്ദ്രകമ്മറ്റിയുടെ ഭാഗമാണ്. അദ്ദേഹത്തിന്റെ എല്ലാ നടപടികളും പരിശോധിച്ച ശേഷമാണ്…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചു; പ്രതിക്ക് 86 വർഷം കഠിന തടവും 75000 രൂപ പിഴയും

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നാലുവര്‍ഷം നിരന്തരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 86 വര്‍ഷം കഠിന തടവും 75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പത്തോളം കേസുകളില്‍ പ്രതിയായാണ് ഇയാള്‍. കുടപ്പനക്കുന്ന് ഹാര്‍വീപുരം സ്വദേശി ലാത്തി രതീഷ് എന്നറിയപ്പെടുന്ന രതീഷ് കുമാറിനെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. പിഴത്തുക അടച്ചില്ലെങ്കില്‍ 19 മാസം കൂടുതല്‍ തടവ് അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നല്‍കണമെന്നും വിധിയിലുണ്ട്. 2015ല്‍ കുട്ടിക്ക് ഒന്‍പത് വയസ്സുണ്ടായിരുന്നപ്പോഴാണ് പ്രതി ആദ്യമായി ഉപദ്രവിക്കുന്നത്. കളിക്കുന്നതിനിടയില്‍ കുട്ടി പ്രതിയുടെ…

Read More

മകളുടെ സുഹൃത്തിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ അച്ഛനും ക്വട്ടേഷന്‍ സംഘവും അറസ്റ്റില്‍.

തിരുവനന്തപുരം: മകളുടെ സുഹൃത്തിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ അച്ഛനും ക്വട്ടേഷന്‍ സംഘവും അറസ്റ്റില്‍. നെടുമങ്ങാട് സ്വദേശി സന്തോഷ് കുമാറും ക്വട്ടേഷന്‍ ഏറ്റെടുത്ത സൂരജ്, മനു എന്നിവരാണ് പിടിയിലായത്‍. മണ്ണന്തല പൊലീസാണ് ഇവരെ പിടികൂടിയത്. ഫെബ്രുവരിയില്‍ സന്തോഷിന്റെ മകള്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതിന് കാരണം മകളുടെ സുഹൃത്തായ അനുജിത്ത് ആണെന്ന് പറഞ്ഞാണ് സന്തോഷ് ബന്ധു ജിജുവിന് ക്വട്ടേഷന്‍ നല്‍കിയത്‍. സൂരജും മനുവും രണ്ട് തവണ അനുജിത്തിനെ കൊല്ലാന്‍ ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്.മകളുടെ…

Read More

ജൂനിയർ ആർട്ടിസ്റ്റിന് നേരെ ലൈംഗികാധിക്ഷേപം; ഇടവേള ബാബുവിനും സുധീഷിനുമെതിരെ കേസെടുത്തു

കോഴിക്കോട്: ജൂനിയർ ആർട്ടിസ്റ്റിന് നേരെ ലൈംഗികാധിക്ഷേപം നടത്തിയ ഇടവേള ബാബുവിനും സുധീഷിനുമെതിരെ കേസെടുത്തു. കോഴിക്കോട് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ഇരുവർക്കുമെതിരെ നടക്കാവ് പൊലീസ് കേസെടുത്തിരിക്കുന്നത്. അമ്മ സംഘടനയിൽ അംഗത്വം നൽകണമെങ്കിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു എന്നാണ് ഇടവേള ബാബുവിനെതിരായ പരാതി. മോശം രീതിയില്‍ സംസാരിച്ചെന്നാണ് നടന്‍ സുധീഷിനെതിരായ ആരോപണം. അതിനിടെ, മറ്റൊരു ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനെതിരെയും പൊലീസ് കേസെടുത്തു. മരട് പൊലീസാണ്‌ ശ്രീകുമാർ മേനോനെതിരെ കേസെടുത്തത്. ഐപിസി സെക്ഷൻ 354 വകുപ്പ് പ്രകാരമാണ്…

Read More

കോഴിക്കോട് അച്ഛൻ മകനെ കുത്തിക്കൊന്നു

കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയില്‍ അച്ഛന്‍ ഉറങ്ങിക്കിടന്ന മകനെ കുത്തിക്കൊന്നു. കൂടരഞ്ഞി പൂവാറന്‍തോട് സ്വദേശി ബിജു എന്ന ജോണ്‍ ചെറിയാനാണ് മകന്‍ ക്രിസ്റ്റി (24 )യെ കുത്തികൊന്നത്. ഇന്ന് പുലർച്ചയ്‌ക്കാണ്‌ സംഭവം. ഇന്നലെ വൈകിട്ട് മദ്യപിച്ച് തിരുവമ്പാടിയിലെ ബന്ധുവീട്ടില്‍ ബഹളമുണ്ടാക്കിയ ജോണിനെ മക്കള്‍ അനുനയിപ്പിച്ച് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നിരുന്നു. ബന്ധുക്കളാണ് ക്രിസ്റ്റിയെയും മറ്റൊരു മകനെയും വിളിച്ച് സംഭവം അറിയിക്കുന്നത്. തുടര്‍ന്ന് ബന്ധുവീട്ടില്‍ നിന്നും ജോണിനെ കൂട്ടിക്കൊണ്ടു വന്നെങ്കിലും തര്‍ക്കങ്ങള്‍ ഇരുവര്‍ക്കുമിടയില്‍ നടന്നിട്ടുണ്ടെന്നാണ് വിവരം. അതിനിടെയാണ് ഇന്ന് പുലര്‍ച്ചെ ക്രിസ്റ്റിയെ…

Read More

സ്വകാര്യ ബസിൽ നിന്നും റോഡിൽ തെറിച്ചു വീണ് പരിക്കേറ്റ യുവാവ് മരിച്ചു.

പൂന്തുറ: സ്വകാര്യ ബസിന്റെ വാതിൽ തുറന്ന് റോഡില്‍ തെറിച്ചു വീണ് പരിക്കേറ്റ് യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കല്ലറ പാറമുകള്‍ സജീവ് മന്ദിരത്തില്‍ നിന്നും വാഴമുട്ടം കുന്നുംപാറ സുധാകരണ മന്ദിരത്തില്‍ സുഗതന്റെയും പരേതയായ സുധയുടെയും മകന്‍ സുബിന്‍കുമാര്‍(35) ആണ് മരിച്ചത്. കഴിഞ്ഞ 26 ന് രാത്രി 7.50 ഓടെ അമ്പലത്തറ പെട്രോള്‍ പമ്പിനു സമീപത്തായിരുന്നു അപകടം. കിഴക്കേ കോട്ടയില്‍ നിന്ന് തിരുവല്ലത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരനായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചിരുന്നു ചികിത്സയിലിരിക്കെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial