ലൈംഗികാതിക്രമ ആരോപണങ്ങൾ ഉന്നയിച്ച രണ്ട് സ്ത്രീകൾക്കെതിരെ ഇടവേള ബാബു പരാതി നൽകി

തിരുവനന്തപുരം: തനിക്കെതിരെ ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉന്നയിച്ച രണ്ടു പേര്‍ക്കെതിരെ പരാതി നൽകി നടൻ ഇടവേള ബാബു. ഡിജിപിക്കും സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിനും ആണ് പരാതി നൽകിയിരിക്കുന്നത്. ഇടവേള ബാബുവിനെതിരെ ആരോപണം ഉന്നയിച്ച രണ്ടു സ്ത്രീകള്‍ക്കെതിരെയാണ് പരാതി. ഇക്കഴിഞ്ഞ ദിവസങ്ങളിലായി മാധ്യമങ്ങളിലൂടെ തനിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച രണ്ടു സ്ത്രീകള്‍ക്കെതിരെയാണ് പരാതി നല്‍കിയതെന്ന് ഇടവേള ബാബു അറിയിച്ചു. ഇ-മെയില്‍ വഴിയാണ് പരാതി നല്‍കിയത്. തനിക്കെതിരെ ഗൂഢാലോചനയുടെ ഭാഗമായാണ് രണ്ടു വനിതകൾ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. താൻ…

Read More

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശുചിമുറിയിൽ ഒളിക്യാമറ; ജീവനക്കാരൻ അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച പ്രതി അറസ്റ്റിൽ. ആറാട്ടുപുഴ സ്വദേശി സുനിലാലി(45) നെയാണ് അമ്പലപ്പുഴ പോലീസിന്റെ പിടിയിലായത്. മൊബൈൽ ഫോൺ പോലിസ് കസ്റ്റഡിയിൽ എടുത്തു. എൻ എച്ച് എം താത്ക്കാലിക ജീവനക്കാരനാണ് പിടിയിലായ സുനിലാൽ. ആശുപത്രി ജീവനക്കാർ ഉപയോഗിക്കുന്ന ശുചിമുറിയിലാണ് ഇയാൾ മൊബൈൽ ഫോൺ ക്യാമറ സ്ഥാപിച്ചത്. സംശയം തോന്നിയ ഡോക്ടർ ഇയാളെ നിരീക്ഷിക്കുകയും അശുപത്രി അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു. സി സി ടി വി പരിശോധനയിൽ ഇയാൾ ശുചിമുറിയിൽ മൊബൈൽ…

Read More

സ്വകാര്യ ആശുപത്രിയിലെ നഴ്സ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ; ദുരൂഹതയുണ്ടെന്ന് കുടുംബം

കാസർകോട്: സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം. കൊല്ലം സ്വദേശിയായ സ്മൃതിയെ (20) ആണ് കഴിഞ്ഞ ദിവസം ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബന്തിയോട്ടുള്ള സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്നു സ്മൃതി. കൊല്ലം തെന്മലക്ക് സമീപമുള്ള ഉരുക്കുളത്ത് നിന്ന് ജോലി തേടി കാസർകോട്ടേക്കു വന്നതാണ് യുവതി. ബന്തിയോട്ടുള്ള സ്വകാര്യ ആശുപത്രിയിൽ നഴ്സിംഗ് ട്രെയിനിയായിരുന്നു. ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് കഴിഞ്ഞ ദിവസം ഉച്ചയോടെയാണ്. സ്മൃതിയുടെ മരണ വാർത്തയറിഞ്ഞ് അച്ഛനും സഹോദരിയും…

Read More

ശീതള പാനീയത്തിൽ ലഹരി മരുന്നു കലർത്തി നഴ്സിംഗ് വിദ്യാർഥിനിയെ പീഡിപ്പിച്ചു; മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് പോലീസ്

മുംബൈ: നഴ്സിംഗ് വിദ്യാർഥിനി ബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. എന്നാൽ ഇവരെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. മഹാരാഷ്ട്രയിലെ രത്നഗിരിയിൽ ആണ് പത്തൊമ്പതുകാരി പീഡനത്തിന് ഇരയായത്. ഇതേ തുടർന്ന് ആശുപത്രി ജീവനക്കാരുടെയും നാട്ടുകാരുടെയും പ്രതിഷേധത്തെ തുടർന്ന് രത്നഗിരിയിലെ ജില്ലാ ആശുപത്രി താൽക്കാലികമായി അടച്ചിരിക്കുകയാണ്. ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോകും വഴി ഓട്ടോറിക്ഷ ഡ്രൈവർ പീഡിപ്പിച്ചെന്നാണ് വിദ്യാർത്ഥിനിയുടെ മൊഴി. നാല് ദിവസം മുമ്പാണ് സംഭവം…

Read More

സിദ്ദിഖിനെതിരെ ഡിജിപിക്ക് പരാതി നൽകി രേവതി സമ്പത്ത്;തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ച് ബലാത്സംഗം ചെയ്തു

തിരുവനന്തപുരം: സിദ്ദിഖ് ബലാത്സംഗം ചെയ്‌തെന്ന് നടി രേവതി സമ്പത്ത് പൊലീസിൽ പരാതി നൽകി. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ഹോട്ടലിലേക്ക് വിളിച്ച് വരുത്തി സിദ്ദിഖ് ലൈം ഗികമായി പീഡിപ്പിച്ചെന്നാണ് ഡിജിപിക്ക് നൽകിയ പരാതിയിൽ. ഡി ജി പിക്ക് ഇമെയിൽ മുഖേനെയാണ് പരാതി നൽകിയത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിളിച്ച് വരുത്തി 2016 ൽ തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. പിന്നാലെ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജി വെച്ചിരുന്നു. പരാതി…

Read More

ഇന്‍റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്‍റെ (ഐ സി സി) ചെയർമാൻ സ്ഥാനത്തേക്ക് ജയ് ഷാ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു; ഐസിസിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെയർമാനാകും

ഡൽഹി: ഇന്‍റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്‍റെ (ഐ സി സി) ചെയർമാൻ സ്ഥാനത്തേക്ക് ജയ് ഷാ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകനും ബി സി സി ഐ സെക്രട്ടറിയുമാണ് ജയ് ഷാ. ഇതോടെ ഐസിസിയുടെ ചരിത്രത്തിലെ പ്രായം കുറഞ്ഞ ചെയർമാനാകും 35കാരനായ ജയ് ഷാ. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി ഐ സി സി വാർത്താക്കുറിപ്പ് ഇറക്കി. ഡിസംബർ 1 ന് ജയ്ഷാ ഐസിസിയുടെ ചുമതല ഏറ്റെടുക്കും. സ്ഥാനമൊഴിയുന്ന ഗ്രെഗ് ബാർക്ലേയ്ക്ക് പകരക്കാരനായാണ് ജയ്ഷാ എത്തുന്നത്. പത്രിക നൽകേണ്ട…

Read More

ഓഡിഷനിടെ സംവിധായകൻ കടന്നുപിടിച്ചു; തട്ടിമാറ്റിയപ്പോൾ വീണ്ടും ബലംപ്രയോഗിച്ചു; സുധീഷ് ശങ്കറിനെതിരെ പരാതിയുമായി നടി

സംവിധായകൻ സുധീഷ് ശങ്കർ തന്നെ കടന്നു പിടിച്ചെന്ന പരാതിയുമായി നടി രംഗത്ത്. ഉറിയടി എന്ന മലയാള ചിത്രത്തിന്റെ സംവിധായകനാണ് സുധീഷ് ശങ്കർ. ഓഡിഷനുവേണ്ടി വിളിച്ചുവരുത്തി കടന്നുപിടിച്ചെന്ന് നടി കൊല്ലം കഠിനംകുളം പോലീസിൽ പരാതി നൽകി. അഡ്ജസ്റ്റ്മെന്റുണ്ടാവും എന്നാലേ വേഷം കിട്ടൂ എന്ന് സുധീഷ് പറഞ്ഞതായി നടി പരാതിയിൽ പറയുന്നു. സീരിയലിന്റെ ഓഡിഷനുവേണ്ടി വിളിച്ചുവരുത്തി സംവിധായകൻ കടന്നുപിടിച്ചതായി അവർ പരാതിയിൽ പറയുന്നു. 2019-ലാണ് പരാതിക്കാസ്പദമായ സംഭവം നടന്നതെന്ന് അവർ പറഞ്ഞു. ഉറിയടി എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിലേക്ക് തന്നെ…

Read More

വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയെന്ന കേസിൽ രണ്ടുപേർ പിടിയിൽ

ചേർത്തല: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ രണ്ടുപേർ പിടിയിൽ. ആലപ്പുഴ ചേർത്തല സ്വദേശികളായ തറയിൽപ്പറമ്പ് വീട്ടിൽ ദിത്യ (20 ), അർത്തുങ്കൽ പടാകുളങ്ങര വീട്ടിൽ ദയാനന്ദ് (23) എന്നിവരെയാണ് ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. വിദേശത്ത് ആളുകളെ ജോലിക്ക് കൊണ്ടുപോകുന്നതിനുള്ള ലൈസൻസും ജോബ് കൺസൾട്ടൻസിയും ഉണ്ടെന്നുപറഞ്ഞായിരുന്നു തട്ടിപ്പ്. പരാതിക്കാരിയുടെ ഭർത്താവിന് വിദേശത്ത് ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലതവണകളായി 2,80,000 രൂപ തട്ടിയെന്നാണ് പരാതി. ഞാറക്കൽ ഇൻസ്പെക്ടർ സുനിൽ തോമസ്, സബ്…

Read More

പാലക്കാട് റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ച് തെറിപ്പിച്ചു;  ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി മരിച്ചു

പാലക്കാട്: കൂറ്റനാട് – ചാലിശ്ശേരി റോഡിൽ കാറിടിച്ച് കാൽനടയാത്രക്കാരി മരിച്ചു. കൂറ്റനാട് വലിയപള്ളി കോട്ട ടി.എസ് കെ നഗർ സ്വദേശി ശ്രീപ്രിയയാണ് (19) മരിച്ചത്. ന്യൂബസാർ സ്റ്റോപ്പിൽ ഇന്ന് ഉച്ചക്ക് ഒന്നരയോടെ ആണ് അപകടം ഉണ്ടായത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ അമ്മയുടെ കൺമുന്നിൽ വച്ചായിരുന്നു അപകടം ഉണ്ടായത്. യാണ് അപകടം. സ്റ്റോപ്പിൽ ബസിറങ്ങി റോഡിൻ്റെ പകുതി ഭാഗം മുറിച്ച് കടന്ന ശ്രീ പ്രിയയെ കൂറ്റനാട് ഭാഗത്ത് നിന്നും വരികയായിരുന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഈ സമയത്ത് ശ്രീപ്രിയയുടെ…

Read More

രാജ്യത്ത് ആദ്യമായി ആക്ഷന്‍ പ്ലാന്‍; അമീബിക് മസ്തിഷ്‌ക ജ്വരം, ഗവേഷണം കേരളം ഏറ്റെടുക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് പല ജില്ലകളില്‍ അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) സ്ഥീരികരിച്ച സാഹചര്യത്തില്‍ രാജ്യത്ത് ആദ്യമായി ഏകാരോഗ്യ സമീപനത്തിലൂന്നിയ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കേരളം തീരുമാനിച്ചു. ഇതിന്റെ ആദ്യപടിയായി കേരളത്തിലേയും ഐസിഎംആര്‍, ഐഎവി, പോണ്ടിച്ചേരി എവി ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയിലെ വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ടെക്‌നിക്കല്‍ വര്‍ക്ക്‌ഷോപ്പ് തിരുവനന്തപുരം അപെക്‌സ് ട്രോമകെയര്‍ സെന്ററില്‍ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ചു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ശില്‍പശാല അഭിസംബോധന…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial