ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്കിടെ ആർഎസ്എസ് ആക്രമണം പ്രതികൾ പിടിയിൽ
മലപ്പുറം: ഒഴൂർ ഹാജിപ്പടിയിൽ ശ്രീകൃഷ്ണ ജയന്തി ഘോഷയെത്രയ്ക്കിടെ യുവാക്കളെ ആക്രമിച്ച ആർ എസ് എസ് പ്രവർത്തകരെ പോലീസ് പിടികൂടി. പുൽപ്പറമ്പ് സ്വദേശികളായ ചന്ദ്രൻ (52), രജീഷ് (38) എന്നിവരാണ് പിടിയിലായത് കൂടാതെ മൂന്ന് പേരെകൂടി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ട് 5 മണിയോടെയാണ് ഒഴുർ ഹാജി പടിയിൽ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയ്ക്കിടെ ബൈക്ക് യാത്രക്കാരായ യുവാക്കൾക്ക് നേരെ ആർഎസ്എസ് പ്രവർത്തകർ ആക്രമണം നടത്തിയത്. ഘോഷയാത്ര കടന്നുപോകുന്ന റോഡിലൂടെ ബൈക്കിലെത്തിയ യുവാക്കളെ ആർ.എസ്.എസ് പ്രവർത്തകർ മർദ്ദിക്കുകയായിരുന്നു. ഹാജിപ്പടി…

