ആംബുലൻസും ഫയർഫോഴ്സിന്റെ ഫയർഎഞ്ചിനും കൂട്ടിയിടിച്ചു; ആംബുലൻസ് ഡ്രൈവർക്ക് ദാരുണാന്ത്യം

കണ്ണൂർ: ആംബുലൻസും ഫയർഫോഴ്സിൻറെ ഫയർഎഞ്ചിനും കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർ മരിച്ചു. ഏഴാം കൊട്ടിൽ സ്വദേശി മിഥുനാണ് മരിച്ചത്. കണ്ണൂർ തലശ്ശേരിയിൽ ഇന്നലെ രാത്രി പതിനൊന്നു മണിക്കാണ് അപകടം ഉണ്ടായത്. പരിയാരത്തു നിന്നും മൃതദേഹവുമായി വരികയായിരുന്നു ആംബുലൻസും തലശ്ശേരി കുളം ബസാറിലേക്ക് തീ അണക്കാനായി പോവുകയായിരുന്ന ഫയർഫോഴ്സിൻറെ ഫയർഎഞ്ചിനുമായാണ് കൂട്ടിയിടിച്ചത്. ആംബുലൻസ് ഡ്രൈവറെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ ആംബുലൻസ് തകർന്നു. ഫയർഎഞ്ചിൻറെ മുൻഭാഗത്തെ ചില്ല് ഉൾപ്പെടെ തകർന്നു. ആംബുലൻസിലുണ്ടായിരുന്ന മൃതദേഹം പിന്നീട് മറ്റൊരു ആംബുലൻസെത്തിച്ച് മാറ്റുകയായിരുന്നു. Share on…

Read More

കർണാടകയിൽ പ്രായപൂർത്തിയാകാത്ത 2 പെൺകുട്ടികളെ വെട്ടിക്കൊന്നു; രണ്ടാനച്ഛൻ ഒളിവിൽ

കർണാടക ദാസറഹള്ളിയിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ രണ്ടാനച്ഛൻ വെട്ടിക്കൊന്നു. ഉത്തർപ്രദേശ് ഗോരഖ്പൂർ സ്വദേശിനികളായ സുഷമ(16), സോണി(14) എന്നിവരാണ് കൊല്ലപ്പെട്ടത്. പിന്നാലെ രണ്ടാനച്ഛനായ ഡെലിവറി ജീവനക്കാരൻ മോഹൻ ഒളിവിലാണ് സംഭവത്തിൽ കേസെടുത്ത പോലീസ് ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചു. വസ്ത്രനിർമാണ ജീവനക്കാരിയായ ഇവരുടെ അമ്മ ജോലി കഴിഞ്ഞ് എത്തിയപ്പോഴാണ് മക്കളെ രക്തംവാർന്ന നിലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കളെ ഉപദ്രവിക്കാൻ പ്രതി മുമ്പും ശ്രമിച്ചിട്ടുണ്ടെന്ന് ഇവർ പോലീസിന് മൊഴി നൽകി Share on FacebookTweetFollow us

Read More

ആലപ്പുഴയിൽ നവവധുവിനെ ഭർതൃഗൃഹതത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴയിൽ നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ലജ്‌നത്ത് വാർഡിൽ പനക്കൽ പുരയിടത്തിൽ മുനീറിന്റെ ഭാര്യ കായംകുളം സ്വദേശി ആസിയയാണ്(22) മരിച്ചത്. ഇന്നലെ രാത്രി ഭർത്താവും വീട്ടുകാരും പുറത്തുപോയി മടങ്ങി വന്നപ്പോഴാണ് ആസിയയെ മരിച്ച നിലയിൽ കണ്ടത്.പിതാവിന്റെ മരണത്തിൽ ദുഃഖിതയാണെന്നും പിതാവിനൊപ്പം പോകുന്നുവെന്നും ഫേസ്ബുക്കിൽ ആസിയ സ്റ്റാറ്റസ് ഇട്ടിരുന്നു. എന്നാൽ സ്റ്റാറ്റസ് ഇട്ടത് യുവതി തന്നെയാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. വിവാഹത്തിന് ഒരു മാസം മുമ്പാണ് ആസിയയുടെ പിതാവ് മരിച്ചത്.നാല് മാസം മുമ്പായിരുന്നു ആസിയയുടെ വിവാഹം. മൂവാറ്റുപുഴയിൽ…

Read More

കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരി ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിൽ; ഇന്ന് പ്രത്യേക സിറ്റിംഗ്

കഴക്കൂട്ടത്ത് നിന്നും കാണാതായി വിശാഖപട്ടണത്ത് കണ്ടെത്തിയ അസം സ്വദേശിനിയായ 13കാരിയെ തിരുവനന്തപുരത്ത് എത്തിച്ചു. ഇന്നലെ പോലീസിൽ നിന്നും കുട്ടിയെ സിഡബ്ല്യുസി ഏറ്റുവാങ്ങി തൈക്കാട് ശിശുക്ഷേമ സമിതിയിൽ എത്തിച്ചു. ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ് കുട്ടി ഇപ്പോഴുള്ളത്. തുടർ നടപടികൾ തീരുമാനിക്കാനായി സിഡബ്ല്യുസി ഇന്ന് പ്രത്യേക സിറ്റിംഗ് നടത്തി കുട്ടിയോട് വിശദമായി സംസാരിക്കും കുട്ടി വീട് വിട്ടിറങ്ങാനിടയായ സാഹചര്യം, വീട്ടിൽ രക്ഷിതാക്കളിൽ നിന്ന് നിരന്തരം മർദനവും വഴക്കും ഏൽക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും ചോദിച്ചറിയും. കുട്ടിയിൽ നിന്ന് വിവരം തേടിയ ശേഷം…

Read More

ആറ്റിങ്ങലില്‍ നിന്ന് കാണാതായ പതിനാലുകാരനെ കണ്ടെത്തി;  സുഹൃത്തുക്കൾക്കൊപ്പം വർക്കല ക്ലിഫിൽ പോയതെന്ന് പോലീസ്

തിരുവനന്തപുരം: ഇന്നലെ ആറ്റിങ്ങലിൽ നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി. വർക്കല ക്ലിഫിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ട്യൂഷന് പോകാതെ സുഹൃത്തുക്കള്‍ക്കൊപ്പം ക്ലിഫില്‍ പോയതാണെന്നാണ് കുട്ടി പോലീസിനോട് പറഞ്ഞു. കയ്യിലുള്ള കാശ് തീര്‍ന്നത് കാരണം വീട്ടിലേക്ക് മടങ്ങി വരാനായില്ല. ഇന്നലെ രാവിലെ എട്ടരയോടെ ആറ്റിങ്ങല്‍ പളളിക്കലില്‍ നിന്നുമാണ് നിയാസ്-നിഷ ദമ്പതികളുടെ മകന്‍ ഉമര്‍ നിഥാനെ(14) കാണാതായത്. പള്ളിക്കല്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഉമര്‍. പള്ളിക്കലിലെ സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ പോകുന്നുവെന്ന് പറഞ്ഞാണ് ഉമര്‍…

Read More

15 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു; പരോളിൽ ഇറങ്ങിയ കൊലക്കേസ് പ്രതി അറസ്റ്റിൽ

മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പരോളിൽ ഇറങ്ങിയ കൊലക്കേസ് പ്രതി അറസ്റ്റിൽ. സഞ്ജയ് പ്രകാശ് മാനെ(34) ആണ് പ്രതി. പെൺകുട്ടിയെ പ്രതി തന്റെ വീട്ടിലേക്ക് നിർബന്ധിച്ച് കൂട്ടികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ സാംഗ്ലിയിലാണ് സംഭവം. 2011ലെ കൊലപാതകക്കേസിലെ പ്രതിയാണ് മാനെ. രണ്ട് മാസം മുമ്പാണ് ഇയാൾ പരോളിൽ പുറത്തിറങ്ങിയത്. വെള്ളിയാഴ്ച രാത്രി 9.30ഓടെ കടയിലേക്ക് പോകാനായി ഇറങ്ങിയ പെൺകുട്ടിയെ ബലമായി തന്‍റെ വീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പീഡനവിവരം പെൺകുട്ടി അമ്മയെ അറിയിച്ചതിനെ തുടർന്നാണ്…

Read More

മലപ്പുറത്ത് സ്ത്രീധന പീഡന കേസിൽ യുവാവിന് തടവ് ശിക്ഷ

മലപ്പുറം: സ്ത്രീധന പീഡന കേസിൽ യുവാവിന് തടവ് ശിക്ഷ. വളാഞ്ചേരി സ്വദേശി മണികണ്ഠനെയാണ് ശിക്ഷിച്ചത്. തിരൂർ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതി ആറ് മാസം തടവിന് പ്രതിയെ ശിക്ഷിക്കുകയായിരുന്നു. 2021 ജൂലൈയിലായിരുന്നു കേസിന് ആസ്പദമായ സംഭവം. വിവാഹത്തിന് പിന്നാലെ ബിസിനസ്സിന് കൂടുതൽ പണം ആവശ്യപ്പെട്ട് മണികണ്ഠൻ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നായിരുന്നു തിരുന്നാവായ സ്വാദേശിനിയായ യുവതിയുടെ പരാതി. തിരുന്നാവയയിലെ പെൺകുട്ടിയുടെ വീട്ടിൽ എത്തിയും മണികണ്ഠൻ മർദിച്ചിരുന്നു. യുവതി നാല് മാസം ഗർഭിണിയായിരിക്കെയായിരുന്നു മർദ്ദനം. ഇതോടെയാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്….

Read More

മുകേഷിനെതിരെ ആരോപണവുമായി ടെസ് ജോസഫ് ; ഫോണിലൂടെ പല തവണ മുറിയിലേക്ക് വരാൻ നിർബന്ധിച്ചു

കൊച്ചി: നടനും എംഎല്‍എയുമായ മുകേഷിനെതിരെ ആരോപണവുമായി കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫ്. പലതവണ അദ്ദേഹം മുറിയിലേക്ക് വരാന്‍ ആവശ്യപ്പെട്ട് ഫോണിലുടെ നിര്‍ബന്ധിച്ചതായി നടി ആരോപിച്ചു. 2018ല്‍ നടി ഇതേ ആരോപണം ഉന്നയിച്ചെങ്കിലും അത് വേറെ മുകേഷ് കുമാര്‍ ആകാമെന്നായിരുന്നു നടന്‍ മുകേഷിന്റെ അന്നത്തെ പ്രതികരണം. എന്നാല്‍ നടന്‍ മുകേഷിന്റെ ചിത്രം ഉള്‍പ്പടെ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചാണ് ടെസ് ഇപ്പോള്‍ അത് മുകേഷ് തന്നൊയാണെന്ന് വെളിപ്പെടുത്തിയത്. സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകയാണ് ടെസ് ജോസഫ്. 19 വർഷം മുൻപു ചാനൽ പരിപാടി…

Read More

സിദ്ധിഖിനെതിരെ പോക്സോ കേസ് ചുമത്തണം; പോലീസിൽ പരാതി

കൊച്ചി: നടന്‍ സിദ്ധിഖിനെതിരെ പോക്‌സോ കേസ് ചുമത്തണമെന്ന് പൊലീസില്‍ പരാതി. വൈറ്റില സ്വദേശിയാണ് കൊച്ചി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. സംവിധായകന്‍ രഞ്ജിത്തിനെതിരെയും കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ മറ്റൊരു പരാതിയും നല്‍കിയിട്ടുണ്ട്. പരാതിയില്‍ അന്വേഷണം നടത്തണമെന്ന് പൊലീസ് അറിയിച്ചു. ബംഗാളി നടിയുടെ പരാതിയില്‍ രഞ്ജിത്തിനെതിരെയും യുവനടിയുടെ പരാതിയില്‍ സിദ്ധിഖിനെതിരെയും അന്വേഷണം നടത്തണമെന്നാണ് ആവശ്യം. യുവനടിയുടെ ആരോപണത്തിന് പിന്നലെ താരസംഘടന അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് നടന്‍ സിദ്ദിഖ് രാജിവച്ചിരുന്നു അമ്മ പ്രസിഡന്റ് മോഹന്‍ലാലിന് രാജിക്കത്ത്…

Read More

അമ്മയുടെ അടിയന്തരയോഗം മറ്റന്നാള്‍, സിദ്ധിഖിന് പകരം ബാബുരാജിന് ചുമതല
വിവാദങ്ങളില്‍ എക്സിക്യൂട്ടീവ് യോഗത്തിന്

തിരുവനന്തപുരം:ലൈംഗിക പീഡനാരോപണത്തെതുടര്‍ന്ന് ജനറല്‍ സെക്രട്ടറി സിദ്ധിഖ് രാജിവെച്ചതിന് പിന്നാലെ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം വിളിച്ച് അമ്മ. ചൊവ്വാഴ്ചയാണ് അടിയന്തരയോഗം വിളിച്ചിരിക്കുന്നത്. സിദ്ദിഖ് രാജിവെച്ചതിന് പിന്നാലെ ജോയിന്റ് സെക്രട്ടറി എന്നുള്ള നിലയ്ക്ക് പകരം ചുമതല ബാബുരാജിനാണ്.ഗത്യന്തരമില്ലാതായി; രഞ്ജിത്ത് രാജിവച്ചുബാക്കി കാര്യങ്ങള്‍ എക്‌സിക്യൂട്ടീവ് ചേര്‍ന്നതിനുശേഷം തീരുമാനിക്കും. വിവാദങ്ങളില്‍ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം പ്രതികരിക്കാമെന്ന് ജഗദീഷ് വ്യക്തമാക്കി. ബംഗാളി നടി ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരെ ലൈംഗികാരോപണ പരാതി ഉന്നയിച്ചു. ഇതിന് പിന്നാലെ സിദ്ധിഖിനെതിരെയും യുവനടി ലൈംഗിക പീഡന പരാതിയുമായി എത്തിയത്. യുവനടി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial