തടാകം കയ്യേറി നടന്‍ നാഗാര്‍ജുനയുടെ കണ്‍വെന്‍ഷന്‍ സെന്റര്‍, പൊളിച്ച് അധികൃതര്‍

ഹൈദരാബാദ്: നടന്‍ നാഗാര്‍ജുനയുടെ കണ്‍വെന്‍ഷന്‍ സെന്റര്‍ പൊളിച്ച് സര്‍ക്കാര്‍. മധാപൂര്‍ നഗരത്തിലെ നടന്‍ നാഗാര്‍ജുനയുടെ എന്‍- കണ്‍വെന്‍ഷന്‍ സെന്ററാണ് ഹൈദരാബാദ് ഡിസാസ്റ്റര്‍ റിലീഫ് ആന്റ് അസ്സറ്റ് പ്രൊട്ടക്ഷന്‍ ഏജന്‍സിയുടെ നേതൃത്വത്തില്‍ പൊളിക്കാനാരംഭിച്ചത്.തമ്മിടി കുന്ത തടാകം കയ്യേറി നിര്‍മ്മിച്ച കണ്‍വെന്‍ഷന്‍ സെന്ററിനെതിരെ നേരത്തെ തന്നെ ഗുരുതര ആരോപണമുയര്‍ന്നിരുന്നു. കണ്‍വെന്‍ഷന്‍ സെന്ററിനായി തടാകത്തിന്റെ ഏതാണ്ട് 3.40 ഏക്കറോളം കയ്യേറിയതായാണ് ആക്ഷേപം. പരിസ്ഥിതി ലോല മേഖലയില്‍ ചട്ടം മറികടന്നാണ് കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിച്ചതെന്നും പരാതി ഉയര്‍ന്നിരുന്നു. കണ്‍വെന്‍ഷന്‍ സെന്റര്‍ പൊളിക്കണമെന്നും, തടാകം…

Read More

പൊലീസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ കുളത്തില്‍ ചാടി; ധിങ് കൂട്ടബലാത്സംഗക്കേസിലെ മുഖ്യപ്രതി മരിച്ച നിലയില്‍

ഗുവാഹത്തി: അസമിലെ വിവാദമായ ധിങ് കൂട്ടബലാത്സംഗക്കേസിലെ മുഖ്യപ്രതി കുളത്തില്‍ മരിച്ച നിലയില്‍. കേസിലെ പ്രധാന പ്രതിയായ തഫാസുല്‍ ഇസ്ലാമിന്റെ മൃതദേഹമാണ് കുളത്തില്‍ നിന്നും പൊലീസ് കണ്ടെടുത്തത്. പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാനാണ് ഇയാള്‍ കുളത്തില്‍ ചാടിയത്.ഇന്നലെ സ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് ഇയാള്‍ പൊലീസിനെ വെട്ടിച്ച് സമീപത്തെ കുളത്തില്‍ ചാടിയത്. തുടര്‍ന്ന് പൊലീസും എസ്ഡിആര്‍എഫും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് രാവിലെ തഫാസുല്‍ ഇസ്ലാമിന്റെ മൃതദേഹം കണ്ടെടുത്തത്. കേസിലെ പ്രതികളായ രണ്ടുപേര്‍ ഒളിവിലാണ്. ഇവരെ പിടികൂടാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയതായി നഗാവോണ്‍…

Read More

കെഎസ്എഫ്ഇയിൽ മുക്കുപണ്ടം പണയംവച്ച് തട്ടിയത് ഒന്നരക്കോടി; കേസിൽ രണ്ടു പേർകൂടി അറസ്റ്റിൽ

മലപ്പുറം: വളാഞ്ചേരിയിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ കെഎസ്എഫ്ഇയിൽ മുക്കുപണ്ടം പണയംവച്ച് ഒന്നരക്കോടി തട്ടിയ കേസിൽ രണ്ടു പേർ പിടിയിലായി. പാലക്കാട് സ്വദേശി മുഹമ്മദ് ശരീഫ്, തിരുവേഗപ്പുറ സ്വദേശി കൊരക്കോട്ടിൽ മുഹമ്മദ് അഷ്റഫ് എന്നിവരാണ് വളാഞ്ചേരി പൊലീസിന്റെ പിടിയിലായത്. സ്വർണമെന്ന വ്യാജേന 221.63 പവൻ മുക്കുപണ്ടമാണ് നാലു പേര്‍ പല തവണകളായി കെഎസ് എഫ് ഇയില്‍ പണയം വെച്ചിട്ടുള്ളത്. കേസിൽ പിടിയിലായ പ്രതികളെ സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്യുകയാണ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കരാർ ജീവനക്കാരനായ…

Read More

സ്വകാര്യ ബസ് ഡ്രൈവർ എംഡിഎംഎയുമായി പിടിയിൽ; ബെംഗളൂരു – കൊല്ലം റൂട്ടിൽ ഓടുന്ന കല്ലട ബസിലെ ഡ്രൈവർ വിനീഷാണ് അറസ്റ്റിലായത്

കൊല്ലം: സ്വകാര്യ ബസ് ഡ്രൈവർ എംഡിഎംഎയുമായി പിടിയിൽ. കല്ലട ബസിലെ ഡ്രൈവർ കൊട്ടിയം മയ്യനാട് നടുവിലക്കര സ്വദേശി വിനീഷാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 100 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. ബെംഗളൂരു – കൊല്ലം റൂട്ടിൽ ഓടുന്ന കല്ലട ബസിലെ ഡ്രൈവറായ വിനീഷ് ബെംഗളുരുവിൽ നിന്നും തിരിച്ചെത്തിയതിന് പിന്നാലെയാണ് കൊല്ലം ഈസ്റ്റ് പൊലീസും സിറ്റി ഡൻസാഫ് ടീമും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിൽ അകത്തായത്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിക്കാണ് ബെംഗളൂരുവിൽ നിന്നും യാത്രക്കാരുമായി ഇയാൾ പുറപ്പെട്ടത്….

Read More

കുപ്രസിദ്ധ മയക്കുമരുന്ന് വിൽപനക്കാരി റജീന അറസ്റ്റിൽ

കോഴിക്കോട്: കുപ്രസിദ്ധ മയക്കുമരുന്ന് വിൽപനക്കാരി താമരശ്ശേരി തച്ചംപൊയിൽ സ്വദേശിനി ഇരട്ടക്കുളങ്ങര പുഷ്പ എന്ന റജീന അറസ്റ്റിലായി. മാരക ലഹരി മരുന്നതായ 60 ഗ്രാം എംഡിഎംഎയും 250 ഗ്രാം കഞ്ചാവും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ആനോറമ്മലിലെ വാടകവീട്ടിൽ നിന്നാണ് റജീനയെ കോഴിക്കോട് റൂറൽ എസ്പി നിധിൻ രാജ് പി ഐപിഎസിന്റെ കീഴിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ലഹരി വിൽപന, പൊലീസിനെ ആക്രമിക്കൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഇവർ. മൂന്ന് മാസത്തോളമായി ഈ വാടക വീട്ടിൽ ഭർത്താവും…

Read More

കൊല്ലത്ത് ബൈക്ക് മോഷ്ടാക്കൾ പിടിയിൽ; ബൈക്കുകൾ പൊളിച്ചു വിൽക്കുന്നത് ഓൺലെനായി

ബൈക്കുകൾ അടിച്ചുമാറ്റി പൊളിച്ചു വിൽക്കുന്നത് ഓൺലൈനായി; കൊല്ലത്തെ ബൈക്ക് മോഷ്ടാക്കൾ ഒടുവിൽ പിടിയിലായി കൊല്ലം: ബൈക്കുകൾ മോഷ്ടിച്ച് പൊളിച്ച് വിൽക്കുന്ന രണ്ടംഗ സംഘം കൊല്ലത്ത് പിടിയിലായി. പുനലൂർ നരിക്കൽ സ്വദേശി സുബിൻ സുഭാഷ്, വെഞ്ചേമ്പ് സ്വദേശി നിജിൻ എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി മൂന്നുമാസം കൊണ്ട് അറുപതിലധികം ബൈക്കുകളാണ് ഇവർ അടിച്ചുമാറ്റി പൊളിച്ചുവിറ്റത്. കൊല്ലം റെയിൽവേസ്റ്റേഷൻ പരിസരം, കെഎസ്ആർസിടി ബസ് സ്‌റ്റാൻഡ്, കുണ്ടറ, എഴുകോൺ, കൊട്ടാരക്കര, പുനലൂർ…

Read More

ഇരുപത്തിരണ്ടുകാരിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി; കാമുകൻ അറസ്റ്റിൽ

ലക്‌നൗ: ഭാര്യാസഹോദരന്റെ മകളെ കൊലപ്പെടുത്തിയയാൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലാണ് സംഭവം. മാൻസി പാണ്ഡെ എന്ന ഇരുപത്തിരണ്ടുകാരി കൊല്ലപ്പെട്ട സംഭവത്തിലാണ് യുവതിയുടെ പിതാവിന്റെ സഹോ​​ദരീഭർത്താവ് മണികാന്ത് ദ്വിവേദി അറസ്റ്റിലായത്. ഇരുവരും തമ്മിൽ ഏറെക്കാലമായി അവി​ഹിത ബന്ധം പുലർത്തിയിരുന്നു. ഇതിനിടെ യുവതി മറ്റൊരു വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഇതാണ് യുവതിയെ കൊലപ്പെടുത്താൻ കാരണമെന്നാണ് മണികാന്ത് ദ്വിവേദി പൊലീസിനോട് വെളിപ്പെടുത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് യുവതി കൊല്ലപ്പെടുന്നത്. മണികാന്തും മാൻസി പാണ്ഡെയും തമമിൽ ഏറെ നാളായി വിവാഹേതര ബന്ധം പുലർ‌ത്തിയിരുന്നുവെന്ന് പൊലീസ്…

Read More

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിക്ക് അശ്ശീല സന്ദേശമയച്ചു; അധ്യാപകനും പ്രഥമാധ്യാപകനും അറസ്റ്റിൽ

പൂനെ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശമയച്ച അധ്യാപകൻ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പൂനെ റൂറലിലെ ദൗണ്ട് തഹസിൽ ഗ്രാമത്തിലുള്ള സ്കൂളിലെ അധ്യാപകനെയാണ് പൂനെ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഇതേ സ്കൂളിലെ പ്രഥമാധ്യാപകനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. രക്ഷിതാക്കൾ പരാതി പറഞ്ഞിട്ടും നടപടിയെടുക്കാതിരുന്നതാണ് പ്രഥമാധ്യാപകന് വിനയായത്. ഓഗസ്റ്റ് 15നാണ് നാൽപ്പത്തിരണ്ടുകാരനായ അധ്യാപകൻ തൻ്റെ ക്ലാസിലെ പതിമൂന്ന് വയസുകാരിയായ വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശം അയച്ചത്. പെൺകുട്ടിയുടെ പിതാവ് ഫോൺ നോക്കുമ്പോഴാണ് സന്ദേശം കാണുന്നത്. ഇതോടെ പെൺകുട്ടിയുടെ പിതാവ് സ്കൂളിലെത്തി…

Read More

ഓലപ്പുരയുടെ ചുവരിടിഞ്ഞു വീണ് നട്ടെല്ലിന് ക്ഷതമുള്ള യുവതിക്ക് പരിക്ക് ; കണ്ടെത്തിയത് തല പൊട്ടി രക്തം ഒഴുകുന്ന നിലയിൽ

പാലക്കാട്: ഓലപ്പുരയുടെ ചുവരിടിഞ്ഞു വീണ് നട്ടെല്ലിന് ക്ഷതമുള്ള യുവതിക്ക് തലയ്ക്ക് പരിക്കേറ്റു. കൊടുവായൂർ തേങ്കുറിശ്ശി വടുകത്തറ സജിത (36) യ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഹോളോബ്രിക്സ് കൊണ്ടുള്ള ചുമർ ഇടിഞ്ഞുവീണാണ്‌ അപകടം ഉണ്ടായത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. കട്ടിലിൽ കിടക്കുമ്പോഴാണ് സജിതയുടേ ദേഹത്തേക്ക് ചുമരിടിഞ്ഞ് വീണത്. ഹോളോബ്രിക്സ് കൊണ്ടുള്ള ചുമർ സജിത കിടക്കുകയായിരുന്ന കട്ടിലിലേക്ക് വീഴുകയായിരുന്നു. സജിതയുടെ നിലവിളികേട്ട് വീട്ടിലുണ്ടായിരുന്ന ഭർത്താവ് രമേഷ് ഓടിയെത്തി. തല പൊട്ടി രക്തം ഒഴുകുന്ന നിലയിലാണ് രമേഷ് സജിതയെ കണ്ടത്. തുടർന്ന്…

Read More

പട്ടാമ്പിയിൽ ആളുമാറി വിദ്യാർത്ഥിയെ മർദിച്ച പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

പാലക്കാട്: പട്ടാമ്പിയിൽ ആളുമാറി വിദ്യാർത്ഥിയെ മർദിച്ച പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. കൃത്യനിർവഹണത്തിൽ ഗുരുതര വീഴ്ച്ച വരുത്തിയ എഎസ്ഐ ജോയ് തോമസിനെ പറമ്പിക്കുളത്തേക്ക് സ്ഥലം മാറ്റി. പട്ടാമ്പി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിന്റെ ചുമതലയിൽ നിന്നാണ് ജോയ് തോമസിനെ നീക്കിയത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഷൊർണൂർ ഡിവൈഎസ്പി ആർ. മനോജ് കുമാറാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. പൊലീസുകാരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ലാത്ത നടപടിയാണ് എഎസ്ഐയിൽ നിന്നുണ്ടായതെന്ന് ഡിവൈഎസ്പിയുടെ റിപ്പോ‍ർട്ടിലുളളത്. അന്വേഷണ സംഘം മർദ്ദനമേറ്റ കുട്ടിയുമായും കുടുംബവുമായും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial