മലയാള സിനിമയെ നിയന്ത്രിക്കുന്ന ആ 15 പേര്‍ പവര്‍ ഗ്രൂപ്പ്, ഒരു നടന്‍ ഈ ഗ്രൂപ്പിനെ മാഫിയ സംഘമെന്ന് വിളിച്ചു; ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശം

   തിരുവനന്തപുരം : മലയാള സിനിമയില്‍ ഒരു പവര്‍ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുവെന്ന് സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് തയാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശം. പവര്‍ ഗ്രൂപ്പില്‍ സംവിധായകരും നടന്മാരും നിര്‍മാതാക്കളും ഉള്‍പ്പെട 15 പേരാണുള്ളതെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. മലയാള സിനിമയിലെ ഒരു നടന്‍ ഈ ഗ്രൂപ്പിനെ മാഫിയ സംഘം എന്ന് വിളിച്ചതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഈ നടന് അപ്രഖ്യാപിത വിലക്കുകാരണം പിന്നീട് സീരിയല്‍ രംഗത്തേക്ക് പോകേണ്ടി വന്നതായും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സിനിമാമേഖലയില്‍ വ്യാപക ലൈംഗിക…

Read More

സിനിമാമേഖലയിൽ വ്യാപക ലൈംഗിക ചൂഷണം; അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്

    മലയാള സിനിമയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്ത്. സിനിമാമേഖലയിൽ വ്യാപക ലൈംഗിക ചൂഷണമെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ‌ ചൂണ്ടിക്കാണിക്കുന്നു. അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണമെന്നും വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ സംവിധായകരും നിർമ്മാതാക്കളും നിർബന്ധിക്കുമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ജൻഡർ ജസ്റ്റിസ് വേണമെന്നാണ് റിപ്പോർട്ടിന്റെ പ്രധാന ആവശ്യം. നൂറ്റാണ്ടുകളായി കുത്തക പോലെ ആൺ അധികാരം മലയാള സിനിമയിലുണ്ടെന്ന് റിപ്പോർ‌ട്ട്. ആദ്യം സിനിമയിൽ എത്തുമ്പോൾ തന്നെ ലൈംഗിക ആവശ്യങ്ങൾ പെൺകുട്ടികൾ നേരിടേണ്ടി വരുന്നുണ്ട്….

Read More

ദളിത് യുവാവിന്റെ മുടി മുറിക്കാൻ തയാറായില്ല; ചോദ്യം ചെയ്ത യുവാവിനെ ബാർബർ കത്രികകൊണ്ട് കുത്തിക്കൊന്നു

ബെംഗളൂരു: ദളിതനായതിനാൽ മുടി വെട്ടാൻ വിസമ്മതിച്ചത് ചോദ്യം ചെയ്ത യുവാവിനെ ബാർബർ ഷോപ്പ് ഉടമ കുത്തിക്കൊന്നു. കൊപ്പാളിലെ യലബുർഗ താലൂക്കിലെ സംഗനല ഗ്രാമത്തിലാണ് സംഭവം നടന്നത്. ബാർബർ ഷോപ്പിൽ മുടിവെട്ടാനെത്തിയ യമനൂരപ്പ ബന്ദിഹ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. പ്രതിയായ ബാർബർ ഷോപ്പ്‌ ഉടമ മുഡുഗപ്പ ഹാദപദയെ യലബുർഗ പോലീസ് അറസ്റ്റുചെയ്തു. ദളിതനായതിനാൽ യമനൂരപ്പയുടെ മുടിമുറിക്കാൻ മുഡുഗപ്പ തയ്യാറായില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കം നടക്കുന്നതിനിടെ മുഡുഗപ്പ കത്രികകൊണ്ട് കുത്തുകയായിരുന്നെന്ന് പോലീസ് അറിയിച്ചു Share on FacebookTweetFollow us

Read More

പകൽസമയത്തെ സെയ്ൽസ്മാൻ ഇരുട്ടുവീണാൽ മോഷണത്തിനിറങ്ങും; വയനാട് സ്വദേശിയെ കാഞ്ഞങ്ങാട് അറസ്റ്റ് ചെയ്തു

കാഞ്ഞങ്ങാട്: പകൽസമയത്ത് തുണിക്കടയിലെ സെയ്ൽസ്മാനായി ജോലി ചെയ്യുന്ന യുവാവ് രാത്രിയായാൽ മോഷണത്തിനിറങ്ങും. സംഗതി പതിവായതോടെ അന്വേഷണത്തിൽ യുവാവിനെ ഹൊസ്ദുർഗ് പോലീസ് അറസ്റ്റുചെയ്തു. വയനാട് അമ്പലവയൽ വികാസ് കോളനിയിലെ അബ്ദുൾ ആബിദി(26)നെയാണ് ഇൻസ്പെക്ടർ പി. അജിത്ത്‌കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. കാഞ്ഞങ്ങാട്ടെ ഒരു സുരക്ഷാ ജീവനക്കാരന്റെതും അതിഥി തൊഴിലാളികളായ രണ്ടുപേരുടെതും ഉൾപ്പെടെ നിരവധി മൊബൈൽ ഫോണുകൾ മോഷ്ടിച്ചു. കാഞ്ഞങ്ങാട് ടി.ബി. റോഡിലെയും കോട്ടച്ചേരിയിലെയും വീട്ടിൽ കയറി മോഷണം നടത്തി. മോഷ്ടിച്ച മുതലുകൾ തിരൂർ, തിരുവനന്തപുരം തുടങ്ങിയവിടങ്ങളിൽ കൊണ്ടുപോയി വില്പന നടത്തുകയാണ്…

Read More

എം പോക്‌സ് 116 രാജ്യങ്ങളിലേക്ക് പടർന്നു; കേരളത്തിലും ജാഗ്രതാ നിർദ്ദേശം

എം പോക്സ് (മങ്കിപോക്‌സ്) പകർച്ചവ്യാധി 116 രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിർദ്ദേശം. രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.ഇന്ത്യയില്‍ ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചത് 2022 ജൂലൈ 14 ന് കേരളത്തിലാണ്. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസുകാരനിലാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. മുമ്പ് കെനിയയില്‍ കണ്ടെത്തിയ ക്ലേഡ് 2 ബി വകഭേദം ഭീതിയുണര്‍ത്തിയിരുന്നെങ്കിലും ഇപ്പോഴുള്ള ക്ലേഡ് 1 ആണ് ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ളതും തീവ്രതയേറിയതും. ലോകത്ത്…

Read More

ശബരിമലയിലെ കേടായ അരവണ വളമാക്കി മാറ്റും

ശബരിമലയിലെ കേടായ .ആറരലക്ഷത്തിലധികം ടിൻ അരവണ വളമാക്കി മാറ്റാന്‍ തീരുമാനം. സെപ്റ്റംബറോടെ കേടായ അരവണ പൂർണ്ണമായി നീക്കുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. ഒന്നേകാൽ കോടിക്ക് ഏറ്റുമാനൂർ ആസ്ഥാനമായ സ്വകാര്യകമ്പനി കരാർ എടുത്തിട്ടുണ്ട്. ആറര ലക്ഷത്തിലധികം ടിൻ അരവണ വളമാക്കി മാറ്റാനാണ് കരാറെടുത്തിരിക്കുന്നത്. 6,65,127 ടിൻ കേടായ അരവണയാണ് സന്നിധാനത്ത് കെട്ടിക്കിടക്കുന്നത്. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ശാസ്ത്രീയമായി നശിപ്പിക്കണമെന്ന കോടതി നിർദേശം വന്നിരുന്നു.പിന്നാലെയാണ് നീക്കം Share on FacebookTweetFollow us

Read More

ഉത്തരാഖണ്ഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബസില്‍ കൂട്ടബലാത്സംഗം ചെയ്തു: അഞ്ച് പേർ അറസ്റ്റിൽ

     ഉത്തരാഖണ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബസില്‍ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അഞ്ച് പേർ അറസ്റ്റിൽ. ഡെറാഡൂണിലെ ബസ് സ്റ്റാൻഡിൽ കഴിഞ്ഞ 12ന് നടന്ന സംഭവത്തെപ്പറ്റി ശനിയാഴ്ചയാണ് പൊലീസിന് സൂചന ലഭിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ പരിശോധനയെ തുടർന്നാണ് അറസ്റ്റ്. ബസ് സ്റ്റാൻഡിൽ കണ്ടെത്തിയ പെൺകുട്ടിയെ ശിശുക്ഷേമ സമിതി ഇടപെട്ടു പെൺകുട്ടികളെ സംരക്ഷിക്കുന്ന ബാൽ നികേതനിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ നടത്തിയ കൗൺസലിങ്ങിലാണ് കൂട്ട ബലാത്സംഗത്തിന് ഇരയായെന്ന വിവരം പുറത്തുവന്നത്. തുടർന്നു ശിശുക്ഷേമ സമിതി അംഗം പ്രതിഭ ജോഷി…

Read More

ഹേമ കമ്മിറ്റി റിപ്പോർട്ട് ഉച്ചയ്ക്ക് 2.30 ന് പുറത്തുവിടും; 62 പേജുകൾ ഒഴിവാക്കും

തിരുവനന്തപുരം: മലയാള സിനിമാ രംഗത്തു സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്നു തന്നെ പുറത്തു വിടും. ഉച്ചയ്ക്ക് 2.30 ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടാനാണ് സാംസ്‌കാരിക വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. വിവരാവകാശ നിയമപ്രകാരം റിപ്പോർട്ട് ആവശ്യപ്പെട്ട അപേക്ഷകരെ ഇക്കാര്യം അറിയിച്ചു. റിപ്പോര്‍ട്ട് പുറത്തു വിടുന്നതിനെതിരെ നടി രഞ്ജിനി നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. മൊഴി നല്‍കിയവരുടെ സ്വകാര്യത ഹനിക്കപ്പെടുമെന്ന് കണ്ടെത്തിയ 62 പേജുകള്‍ ഒഴിവാക്കി 233…

Read More

10 ഗ്രാമിന് 73000 രൂപ; ഹെറോയിനുമായി പിടിയിലായത് അസം സ്വദേശി

കൊച്ചി: ഹെറോയിനുമായി അസം സ്വദേശി പിടിയിൽ. ബഹറുൽ ഇസ്ലാം എന്ന യുവാവാണ് 10.48 ഗ്രാം ഹെറോയിനുമായി പിടിയിലായത്. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. പിടിച്ചടക്കപ്പെട്ട 10.485ഗ്രാം ഹെറോയിന് അന്താരാഷ്ട്ര മാർക്കറ്റിൽ 73000 രൂപ വിലവരും. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് ബിനുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഹെറോയിനുമായി ബഹറുൽ ഇസ്ലാം എന്ന യുവാവ് പിടിയിലായത്. ഈസ്റ്റ് ഒക്കലിൽ നിന്നാണ് ഇയാളെ പിടികൂടിയത്. വല്ലം- പെരുമ്പാവൂർ പ്രദേശങ്ങൾ കേന്ദ്രീകരിച്ച്…

Read More

പത്തനംതിട്ടയിൽ സിപിഎമ്മിൽ വീണ്ടും നടപടി; ഏര്യ കമ്മിറ്റിയംഗത്തെയും ലോക്കൽ സെക്രട്ടറിയെയും നീക്കി

പത്തനംതിട്ട: പത്തനംതിട്ട സിപിഎമ്മിൽ വീണ്ടും പൊട്ടിത്തെറിയും നടപടിയും. തിരുവല്ലയിൽ ഏരിയ കമ്മിറ്റി അംഗത്തിനെതിരെയും ലോക്കൽ സെക്രട്ടറിക്കെതിരെയുമാണ് പാർട്ടി നടപടിയെടുത്തത്. ഇരുവരെയും തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നും നീക്കി. ദേവസ്വം ബോർഡ് നിയമനക്കോഴ ആരോപണത്തിലാണ് ഏരിയ കമ്മറ്റി അംഗം പ്രകാശ് ബാബുവിനെതിരെയുള്ള നടപടി. തിരുവല്ല ടൗൺ നോർത്ത് ലോക്കൽ സെക്രട്ടറി കൊച്ചുമോനെയും സ്ഥാനത്തുനിന്ന് നീക്കി. പീഡനക്കേസിൽ ആരോപണ വിധേയനായ സി.സി സജിമോനെ പാർട്ടിയിൽ തിരിച്ചെടുത്തതിനെതിരെ സംസ്ഥാന നേതൃത്വത്തെ സമീപിച്ച ആളാണ് കൊച്ചുമോൻ. ഒരാഴ്ച മുൻപാണ് തിരുവല്ലയിൽ ഏരിയ സെക്രട്ടറി ഫ്രാൻസിസ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial