37.5 കോടി ഇന്ത്യക്കാരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ഹാക്കര്‍

ന്യൂഡല്‍ഹി: മുപ്പത്തിയേഴര കോടി ഇന്ത്യക്കാരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് അവകാശപ്പെട്ട് ഹാക്കര്‍ രംഗത്തെത്തി. എയര്‍ടെല്‍ സിം കാര്‍ഡ് ഉപയോഗിക്കുന്നവരുടെ വിവരങ്ങളാണ് ചോര്‍ത്തിയതെന്ന് സെന്‍സന്‍ (xenZen)എന്നു പേരുള്ള ഹാക്കര്‍ പറയുന്നു. ഡാര്‍ക്ക് വെബില്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ വില്‍പനയ്ക്കു വച്ചിട്ടുണ്ടെന്നുമാണ് അവകാശ വാദം. എന്നാല്‍, വാര്‍ത്ത എയര്‍ടെല്‍ അധികൃതര്‍ നിഷേധിച്ചു. ഹാക്കിങ് നടന്നത് ജൂണ്‍ മാസത്തിലാണെന്ന് പറയുന്നു. എന്നാല്‍, അത്തരത്തിലുള്ള വിവര ചോര്‍ച്ച തങ്ങളുടെ സംവിധാനത്തില്‍ സംഭവിച്ചിട്ടില്ല. കമ്പനിയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരത്തിലുള്ള ആരോപണങ്ങളെന്നാണ് എയര്‍ടെല്‍…

Read More

മൂന്നുമാസം റേഷൻ വാങ്ങിയില്ല; 60,038 കാർഡുടമകൾക്കിനി സൗജന്യറേഷനില്ല

കൊല്ലം : തുടർച്ചയായി മൂന്നുമാസം റേഷൻ സാധനങ്ങൾ വാങ്ങാത്തതിനാൽ 60,038 റേഷൻ കാർഡുടമകളെ മുൻഗണനേതര സബ്‌സിഡിയിതര വിഭാഗത്തിലേക്ക് മാറ്റി. ഇനി മുൻഗണനാ ആനുകൂല്യം കിട്ടണമെങ്കിൽ പുതിയ അപേക്ഷ നൽകണം. റേഷൻവിഹിതം കൈപ്പറ്റുന്ന വിഭാഗങ്ങളിൽ ഉൾപ്പെടുന്ന കാർഡ് ഉടമകളുടെ ആനുകൂല്യങ്ങളാണ് ഇല്ലാതായത്. മുൻഗണനാവിഭാഗത്തിൽ ആനുകൂല്യം നേടിയിരുന്ന ഇവർ ആനുകൂല്യമില്ലാത്തവരിലേക്ക് തരംമാറ്റപ്പെട്ടു. സൗജന്യറേഷൻ ഇവർക്കിനി ലഭിക്കില്ല. ഇക്കൂട്ടത്തിൽ മുൻഗണനാവിഭാഗത്തിലെ (പിങ്ക്) 48,946 കാർഡുടമകളും എ.എ.വൈ വിഭാഗത്തിലെ(മഞ്ഞ) 6,793 കാർഡുടമകളും എൻ.പി.എസ് വിഭാഗത്തിലെ (നീല) 4,299 കാർഡുടമകളും തരം മാറ്റത്തിൽ  ഉൾപ്പെടുന്നുണ്ട്. കൂടുതൽ…

Read More

ജോലിഭാരം താങ്ങാനാവാത്തതിനാൽ റോബോട്ട് ‘ആത്മഹത്യ’ ചെയ്തു;
കൗതുകവാർത്ത ദക്ഷിണ കൊറിയയിൽ നിന്ന്

സോൾ: ജോലി ഭാരവും മാനസിക സമ്മർദ്ദവും മൂലം മനുഷ്യർ ആത്മഹത്യ ചെയ്യുന്ന വാർത്ത അപൂർവ്വമല്ല. എന്നാൽ വളരെ വിചിത്രമായ വാർത്തയാണ് ദക്ഷിണ കൊറിയയിൽ നിന്ന് വരുന്നത്. ദക്ഷിണ കൊറിയയിലെ ഗുമി സിറ്റി കൗൺസിലിൽ ജോലി ചെയ്യുന്ന ഒരു റോബോട്ട് ‘ആത്മഹത്യ’ ചെയ്ത വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. റോബോട്ട് സൂപ്പർവൈസറെന്ന് അറിയപ്പെടുന്ന റോബോട്ടാണ് ആത്മഹത്യ ചെയ്തത്. രാജ്യത്തെ ആദ്യത്തെ റോബർട്ട് ആത്മഹത്യ ആഗോള തലത്തിൽ തന്നെ ചർച്ചയായിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം.ഗോവണിപ്പടിയിൽ നിന്ന് താഴെ വീണ…

Read More

ഡ്രൈവർ കാപ്പി കുടിക്കാൻ പോയി, നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസ് റോഡിലേക്ക് നീങ്ങി; ഗേറ്റും മതിലും തകര്‍ത്തു

       കോട്ടയം : നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസ് പിന്നിലേക്ക് നീങ്ങി അപകടം. കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബസ് തനിയെ പിന്നിലേക്ക് നീങ്ങി മതില്‍ ഇടിച്ചു തകര്‍ത്തു. ബസ് സ്റ്റാന്‍ഡിന് മുന്നിലുള്ള റോഡും മറികടന്ന് ബസ് പിന്നോട്ടു നീങ്ങിയാണ് എതിര്‍വശത്തുള്ള പ്രസ് ക്ലബ്-പിഡബ്ല്യുഡി കെട്ടിടത്തിന്‍റെ ഗേറ്റും മതിലും തകര്‍ത്തത്. റോഡില്‍ മറ്റു വാഹനങ്ങളിലോ യാത്രക്കാരോ ഇല്ലാത്തതിനാലാണ് വൻ ദുരന്തം ഒഴിവായത്. ഇന്നു പുലർച്ചെ മൂന്നരയോടെയാണ് സംഭവം. ബസ് നിർത്തിയിട്ട ശേഷം ഡ്രൈവർ കാപ്പി കുടിക്കുവാൻ പോയ…

Read More

സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷൻ വിജയം

കോട്ടയം: സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷൻ കോട്ടയം മെഡിക്കൽ കോളേജിൽ പൂർത്തിയായി. അഞ്ച് വയസ്സുള്ള കുഞ്ഞിന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് വിജയകരമായി പൂർത്തിയായത്. കുഞ്ഞിന്‍റെ അമ്മയാണ് കരൾ നൽകിയത്. അമ്മയുടെ പ്രായം 25 വയസ്സാണ്. സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷനാണ് ഇതെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. രാജ്യത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ വളരെ അപൂർവ്വമാണ് പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്‍റേഷൻ. അതും ലൈവ് ട്രാൻസ്പ്ലാന്റേഷൻ. അതിസങ്കീർണമായിട്ടുള്ള ശസ്ത്രക്രിയയാണിത്. സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ…

Read More

ശിവസേനാ നേതാവിനെ പട്ടാപ്പകൽ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; രണ്ടുപേർ അറസ്റ്റിൽ

അമൃത്‌സർ: പഞ്ചാബിൽ ശിവസേനാ നേതാവിനെ പട്ടാപ്പകൽ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. പഞ്ചാബിലെ ശിവസേന നേതാവ് സന്ദീപ് ഥാപ്പറിനെയാണ് കഴിഞ്ഞ ദിവസം ഉച്ചക്ക് മൂന്നംഗ സംഘം ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സന്ദീപിനെ ദയാനന്ദ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘത്തിലെ രണ്ടുപേരെ അറസ്റ്റ് ചെയ്തെന്നും മൂന്നാമനായി അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം നടത്തിയതെന്നാണ് വിവരം. ലുധിയാനയിലെ തിരക്കേറിയ തെരുവിൽ വച്ചായിരുന്നു ആക്രമണം. സ്കൂട്ടറിലെത്തിയ നേതാവിന് അരികിലെത്തിയ അക്രമികൾ വാൾ വീശുകയായിരുന്നു….

Read More

തെലങ്കാനയിൽ ആറ് ബിആർഎസ് എംഎൽസിമാർ കോൺഗ്രസിൽ ചേർന്നു; ലെജിസ്ലേറ്റീവ് കൗൺസിലിൽ അംഗബലം ഉയർത്തി കോൺഗ്രസ്

ഹൈദരാബാദ്; തെലങ്കാനയിലെ പ്രതിപക്ഷമായ ഭാരത് രാഷ്ട്രസമിതിയിൽ നിന്നും വീണ്ടും നേതാക്കൾ കോൺഗ്രസിലേക്ക്. ബിആർഎസ് നേതാക്കളും ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങളുമായ ആറുപേരാണ് കഴിഞ്ഞ ദിവസം കോൺഗ്രസിൽ ചേർന്നത്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെയും എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്‌മുൻഷിയുടെയും സാന്നിധ്യത്തിലായിരുന്നു ആറുപേരും കോൺഗ്രസിൽ ചേർന്നത്. തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ തോൽവിക്കു പിന്നാലെ 6 ബിആർഎസ് എംഎൽഎമാർ കോൺഗ്രസിൽ ചേർന്നിരുന്നു. ലെജിസ്ലേറ്റീവ് കൗൺസിലിൽ ബിആർഎസിന് ഇരുപത്തിയഞ്ചും കോൺഗ്രസിന് നാലും അംഗങ്ങളുമാണ് ഉണ്ടായിരുന്നത് Share on FacebookTweetFollow us

Read More

ഭരത് ഗോപി പുരസ്കാരം സലീം കുമാറിന്

നടൻ ഭരത് ഗോപി തുടക്കം കുറിച്ച മാനവസേന വെൽഫയർ സൊസൈറ്റിയുടെ ഈ വർഷത്തെ ഭരത് ഗോപി പുരസ്‌കാരത്തിന് നടൻ സലീം കുമാർ തിരഞ്ഞെടുക്കപ്പെട്ടു. ഓഗസ്റ്റ് 15 ന് ആറ്റിങ്ങലിൽ വച്ച് നടക്കുന്ന വാർഷികാഘോഷ പരിപാടിയിൽ പുരസ്കാരം സമ്മാനിക്കും. 25,000 രൂപയും പ്രശസ്തി പത്രവും ശിൽപ്പവുമടങ്ങുന്നതാണ് പുരസ്കാരം. മാനവസേവ പുരസ്‌കരാം ഗോകുലെ മെഡിക്കൽ കോളേജ് എംഡി ഡോ. കെ കെ മനോജിനും സ്പേഷ്യൽ ജൂറ പുരസ്കാരം സീരിയൽ താരം കൃഷണേന്തുവിനും നൽകും. കേരള ഭക്ഷ്യ വകുപ്പ് സിവിൽ സപ്ലൈസ്…

Read More

ഹത്രാസ് ദുരന്തം: മുഖ്യപ്രതി പൊലീസിന് മുന്നിൽ കീഴടങ്ങി

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹത്രാസിൽ ആൾദൈവം സംഘടിപ്പിച്ച സത്സംഗിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേർ മരിച്ച സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. കേസിലെ മുഖ്യപ്രതി ദേബ് പ്രകാശ് മധുകർ കഴിഞ്ഞ രാത്രിയിൽ ഡൽഹി പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. ഇയാളെ പിന്നീട് ഉത്തർപ്രദേശ് പൊലീസിന് കൈമാറി. ദേബ് പ്രകാശ് മധുകറിന്റെ അഭിഭാഷകൻ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംഭവത്തിൽ സമ്മേളനത്തിന്റെ സംഘാടകരായ ആറുപേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ രണ്ട്‌ സ്ത്രീകളുമുണ്ട്. പ്രകാശ് മധുകറിനെക്കുറിച്ച് വിവരം നൽകുന്നവർക്ക്…

Read More

കാപ്പാ കേസ് പ്രതിയെ സിപിമ്മിലേക്ക് മാലയിട്ട് സ്വാഗതം ചെയ്ത് ജില്ലാ സെക്രട്ടറി; പരിപാടി ഉദ്ഘാടനം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്ജ്

പത്തനംതിട്ട: കാപ്പാ കേസ് പ്രതിയായ മലയാലപ്പുഴ സ്വദേശി ശരൺ ചന്ദ്രൻ സിപിമ്മിലേക്ക്. ഇയാളെ സിപിഎം മലയിട്ടാണ് പാർട്ടിയിലേക്ക് സ്വീകരിച്ചത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ശരൺ. കാപ്പാ കേസ് പ്രതിക്കുള്ള സ്വീകരണ പരിപാടി മന്ത്രി വീണാ ജോര്‍ജ്ജ് ആണ് ഉദ്‌ഘാടനം ചെയ്തത്. സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു പ്രതിക്ക് മാലയിട്ടു. കാപ്പാ കേസിലും മറ്റ് ഒട്ടേറെ ക്രിമിനൽ കേസുകളിലെയും പ്രതിയാണ് ശരൺ ചന്ദ്രൻ. 60ഓളം പേരെ പാർട്ടിയിലേക്ക് ചേർത്ത പരിപാടിയിലാണ് ശരൺ ചന്ദ്രൻ പങ്കെടുത്തത്. സ്ത്രീയെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial