ഹഥ്‌റസ് ദുരന്തഭൂമിയില്‍; കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് രാഹുല്‍
ലഖ്‌നൗ: സത്സംഗിനിടെ തിക്കിലും തിരക്കിലുംപെട്ട് 121 പേര്‍ മരിച്ച ഹഥ്റസില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെത്തി. മരിച്ചവരുടെ കുടംബാംഗങ്ങളുമായും അപകടത്തില്‍ പരിക്കേറ്റവരുമായും രാഹുല്‍ സംസാരിച്ചു. പ്രദേശത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാവില 7:15ന് എത്തിയ രാഹുലിനൊപ്പം അഖിലേഷ് യാദവും ഒപ്പമുണ്ട്. അതേസമയം, ഹഥ്‌റസ് അപകടത്തില്‍ 24 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭോലെ ബാബയുടെ അനുയായികളാണ് യുപി പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. സംഘാടകരായ 6 പേരെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. അതേസമയം, ആള്‍ ദൈവം ഭോലെ ബാബയുടെ പേര് എഫ്ഐആറില്‍ ചേര്‍ത്തിട്ടില്ല….

