കേരളം ആരോഗ്യകേന്ദ്രങ്ങളുടെ പേരും നിറവും മാറ്റിയില്ല; കേന്ദ്രം ‘പിണങ്ങി’; ശമ്പളമുൾപ്പെടെ മുടങ്ങി; പ്രവർത്തനങ്ങൾ താളം തെറ്റി

കോഴിക്കോട്: കേന്ദ്രനിർദ്ദേശ പ്രകാരം ആരോഗ്യകേന്ദ്രങ്ങളുടെ പേരുമാറ്റവും നിറം മാറ്റവും നടപ്പാക്കാത്തതിനാൽ കേരളത്തിലെ ആരോഗ്യകേന്ദ്രങ്ങൾ പ്രതിസന്ധിയിൽ. ദേശീയ ആരോഗ്യ ദൗത്യം (എൻ.എച്ച്.എം). ബ്രാൻഡിങ്ങിന്റെ ഭാഗമായി പേരുമാറ്റാത്ത കേരളത്തോട്കേന്ദ്രം ‘പിണങ്ങി’ ഫണ്ട് തടഞ്ഞതോടെ പ്രവർത്തനങ്ങൾ അടിമുടി താളംതെറ്റി. എൻ.എച്ച്.എമ്മിനു കീഴിലെ ജീവനക്കാരുടെ ശമ്പളം മുതൽ ഫോഗിങ് വരെ മുടങ്ങിയിരിക്കുകയാണ്. അവസാനം, കഴിഞ്ഞദിവസം ആരോഗ്യകേന്ദ്രങ്ങളുടെ പേരുമാറ്റാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചെങ്കിലും അത് നടപ്പാവാൻ ഇനിയും ദിവസങ്ങളെടുക്കും. ഡോക്ടർമാരും നഴ്‌സുമാരുംമുതൽ ഓഫീസ് ജീവനക്കാർവരെയുള്ളവർക്ക് മേയിലെ ശമ്പളം ഇനിയും ലഭിച്ചിട്ടില്ല. ഈ വർഷം ആദ്യംമുതൽ…

Read More

മാന്നാർ കൊലപാതകം; അന്വേഷണത്തിന് 21 അം​ഗ പ്രത്യേക സംഘം

ആലപ്പുഴ: മന്നാറിലെ കല കൊലപാതക കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം. 21 അംഗ സംഘമാണ് രൂപീകരിച്ചത്. ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം വിപുലീകരിച്ചു. മാന്നാർ, അമ്പലപ്പുഴ പൊലീസ് സ്റ്റേഷനുകളിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ട്. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് പൊലീസ് നീക്കം. കലയുടെ ഭർത്താവ് അനിൽ കുമാറാണ് കേസിലെ ഒന്നാം പ്രതി. അനിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആയ ജിനു, സോമൻ, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികൾ. നിലവി‍ൽ അനിൽ ഒഴികെ മൂന്ന് പ്രതികൾ കസ്റ്റഡിയിലുണ്ട്….

Read More

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം; മൃദുൽ മരിച്ചത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. രാമനാട്ടുകര ഫാറൂഖ് കോളജിനുസമീപം ഇരുമൂളിപ്പറമ്പ് കൗസ്തുഭത്തിൽ അജിത് പ്രസാദ്-ജ്യോതി ദമ്പതികളുടെ മകൻ ഇ.പി. മൃദുൽ(12) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്നലെ രാത്രി 11.24നാണ് മൃദുലിന്റെ മരണം സംഭവിച്ചത്. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ദിവസങ്ങളോളം വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു കുട്ടിയുടെ ജീവൻ നിലനിർത്തിയിരുന്നത്. ഫാറൂഖ് കോളജ് പരിസരത്തെ അച്ചംകുളത്തിൽ കുളിച്ചതിനു ശേഷമാണ് കുട്ടിയിൽ രോഗലക്ഷണം കണ്ടു തുടങ്ങിയത്. ഫാറൂഖ് കോളജ് ഹയർ സെക്കൻഡറി സ്കൂൾ…

Read More

പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ച നിലയിൽ

കൊച്ചി: പ്ലസ്ടു വിദ്യാര്‍ത്ഥിനി വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍. കൊച്ചി ചെങ്ങാമനാട് പുതുവാശ്ശേരി സന്തോഷിന്‍റെ മകള്‍ സൂര്യ ലക്ഷ്മി ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെയാണ് വീട്ടിനുള്ളില്‍ സൂര്യ ലക്ഷ്മിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. മൃതദേഹം സംസ്കരിച്ചു. Share on FacebookTweetFollow us

Read More

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ചംപയ് സോറന്‍; ഹേമന്ത് സോറൻ ഉടൻ അധികാരമേൽക്കും

റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ചംപയ് സോറന്‍. രാജ്ഭവനിലെത്തി രാജിക്കത്ത് കൈമാറി. ഹേമന്ത് സോറൻ മുഖ്യമന്ത്രിയായി ഉടൻ അധികാരമേൽക്കും. മൂന്നാം തവണയും സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിച്ച് ഹേമന്ത് സോറൻ ഗവർണർക്ക് മുമ്പാകെ കത്ത് നല്‍കി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് ഹേമന്ത് സോറന് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നത്. 2024 ഫെബ്രുവരി രണ്ടിനായിരുന്നു ചംപയ് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഭൂമി കുംഭകോണക്കേസില്‍ ഇഡി അറസ്റ്റ് ചെയ്തതിന്…

Read More

സിപിഐ എല്ലാം തികഞ്ഞ പാർട്ടിയാണെന്ന അഭിപ്രായമില്ലെന്ന് ബിനോയ് വിശ്വം; തിരുത്തി മുന്നോട്ട് പോകണമെന്നും പ്രതികരണം

തിരുവനന്തപുരം: സി.പി.ഐ എല്ലാം തികഞ്ഞ പാർട്ടിയാണെന്ന അഭിപ്രായമില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇപ്പോൾ നോക്കിയില്ലെങ്കിൽ പിന്നെ എപ്പോഴാണ് തിരുത്തുക? നാളെയല്ല ഇപ്പോൾ തന്നെയാണ് തിരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തോൽവിയെ തോൽവിയായി അംഗീകരിച്ചാലേ മുന്നോട്ടുപോകാനാകൂ. സി.പി.ഐ അഭിപ്രായം പറയന്നത് ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തോൽവിയെ തോൽവി ആയി അംഗീകരിക്കണം. എന്നാലേ മുന്നോട്ടുപോകാനാവൂ. സ്വന്തമായി കണ്ടുപോന്ന ഒരു വിഭാഗം ജനങ്ങൾ താക്കീതായി തിരുത്തണമെന്നു പറഞ്ഞതാണ് തെരഞ്ഞെടുപ്പ് ഫലം. അവർ ഇപ്പോഴും ഇടതുപക്ഷത്തിൽ വിശ്വസിക്കുന്നുണ്ടെന്നും ബിനോയ് വിശ്വം…

Read More

കണ്ണൂരിൽ പോലീസുകാരൻ ഓടിച്ച കാർ ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു

        കണ്ണൂർ : കണ്ണൂരിൽ പോലീസുകാരൻ ഓടിച്ച കാർ ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു. കണ്ണൂർ ഏച്ചൂർ തക്കാളിപ്പീടിക സ്വദേശി ബീനയാണ് (54) മരിച്ചത്. അമിതവേഗത്തിൽ എത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലെ സിപിഒ ലിതേഷ് വാഹനം ഓടിച്ചിരുന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഇന്ന് ഉച്ചക്കായിരുന്നു അപകടം സംഭവിച്ചത്. ഏച്ചൂരിലെ ഒരു സഹകരണ സ്ഥാപനത്തിലെ ബിൽ കളക്ടറാണ് മരിച്ച ബീന. വഴിയരികിലൂടെ ബീന നടന്നു പോകുന്നതിനിടെയാണ് പിന്നിലൂടെ എത്തിയ നിയന്ത്രണംവിട്ട കാർ…

Read More

സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; പിഎസ്‌സി പ്രൊഫൈല്‍ ലോഗിന്‍ ചെയ്യാന്‍ ഇനി ഒടിപി സംവിധാനവും

തിരുവനന്തപുരം: പിഎസ്സിയില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ ഇനി പ്രൊഫൈലില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ഒടിപി സംവിധാനം വരും. സുരക്ഷയുടെ ഭാഗമായാണ് ഒടിപി സംവിധാനം ഏര്‍പ്പെടുത്തിയത്. ആദ്യഘട്ടത്തില്‍ നിലവിലെ യൂസര്‍ ഐഡിയും പാസ്‌വേര്‍ഡും ഉപയോഗിച്ച് ഉദ്യോഗാര്‍ത്ഥികള്‍ ലോഗിന്‍ ചെയ്യുമ്പോള്‍ പ്രൊഫൈലില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറും ഇമെയില്‍ വിലാസവും അടങ്ങിയ സ്‌ക്രീന്‍ പ്രത്യക്ഷപ്പെടും. മൊബൈല്‍ നമ്പറും ഇമെയിലും നിലവില്‍ ഉപയോഗത്തിലുള്ളതാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ഉറപ്പുവരുത്തേണ്ടതും അല്ലാത്തപക്ഷം ആവശ്യമായ തിരുത്തല്‍ വരുത്തേണ്ടതുമാണ്. കൂടാതെ ഒടിപി സംവിധാനം ഉപയോഗിച്ച് അവ വെരിഫൈ ചെയ്യുകയും വേണം….

Read More

നീറ്റ് യുജി ചോദ്യപേപ്പര്‍ ക്രമക്കേട്; മുഖ്യസൂത്രധാരന്‍ സിബിഐ പിടിയില്‍

ന്യൂഡല്‍ഹി:നീറ്റ് യുജി ചോദ്യപേപ്പര്‍ ക്രമക്കേടില്‍ മുഖ്യസൂത്രധാരന്‍ സിബിഐ പിടിയില്‍. ഝാര്‍ഖണ്ഡിലെ ധന്‍ബാദില്‍നിന്നാണ് അമന്‍ സിങ് പിടിയിലായത്. കേസില്‍ സിബിഐയുടെ ഏഴാമത്തെ അറസ്റ്റാണിത് ഗുജറാത്തിലെ ഗോധ്രയില്‍നിന്ന് സ്വകാര്യ സ്‌കൂള്‍ ഉടമയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. പരീക്ഷയില്‍ കൃത്രിമം നടത്താന്‍ 27 വിദ്യാര്‍ഥികളില്‍നിന്ന് 10 ലക്ഷംരൂപ ഇയാള്‍ ആവശ്യപ്പെട്ടതായാണ് കണ്ടെത്തല്‍. ഹസാരി ബാഗിലെ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഇസാന്‍ ഉള്‍ ഹഖ്, പരീക്ഷാ സെന്റര്‍ സൂപ്രണ്ട് ഇംതിയാസ് ആലം എന്നിവരടക്കം കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഹസാരി ബാഗിലെ സ്‌കൂളില്‍ നിന്നാണ് ചോദ്യപേപ്പര്‍…

Read More

സംസ്ഥാന കായിക മേളയുടെ പേര് മാറ്റി, ഇനി മുതൽ ‘സ്കൂൾ ഒളിമ്പിക്സ്’; നാല് വര്‍ഷത്തിലൊരിക്കല്‍ നടത്തും

തിരുവനന്തപുരം: സംസ്ഥാന കായികമേളയുടെ പേരിലുൾപ്പെടെ വലിയ മാറ്റങ്ങൾ വന്നു. പരിഷ്കരണത്തിലൂടെ കായികമേള സ്കൂൾ ഒളിമ്പിക്സ് എന്ന പേരിലാണ് അറിയപ്പെടുക. നാലു വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന വിപുലമായ പരിപാടിയാക്കി മാറ്റാനാണ് തീരുമാനം, വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി നടത്തിയ വാര്‍ത്ത സമ്മേളനത്തിലായിരുന്നു ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം തന്നെ വരും വർഷങ്ങളിൽ സ്കൂൾ ഒളിമ്പിക്സ് നടത്തുമെന്ന പ്രഖ്യാപനം ഉണ്ടായിരുന്നു. Share on FacebookTweetFollow us

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial