തിരംഗ മാര്ച്ചിന് മുൻപ് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് ഡല്ഹി പൊലീസ്
ന്യൂഡല്ഹി: സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെയെ ഡല്ഹി പൊലീസ് കസ്റ്റഡിയിലെടുത്തു.ദേശീയ പതാക ഉയർത്തുന്നതിനായി പാർട്ടി പ്രഖ്യാപിച്ച തിരംഗ മാർച്ചിന് മുന്നോടിയായാണ് നടപടി. ദിപ്കെയെ പൊലീസ് കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങള് ലൈവ് ടെലിവിഷൻ സംപ്രേഷണത്തിലും കാണിച്ചു.ഡല്ഹിയിലെ കൊണാട്ട് പ്ലേസിലുള്ള സെൻട്രല് പാർക്കില് വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് ദേശീയ പതാക ഉയർത്താനായിരുന്നു ദിപ്കെയുടെ ആഹ്വാനം. പാർട്ടി നേതാക്കളായ സൗരവ് ദാസിനെയും ആശുതോഷ് റാങ്കയെയും കസ്റ്റഡിയിലെടുത്തതില് പ്രതിഷേധിച്ചായിരുന്നു മാർച്ച് പ്രഖ്യാപിച്ചത്. ഇരുവരെയും അഞ്ച് ദിവസത്തെ ജുഡീഷ്യല് കസ്റ്റഡിയില് വിട്ടിരുന്നു. മാർച്ചിന് അനുമതി നല്കിയിട്ടില്ലെന്നും…

