Headlines

കോട്ടയത്ത് രോഗിയുമായ പോയ ആംബുലന്‍സ് വിട്ടിലേക്ക് ഇടിച്ചുകയറി; രോഗി മരിച്ചു

കോട്ടയം: കോട്ടയം പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചുകയറി ആംബുലന്‍സിലുണ്ടായിരുന്ന രോഗി മരിച്ചു. പാലപ്ര സ്വദേശി പികെ രാജുവാണ് രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചത്. പാലായിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം ഉണ്ടായത്. രോഗിയുമായ പോയ ആംബുലന്‍സ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ പൊന്‍കുന്നം പഴയ ആര്‍ടി ഓഫീസിന് സമീപത്തുവച്ചാണ് അപകടം ഉണ്ടായത്. അപകടം ഉണ്ടായതിന് പിന്നാലെ രോഗി മരിച്ചു. പ്രമേഹരോഗിയായ രാജുവിനെ രക്തസ്രാവത്തെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയിലെ…

Read More

പാലക്കാട് റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

പാലക്കാട്: റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. ഞാങ്ങാട്ടിരി സ്വദേശിനി പന്തല്ലൂർ വീട്ടിൽ ശിവശങ്കരന്‍റെ ഭാര്യ ശോഭന ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് മരണം. ആഗ്സ്റ്റ് 17 ശനിയാഴ്ച പുലർച്ചെ ആറ് മണിയോടെ ആയിരുന്നു അപകടം. തൃത്താല പഞ്ചായത്തിലെ ഞാങ്ങാട്ടിരിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ശോഭനയേയും മകൾ ശില്പയേയും കാർ ഇടിച്ച് തെറിപ്പിച്ചത്. മകളെ ബസ് കയറ്റാനായി ഞാങ്ങാട്ടിരിയിൽ എത്തിയതായിരുന്നു അമ്മയും മകളും. ബസ് സ്റ്റോപ്പിലേക്ക് പോവാനായി…

Read More

ആലപ്പുഴയിൽ ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി മറിഞ്ഞ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

അമ്പലപ്പുഴ: കരുമാടിയിൽ ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി മറിഞ്ഞു ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. തകഴി മംഗലത്തു വീട്ടിൽ പരേതനായ പ്രഭാകരകുറുപ്പിന്റെ മകൻ ബിനു (50) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 3.30ഓടെ തിരുവല്ല – അമ്പലപ്പുഴ റോഡിൽ കരുമാടി കളത്തിൽ പാലത്തിന് കിഴക്കു ഭാഗത്ത് വച്ചാണ് അപകടമുണ്ടായത്. അമ്പലപ്പുഴ പടിഞ്ഞാറെ നട ഓട്ടോസ്റ്റാന്റിൽ ഓടുന്ന ബിനു കരുമാടിയിലെ വീട്ടിലെത്തി ഭക്ഷണം കഴിച്ച് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. റോഡിനു സമീപത്തെ പോസ്റ്റിൽ തട്ടാതിരിക്കാൻ ഓട്ടോ തിരിച്ചപ്പോൾ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. റോഡിൽ…

Read More

മലപ്പുറത്ത് വാഹന അപകടത്തിനിടെ എയർബാഗ് മുഖത്തമർന്ന് 2 വയസുകാരി ശ്വാസം മുട്ടി മരിച്ചു.

മലപ്പുറം: അപകടത്തിനിടെ എയർബാഗ് മുഖത്തമർന്ന് 2 വ‍യസുകാരി ശ്വാസം മുട്ടി മരിച്ചു. പൊന്മള ചാപ്പനങ്ങാടി തെക്കത്ത് നസീറിന്‍റേയും റംഷീനയുടേയും മകള്‍ ഇഫയാണ് മരിച്ചത്. കുഞ്ഞും മാതാപിതാക്കളും സഞ്ചരിച്ചിരുന്ന കാറും ടാങ്കര്‍ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിനിടെയായിരുന്നു സംഭവം. പടപ്പറമ്പ് പുളിവെട്ടിയില്‍ വച്ചാണ് അപകടമുണ്ടായത്. മുൻസീറ്റിൽ അമ്മയുടെ മടിയിലാണ് കുഞ്ഞ് ഇരുന്നിരുന്നത്. അപകടത്തിന് പിന്നാലെ പുറത്തുവന്ന എയർബാഗ് കുഞ്ഞിന്‍റെ മുഖത്തമര്‍ന്നും സീറ്റ് ബെല്‍റ്റ് കഴുത്തില്‍ കുരുങ്ങിയുമായിരുന്നു മരണം. കുട്ടിയുടെ അച്ഛൻ രണ്ടുദിവസം മുന്‍പാണ് വിദേശത്തുനിന്ന് വന്നത്. കുട്ടിയുടെ പിതൃസഹോദരന്‍റെ വിവാഹം ഞായറാഴ്ച…

Read More

കൊച്ചിയിൽ ടിപ്പർ ലോറിക്കടിയിൽ പെട്ട് സ്കൂട്ടർ യാത്രികയായ ഡോക്ടർക്ക് ദാരുണാന്ത്യം

മരട്: മരട് കാളാത്ര ജംക്‌ഷനിൽ സ്കൂട്ടർ യാത്രികയായ ആയുർവേദ ഡോക്ടർ വാഹനാപകടത്തിൽ മരിച്ചു. കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ ടിപ്പർ ലോറിക്ക് അടിയിൽ പെട്ടാണ് ഡോക്ടർ മരിച്ചത്. മരട് വിടിജെ എൻക്ലേവ്– അഞ്ചുതൈക്കൽ ബണ്ട് റോഡ് തെക്കേടത്ത് ഡോ. വിൻസി പി. വർഗീസാണ് മരിച്ചത്. 42 വയസ്സായിരുന്നു. ടിപ്പർ ലോറി ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു. ഇടുക്കി അടിമാലി തേക്കിൻകാട്ടിൽ അഷറഫ് മീരാനാണ് ലോറി ഓടിച്ചിരുന്നത്. ഇയാളെ പോലീസ് കോടതിയിൽ ഹാജരാക്കി. പൂണിത്തുറ ഗാന്ധിസ്ക്വയറിലെ ആര്യ വൈദ്യ ഫാർമസി…

Read More

രാത്രി ബൈക്കിൽ സഞ്ചരിക്കവെ കാട്ടുപന്നി കുറകെ ചാടി; ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

       തിരുവനന്തപുരം : ബൈക്കിൽ സഞ്ചരിക്കവെ കാട്ടുപന്നി കുറുകെ ചാടിയപ്പോൾ റോ‍ഡിൽനിന്നു വീണ് പരിക്കേറ്റ യുവാവ് മരിച്ചു. വിതുര തൊളിക്കോട് സ്വദേശി ഷബിൻ ഷാജി (22) ആണ് വ്യാഴാഴ്ച മരിച്ചത്. വിതുര പൊലീസ് സ്റ്റേഷൻ പരിധിയിൽ വിതുര പ്ലാന്തോട്ടം എന്ന സ്ഥലത്ത് വെച്ച് ബുധനാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. KL-01-CW-6721 രജിസ്ട്രേഷനിലുള്ള മോട്ടോർ സൈക്കിൾ വിതുര തൊളിക്കോട് സ്വദേശിയായ ഷഹിൻഷാ ആണ് ഓടിച്ചിരുന്നത്. മരിച്ച ഷബിൻ ഷാജി (22) മോട്ടോർ സൈക്കിളിന്റെ പുറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു….

Read More

ടൂറിസ്റ്റ് വാൻ മരത്തിലിടിച്ച്  ആറു തീർത്ഥാടകർക്ക് ദാരുണാന്ത്യം

ചെന്നൈ: ടൂറിസ്റ്റ് വാൻ മരത്തിലേക്ക് ഇടിച്ചു കയറി തീർത്ഥാടകർക്ക് ദാരുണാന്ത്യം. തമിഴ്നാട് കള്ളക്കുറിച്ചിയിലാണ് അപകടമുണ്ടായത്. 2 സ്ത്രീകളുൾപ്പെടെ 6 തീർത്ഥാടകരാണ് മരിച്ചത്. 14 പേർക്ക് പരിക്കേറ്റു, ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരുച്ചെന്തൂർ മുരുകൻ ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുമ്പോൾ തിരുച്ചിറപ്പള്ളി -ചെന്നൈ ദേശീയ പാതയിൽ ഉളുന്തൂർപേട്ടയിൽ വെച്ചാണ് അപകടമുണ്ടായത്. തിരുവണ്ണാമലൈ ആരണി സ്വദേശികളാണ് വാനിലുണ്ടായിരുന്നത്. മരിച്ചവരെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ വിട്ടുനൽകും.

Read More

കല്ലട ബസും ബൈക്കും കൂട്ടിയിടിച്ച് 19കാരൻ മരിച്ചു; ഒപ്പമുണ്ടായിരുന്ന യുവാവിന്‍റെ കാൽ അറ്റുപോയി

       ഇടുക്കി : അന്തർ സംസ്ഥാന സ്വകാര്യ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഇടുക്കിയിലെ ഒളമറ്റം പൊന്നന്താനം തടത്തിൽ ടി എസ് ആൽബർട്ട് (19) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കരിങ്കുന്നം വടക്കുംമുറി കൊച്ചുഭൂതക്കാട്ടിൽ എബിൻ ജോബിക്ക് ഗുരുതര പരിക്കേറ്റു. ഇയാളുടെ വലതുകാൽ അറ്റുപോയി. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം എറണാകുളത്തേയ്ക്ക് മാറ്റി. ഞായർ രാത്രി എട്ടോടെ കരിങ്കുന്നത്തിനടുത്ത് തവളകുഴിയിലായിരുന്നു അപകടം. പാലാ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബൈക്കും എതിർദിശയിലെത്തിയ കല്ലട ബസും കൂട്ടിയിടിക്കുകയായിരുന്നു. എബിനാണ്…

Read More

കാറിനടിയിൽ പെട്ടു; രണ്ട് വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

തൃശ്ശൂർ: രണ്ട് വയസ്സുകാരി കാറിടിച്ചു മരിച്ചു. ചേലൂർ സ്വദേശി ബിനോയുടെയും ജിനിയുടെയും മകൾ ഐറിൻ ആണ് മരിച്ചത്. ചേലൂർ പള്ളിയിൽ വച്ച് രാവിലെ ആയിരുന്നു അപകടം.രാവിലെ പള്ളിയിലേക്ക് കയറുന്നതിനിടെ മുന്നോട്ടെടുത്ത കാറിനടിയിൽപ്പെട്ടാണ് അപകടം നടന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Read More

വടക്കാഞ്ചേരിയിൽ അജ്ഞാത വാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

പാലക്കാട്: ദേശീയപാതയില്‍ വടക്കാഞ്ചേരി മേല്‍പാലത്തില്‍ ബൈക്കില്‍ അജ്ഞാത വാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ധോണി ഉമ്മിണി പഴമ്പുള്ളി വീട്ടില്‍ ബി അനില്‍കുമാറാണ് (24) മരിച്ചത്.വെള്ളിയാഴ്ച പുലര്‍ച്ചെ 1:45 ന് അനിലിന്റെ ബൈക്ക് അതേ ദിശയില്‍ സഞ്ചരിച്ച വാഹനവുമായി ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. തൃശൂരില്‍ സുഹൃത്തിനെ കണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അനില്‍കുമാര്‍. ഇടിയുടെ ശക്തിയില്‍ അനില്‍ റോഡിലേക്ക് തെറിച്ചു വീണു. പിന്നാലെ വന്ന യാത്രക്കാര്‍ വിവരമറിയിച്ചതനുസരിച്ച് വടക്കാഞ്ചേരി പൊലീസും ഹൈവേ പൊലീസും സ്ഥലത്തെത്തി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial