കൊച്ചിയിൽ ടിപ്പർ ലോറിക്കടിയിൽ പെട്ട് സ്കൂട്ടർ യാത്രികയായ ഡോക്ടർക്ക് ദാരുണാന്ത്യം
മരട്: മരട് കാളാത്ര ജംക്‌ഷനിൽ സ്കൂട്ടർ യാത്രികയായ ആയുർവേദ ഡോക്ടർ വാഹനാപകടത്തിൽ മരിച്ചു. കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ ടിപ്പർ ലോറിക്ക് അടിയിൽ പെട്ടാണ് ഡോക്ടർ മരിച്ചത്. മരട് വിടിജെ എൻക്ലേവ്– അഞ്ചുതൈക്കൽ ബണ്ട് റോഡ് തെക്കേടത്ത് ഡോ. വിൻസി പി. വർഗീസാണ് മരിച്ചത്. 42 വയസ്സായിരുന്നു. ടിപ്പർ ലോറി ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു. ഇടുക്കി അടിമാലി തേക്കിൻകാട്ടിൽ അഷറഫ് മീരാനാണ് ലോറി ഓടിച്ചിരുന്നത്. ഇയാളെ പോലീസ് കോടതിയിൽ ഹാജരാക്കി. പൂണിത്തുറ ഗാന്ധിസ്ക്വയറിലെ ആര്യ വൈദ്യ ഫാർമസി…

