
നിലയ്ക്കലില്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ ഉറങ്ങിക്കിടന്ന അയ്യപ്പഭക്തന്റെ തലയിലൂടെ ബസ് കയറി ഇറങ്ങി
നിലയ്ക്കൽ : ശബരിമല തീർത്ഥാടകൻ ബസ് തട്ടി മരിച്ചു. നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടിൽ വച്ചാണ് തീർത്ഥാടകൻ ബസ് തട്ടി മരിച്ചത്. തമിഴ്‌നാട് സ്വദേശി ഗോപിനാഥ് ( 24) ആണ് മരിച്ചത്. തമിഴ് നാട് തിരുവള്ളൂർ ജില്ല സ്വദേശിയാണ് ഗോപിനാഥ്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല നിലയ്ക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ട് 10ല്‍ ഉറങ്ങിക്കിടക്കുന്നതിനിടെ ടൂറിസ്റ്റ് ബസ് ഗോപിനാഥിന്റെ തലയിലൂടെ കയറി ഇറങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. യുവാവ് കിടക്കുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടാത്തത് അപകടത്തിന് കാരണമായത്. മരിച്ച ഗോപിനാഥ്…