ബൈക്ക് നിയന്ത്രണം വിട്ട് റോഡിൽ തെറിച്ചുവീണു; 22 വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം : പാറശ്ശാലയിൽ ബൈക്ക് നിയന്ത്രണം വിട്ടു യുവാവിന് ദാരുണാന്ത്യം. പാറശ്ശാല, പുത്തൻകട അശോകൻ – ബിന്ദു ദമ്പതികളുടെ മകൻ നന്ദു (22) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിക്ക് പാറശാല, പൊൻവിള റോഡ് വഴി ബൈക്കിൽ വരുകയായിരുന്ന യുവാവ് ബൈക്ക് നിയന്ത്രണം വിട്ടതിനെ തുടർന്ന് റോഡിൽ തെറിച്ചു വീഴുകയായിരുന്നു. ഉടൻ പാറശ്ശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകിയശേഷം തിരുവനന്തപുര മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Read More

ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ടു; തമിഴ്‌നാട്ടിൽ ലോറിക്ക് പിന്നിൽ ബസിടിച്ച് നാല് മരണം

ചെന്നൈ: ചെന്നൈ-തിരുച്ചിറപ്പള്ളി ദേശീയ പാതയിൽ മധുരാംഗത്ത് സ്വകാര്യ ബസുകളും ലോറിയും കൂട്ടിയിടിച്ച് ഒരു സ്ത്രീ ഉൾപ്പെടെ നാലു പേർ മരിച്ചു. അപകടത്തിൽ 15 പേരിലധികം ആളുകൾക്ക് പരിക്കറ്റിട്ടുണ്ട് കരിങ്കല്ലുമായി പോയ ലോറിയെ ബസ് ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ടതാണ് അപകട കാരണം. ഇതിന് പിന്നിലേക്ക് മറ്റൊരു ബസ് കൂടി ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ ചെങ്കല്ലുപേട്ടു ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

ആംബുലൻസ് ട്രാൻസ്ഫോർമറിലിടിച്ച് കത്തി; വാഹനത്തിലുണ്ടായിരുന്ന രോഗി വെന്തുമരിച്ചു

കോഴിക്കോട്: കോഴിക്കോട് രോഗിയുമായി പോയ ആംബുലൻസ് ട്രാൻസ്ഫോർമറിലിടിച്ച് കത്തി വാഹനത്തിലുണ്ടായിരുന്ന രോഗി വെന്തുമരിച്ചു. നാദാപുരം സ്വദേശി സുലോചന (57)ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടം നടന്നത്. മലബാർ മെഡിക്കൽ കോളേജിൽനിന്ന് ശസ്ത്രക്രിയയ്ക്കായി സുലോചനയെ മിംസ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയാണ് സംഭവം. സമീപത്തെ കടയിലേക്കും തീ പടർന്നു. കനത്ത മഴയും അപകടത്തിന് കാരണമായി.

Read More

വാഹനാപകടത്തിൽ നാടൻപാട്ട് കലാകാരൻ മരിച്ചു

കൂറ്റനാട് : ടാങ്കർ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാടൻ പാട്ട് കലാകാരൻ കൂറ്റനാട് വാവന്നൂർ സ്വദേശി രതീഷ് തിരുവരംഗന് ദാരുണാന്ത്യം. കുളപുള്ളി ചുവന്നഗേറ്റിൽ ടാങ്കർലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് വാവന്നൂർ സ്വദേശിയും നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ മരണപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരം 6 മണിയോടെയാണ് അപകടം ഉണ്ടായത്. പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ ഐ പി ടി കോളേജിന് സമീപം എതിരെ വന്ന ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. മരിച്ച രതീഷ് നാടൻപാട്ട് കലാരംഗത്ത് സജീവ സാന്നിധ്യമാണ്. നിരവധി…

Read More

ബൈക്കിന്റെ പിറകിൽ കാറിടിച്ച് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന വില്ലജ് ഓഫിസർ മരിച്ചു

കൊട്ടാരക്കര: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വില്ലജ് ഓഫിസർക്ക് ദാരുണാന്ത്യം. വാളകം വില്ലേജ് ഓഫിസിലെ സ്പെഷ്യൽ വില്ലേജ് ഓഫിസർ കെ.ബി. ബിനു(43) ആണ് മരിച്ചത്. ഏപ്രിൽ ആറിന് ഉച്ചയോടെ കൊട്ടാരക്കരയിൽ ബിനു സഞ്ചരിച്ച ബൈക്കിന്റെ പിറകിൽ മാരുതി എർട്ടിഗ ഇടിക്കുകയായിരുന്നു. റോഡിലേക്ക് വീണ ബിനുവിന്റെ തലയ്ക്ക് ക്ഷതം സംഭവിച്ചതിനെ തുടർന്ന് കൊല്ലം മെഡിസിറ്റി ആശുപത്രിയിൽ വെന്റിലേറ്ററിൽ ആയിരുന്നു. ഇടിച്ചിട്ടിട്ട് നിർത്താതെ പോയ വാഹനം കൊട്ടാരക്കര പൊലീസ് പിടികൂടി. പുതിയവീടിന്റെ പ്രതിഷ്ഠാശുശ്രൂഷ നടക്കാനിരിക്കെയാണ് അപകടം ഉണ്ടായത്. ഭാര്യ: നവോമി (അധ്യാപിക,…

Read More

കനത്ത മഴ, മൂവാറ്റുപുഴയിൽ 3 കാറുകൾ കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം

കൊച്ചി: കനത്ത മഴയിൽ മൂവാറ്റുപുഴയിൽ മൂന്ന് കാറുകൾ കൂട്ടിയിടിച്ചു. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. ഇതിൽ എഴുമുട്ടം സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേരുടെ നില ഗുരുതരമാണ്. മനാപ്പുറത്ത് കുമാരി, ഇവരുടെ മകൻ അനു, അനുവിന്റെ ഭാര്യ ലക്ഷ്മി പ്രിയ, ഇവരുടെ 9 വയസുള്ള മകൾ ദീക്ഷിത എന്നിവരെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. വാഗമണ്ണിലേക്ക് പോയ കാർ നിയന്ത്രണം വിട്ട് മറ്റ് രണ്ട് കാറുകളിൽ ഇടിക്കുകയായിരുന്നു. ഇന്ന് വൈകീട്ട് നാല് മണിയോടെ തൊടുപുഴ- മൂവാറ്റുപുഴ റോഡിൽ…

Read More

കുന്നംകുളം പാറേമ്പാടത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണന്ത്യം

കുന്നംകുളം : പാറേമ്പാടത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. പെരുമ്പിലാവ് കോട്ടോൽ സ്വദേശി അഭിഷേകാണ് മരിച്ചത്. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് അപകടമുണ്ടായത്. പെരുമ്പിലാവ് ഭാഗത്തുനിന്ന് കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്നു മൈത്രി ബസ്സും എതിർദിശയിൽ വരികയായിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ അഭിഷേകിന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

തിരുവനന്തപുരത്ത് ടിപ്പറിനടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം:വെട്ടുറോഡില്‍ ടിപ്പറിനടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം.പെരുമാതുറ സ്വദേശിനി റുക്‌സാന (35)യാണ് മരിച്ചത്. മൂന്നര മണിയോടെയാണ് സംഭവം. കഴക്കൂട്ടം ഭാഗത്തുനിന്നും കണിയാപുരത്തേയ്ക്ക് ബന്ധുവിനോടൊപ്പം സ്‌കൂട്ടറില്‍ പോയ യുവതിയാണ് മരിച്ചത്. ഓവര്‍ടേക്ക് ചെയ്തുവന്ന ടിപ്പര്‍ ഇടത്തേയ്ക്ക് ഒതുക്കിയപ്പോള്‍ ലോറിയില്‍ തട്ടിയ റുക്‌സാന ടയറിനടിയിലേക്ക് വീഴുകയായിരുന്നു. സമീപത്ത് ബസ് കാത്തുനിന്നവരുടെ നിലവിളി കേട്ടാണ് ഡ്രൈവര്‍ വണ്ടി നിര്‍ത്തിയത്. തുടര്‍ന്ന് ലോറി പിന്നോട്ടെടുത്താണ് യുവതിയെ മാറ്റിയത്. ചതഞ്ഞരഞ്ഞ യുവതിയെ നാട്ടുകാര്‍ ഉടന്‍ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സ്‌കൂട്ടര്‍ ഓടിച്ച യുവതിക്ക് പരിക്കില്ല. ലോറി ഡ്രൈവര്‍…

Read More

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിലിടിച്ചു; യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം:അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പേരയം ചിത്തിരയില്‍ ജയേഷ് നാഥ് (38) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ തിരുവനന്തപുരം കോരാണി പതിനെട്ടാം മൈൽ ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. അമിതവേഗതയില്‍ വരികയായിരുന്ന മാരുതി കാര്‍ ജയേഷ് സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിന് ശേഷവും കാര്‍ നിര്‍ത്തിയില്ല. അധികം വൈകാതെ തന്നെ ജയേഷിന്‍റെ മരണം സംഭവിക്കുകയായിരുന്നു. ഇടയ്ക്കോട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനാണ് ജയേഷ്

Read More

ബൈക്ക് അപകടത്തിൽപ്പെട്ടതിന് പിന്നാലെ സുഹൃത്ത് വഴിയിൽ ഉപേക്ഷിച്ച 17 കാരൻ മരിച്ചു

പത്തനംതിട്ട: ബൈക്ക് അപകടത്തിൽപ്പെട്ടതിന് പിന്നാലെ സുഹൃത്ത് വഴിയിൽ ഉപേക്ഷിച്ച 17 കാരൻ മരിച്ചു. പത്തനംതിട്ട കുഴിക്കാലയിലാണ് സംഭവം. നെല്ലിക്കാല സ്വദേശി സുധീഷാണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന കുലശേഖരപതി സ്വദേശി സഹദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി എട്ടരയോടെയാണ് സുഹൃത്തായ കുലശേഖരപതി സ്വദേശി സഹദിനൊപ്പം സുധീഷ് ബൈക്കിൽ പോകുന്നത്. ഭക്ഷണം വാങ്ങാൻ പോകുന്നുവെന്നാണ് വീട്ടുകാരോട് പറഞ്ഞത്. അമിത വേഗത്തിലായിരുന്ന ബൈക്ക് മറിഞ്ഞ് റോഡിൽ തലയിടിച്ച് വീണ നെല്ലിക്കാല സ്വദേശി സുധീഷ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അപകടം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial