അമിത വേഗതയിൽ വന്ന കാർ സ്‌കൂട്ടർ യാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു; ഒരാൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: വിതുരയിൽ വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ആനപ്പെട്ടി സ്വദേശി ജയപ്രകാശ് ആണ് മരിച്ചത്. വിതുര-തൊളിക്കോട് റോഡിലാണ് അപകടമുണ്ടായത്. അമിത വേഗതയിൽ വന്ന കാർ സ്‌കൂട്ടർ യാത്രക്കാരെ ഇടിക്കുകയായിരുന്നു. ജയപ്രകാശിന്റെ ഭാര്യ ബിന്ദു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്‌

Read More

കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു മരണം.

വയനാട് വൈത്തിരിയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു മരണം. കാർ യാത്രികരായ മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ സ്വദേശികളായ ആമിന, മക്കളായ ആദിൽ, അബ്ദുല്ല എന്നിവരാണ് മരിച്ചത്. ഒരു കുടുംബത്തിലെ ആറു പേരാണ് കാറിലുണ്ടായിരുന്നതെന്നാണ് വിവരം. ആമിനയുടെ ഭർത്താവ് ഉമ്മറാണ് കാർ ഓടിച്ചിരുന്നത്.ഇന്നു രാവിലെ ആറു മണിയോടെയാണ് സംഭവം.നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു.അപകടത്തിനു തൊട്ടുപിന്നാലെ കാറിലുണ്ടായിരുന്ന ആറു പേരെയും ഗുരുതര പരുക്കുകളോടെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മൂന്നു പേർ മരണത്തിനു കീഴടങ്ങി. കോഴിക്കോടു…

Read More

ഇടുക്കിയില്‍ വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞു; പത്ത് വയസുകാരി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു

ഇടുക്കി: ഇടുക്കി രാജാക്കാട് കുത്തുങ്കലില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് പത്ത് വയസുകാരി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. ശിവഗംഗ സ്വദേശി റെജീന(35) ആണ് അപകടത്തില്‍ മരിച്ച ഒരാള്‍. തമിഴ്‌നാട് ശിവഗംഗയില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റു. രാവിലെ ഒമ്പതോടെയാണ് അപകടം നടന്നത്. അമിത വേഗത്തിലെത്തിയ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരാണ്‌ രക്ഷാപ്രവര്‍ത്തനത്തിന്…

Read More

ബൈക്ക് കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

കാവനാട്: ബൈക്ക് കെ.എസ്.ആര്‍.ടി.സി. ലോഫ്‌ളോര്‍ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രകനായ കാവനാട് മുക്കാട് സഹനയില്‍ ജെറോം അബ്രോയുടെയും സൂസി അബ്രോയുടെയും മകന്‍ ജസ്റ്റസ് ജെ. അബ്രോ (33) ആണ് മരിച്ചത്. കൊല്ലം ശക്തികുളങ്ങര സുപ്രഭാതം ഹോട്ടലിന് മുന്നില്‍ വ്യാഴാഴ്ച രാത്രി 11.45-നാണ് അപകടമുണ്ടായത്. ശക്തികുളങ്ങരയിലേക്ക് പോകുകയായിരുന്ന ജസ്റ്റസിന്‍റെ ബൈക്ക് എതിരെവന്ന കെ.എസ്.ആര്‍.ടി.സി. ലോഫ്‌ളോര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. മേവറത്ത് സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലണ്ടന്‍ പാര്‍ലമെന്റില്‍ ഷെഫ് ആയി ജോലിചെയ്തുവരികയായിരുന്നു….

Read More

മലപ്പുറത്ത് കാറുകൾ കൂട്ടിയിടിച്ചു യുവാവ് മരിച്ചു; 3 പേർക്ക് പരിക്ക്

മലപ്പുറം : ചങ്ങരംകുളം ടൗണിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരണപ്പെട്ടു. ആനക്കര സ്വദേശി ചീനിക്കപ്പറമ്പിൽ ശ്രീരാഗ് (24) ആണ് മരണപ്പെട്ടത്. ശ്രീരാഗിനൊപ്പം ഉണ്ടായിരുന്ന അകലാട് സ്വദേശി വിനീത് (24), ആൽത്തറ സ്വദേശികളായ വിവേക് (28), രാഹുൽ ശ്രീരാഗ് (19), എന്നിവർക്കും പരിക്കേറ്റു. പരിക്കേറ്റവരെ നാട്ടുകാർ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിറവല്ലൂർ ഭാഗത്ത് നിന്നും അമിത വേഗതയിൽ വന്നിരുന്ന ബ്രസ കാർ ചങ്ങരംകുളം മൂക്കുതല ഭാഗത്ത് നിന്നും വന്നിരുന്ന ശ്രീരാഗ്…

Read More

ഹരിയാനയിൽ സ്കൂൾ ബസ് മറിഞ്ഞ് 8 കുട്ടികൾക്ക് ദാരുണാന്ത്യം; പതിനഞ്ച് കുട്ടികൾക്ക് ഗുരുതര പരിക്ക്

ഹരിയാന: ഹരിയാനയിൽ വാഹനത്തെ മറികടക്കുന്നതിനിടെ സ്കൂൾ ബസ് കീഴ്മേൽ മറിഞ്ഞ് അപകടം. 8 കുട്ടികൾ അപകടത്തിൽ മരിച്ചു. പതിനഞ്ച് പേർക്ക് അപകടത്തിൽ ഗുരുതര പരിക്കുണ്ട്. ബസ് ഓവർടേക് ചെയ്യുമ്പോൾ അമിതവേഗതയിലയിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. 35 മുതൽ 40 ഓളം കുട്ടികൾ ബേസിൽ ഉണ്ടായൊരുന്നെന്നാണ് സൂചന. സ്കൂൾ ബസിന്റെ ഡ്രൈവർ മദ്യപിച്ചിരുന്നതായും പോലീസ് അറിയിച്ചു. 2018-ല്‍ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞ ബസാണ് അപകടത്തില്‍പ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്

Read More

വയനാട്ടിൽ സ്കൂട്ടർ മതിലിൽ ഇടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

വയനാട്: വയനാട്ടിൽ സ്കൂട്ടർ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ബത്തേരി കരിവള്ളിക്കുന്ന് ശങ്കരമംഗലത്ത് സജിയുടെ മകൻ വിഷ്ണു സജി (24) മണ്ടണ്ടിക്കൂന്ന് കാണിരത്തിങ്കൽ വാസൻ്റെ മകൻ അമൽ (23) എന്നിവരാണ് മരിച്ചത്. ചെവ്വാഴ്ച്ച രാത്രി 11 മണിയോടെ ബത്തേരിക്കടുത്ത തിരുനെല്ലിയിലാണ് അപകടമുണ്ടായത്. മൂലങ്കാവ് ഭാഗത്തുനിന്നും ബത്തേരി ടൗണിലേക്ക് ഇരുവരും വന്ന സ്കൂട്ടർ പാതയോരത്തെ മതിലിലിടിച്ചാണ് അപകടം സംഭവിച്ചത്. ഇരുവരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. മൃതദേഹം ബത്തേരി താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് സ്ഥലത്തെത്തി തുടർ…

Read More

തിരുപ്പൂരില്‍ കാറും ബസും കൂട്ടിയിടിച്ചു; മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് അടക്കം അഞ്ചുപേര്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. ഒരു കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഓലപാളയത്തിന് സമീപം വെള്ളക്കോവിലില്‍ പുലര്‍ച്ചെയായിരുന്നു അപകടം. മരിച്ചവരില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുപ്പൂര്‍ നെല്ലിക്കോവുണ്ടന്‍ പുതൂര്‍ സ്വദേശികളായ ചന്ദ്രശേഖര്‍ (60), ഭാര്യ ചിത്ര (57), മകന്‍ ഇളവരശന്‍ (26), ഭാര്യ അരിവിത്ര (30), മൂന്ന് മാസം…

Read More

കാൽനട യാത്രക്കാരനെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു രണ്ട് പേർക്ക് ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: കാല്‍നടയാത്രക്കാരനെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു. അപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. ഒരാൾ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. . ബൈക്കോടിച്ചിരുന്ന മണക്കാട് സ്വദേശി അല്‍ താഹിര്‍(20), റോഡ് മുറിച്ചുകടക്കുകയായിരുന്ന സുനീഷ്(29) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരത്ത് ബൈക്ക് കാല്‍നടയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു;രണ്ട് മരണം,ഒരാള്‍ക്ക് ഗുരുതര പരിക്ക് ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ കഴക്കൂട്ടം കുളത്തൂര്‍ തമ്പുരാന്‍മുക്കിലായിരുന്നു അപകടം. കഴക്കൂട്ടം ഭാഗത്തേക്ക് അമിത വേഗതയിലായിരുന്നു ബൈക്ക് വന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അമിതവേഗതയിലെത്തിയ ബൈക്ക് സുനീഷിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അപകടം നടന്ന സ്ഥലത്തുനിന്നും 100…

Read More

ആലപ്പുഴയിൽ ബൈക്ക് ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പിതാവും മകനും മരിച്ചു

ആലപ്പുഴ:ബൈക്ക് ടാങ്കറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പിതാവും മകനും മരിച്ചു. ആലപ്പുഴയിലെ പുറക്കാട് ഇന്ന് രാവിലെയാണ് അപകടം. സുദേവിന്റെ ഭാര്യ വിനീതയ്ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. മൂവരും ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial