നാലാം ക്ലാസ് വിദ്യാർത്ഥിനി സ്കൂൾ ബസിന് അടിയിൽപ്പെട്ട സംഭവം; ഡ്രൈവറുടെ ലൈസൻസ് സസ്‌പെന്റ് ചെയ്ത് എംവിഡി
കൊച്ചി: സ്കൂൾ ബസിൽ നിന്നറങ്ങിയ നാലാം ക്ലാസ് വിദ്യാർത്ഥിനി ബസിനടിയിൽപ്പെട്ട സംഭവത്തിൽ ഡ്രൈവർക്കെതിരെ നടപടിയെടുത്ത് എംവിഡി. എറണാകുളം പെരുമ്പാവൂരിലെ മെക്ക സ്‌കൂളിലെ ബസ് ഡ്രൈവർ ഉമ്മറിന്റെ (54) ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെന്റ് ചെയ്തു. കഴിഞ്ഞ പന്ത്രണ്ടിന് ഒക്കലിലാണ് അപകടമുണ്ടായത്. വീടിനു മുന്നിൽ സഹോദരിയോടൊപ്പം സ്‌കൂൾ ബസിൽ നിന്ന് ഇറങ്ങിയ പെൺകുട്ടി ബസിനു മുന്നിലൂടെ പോകുമ്പോഴാണ് അപകടമുണ്ടായത്. പെൺകുട്ടി റോഡിന്റെ മറുഭാഗത്തേക്ക് കടക്കുമ്പോൾ ബസ് അശ്രദ്ധമായി മുന്നോട്ടെടുക്കുകയായിരുന്നു. പെട്ടെന്ന് പെൺകുട്ടി ബസ്സിനടിയിലേക്ക് വീണു. ബസിന്റെ അടിയിൽ…

