അമൃതം ന്യൂട്രിമിക്‌സിന്റെ ചേരുവകൾ മാറ്റും; പഞ്ചസാര ഒഴിവാക്കി കുട്ടികൾക്ക് കഴിക്കാനിഷ്ടപ്പെടും വിധം രുചി കൂട്ടും, തീരുമാനം സംസ്ഥാന ഭക്ഷ്യകമ്മിഷന്റെ നിർദേശ പ്രകാരം
തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന അമൃതം ന്യൂട്രിമിക്‌സിന്റെ ചേരുവകൾ മാറ്റാൻ തീരുമാനമായി. പഞ്ചസാര ഒഴിവാക്കി കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന തരത്തിൽ രുചി വർധിപ്പിക്കാനാണ് നീക്കം. ഇതിനായി കേന്ദ്രതോട്ടവിള ഗവേഷണകേന്ദ്രവുമായി വനിതാ ശിശുവികസനവകുപ്പ് ചർച്ച നടത്തി. ഒരേ രുചിയിലുള്ള പൊടി കുട്ടികൾ കഴിക്കുന്നില്ലെന്ന വ്യാപക പരാതിയെതുടർന്നാണ് ഇത്തരമൊരു മാറ്റം കൊണ്ടുവന്നിട്ടുള്ളത്. മാത്രമല്ല അമൃതം പൊടിയിൽ പഞ്ചസാര ചേർക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നുവെന്ന് ബാലാവകാശ കമ്മീഷൻ പറഞ്ഞിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനം. അമൃതം ന്യൂട്രിമിക്‌സിന്റെ നിർമാണത്തിലും വിതരണത്തിലും…

