ശ്വേത മേനോന് ആശ്വാസം; അൻസിബ ഹസന് തിരിച്ചടി, ആവശ്യം കോടതി തള്ളി
ശ്വേത മേനോൻ നൽകിയ ഹർജിയിൽ കക്ഷി ചേർക്കണമെന്ന നടി അൻസിബ ഹസന്റെ ആവശ്യം എറണാകുളം മുൻസിഫ് കോടതി തള്ളി. താരസംഘടനയായ അമ്മയുടെ ഭരണസമിതിയുമായി ബന്ധപ്പെട്ട ഹർജിയിലാണ് അൻസിബയ്ക്ക് തിരിച്ചടി ലഭിച്ചത്. ആദ്യം രാജി പ്രഖ്യാപിക്കുകയും പിന്നീട് അപ്രതീക്ഷിതമായി തിരിച്ചെത്തുകയും ചെയ്ത അമ്മ പ്രസിഡൻ്റ് ശ്വേത മേനോന് ആശ്വാസമാണിത്.രമേശ് പിഷാരടി എംഎൽഎ നേരത്തെ ഈ കേസിൽ താൽപ്പര്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു. തുടർന്നാണ് അൻസിബ കോടതിയിൽ എത്തിയത്. അൻസിബയുടെ ആവശ്യം തള്ളിയതോടെ ശ്വേത മേനോന്റെ ഹർജിയിൽ ശക്തമായ എതിർപക്ഷം ഇല്ല. അമ്മ…

