
വീടിന് മുന്നിൽ നിര്‍ത്തിയിട്ട കാറിന് പിൻ ഗ്ലാസ് തകര്‍ത്തു; നാട്ടുകാരുടെ മുന്നിൽ പെട്ടു, മോഷണം പിടിച്ചു
വിഴിഞ്ഞം : കാറിന്‍റെ ഗ്ലാസ് തകർത്ത് 3000 രൂപ കവർന്ന പ്രതിയെ നാട്ടുകാർ ചേർന്ന് പിടികൂടി. വിഴിഞ്ഞം ടൗൺ ഷിപ്പ് കോളനിയിൽ ഫൈസൽ (28)നെയാണ് വിഴിഞ്ഞം പൊലീസ് പിടികൂടിയത്. വിഴിഞ്ഞം ഹാർബർ റോഡ് സുപ്രിയാ ഭവനിൽ അസ്കർ അഹമ്മദിന്‍റെ വീടിന് മുന്നിലെ റോഡിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്നായിരുന്നു മോഷണം. കാറിന്‍റെ പിൻവശത്തെ ഗ്ലാസ് തകർത്ത് ഉള്ളിലുണ്ടായിരുന്ന പണം മോഷ്ടിക്കുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാരാണ് ഇയാളെ പിടികൂടിയത്. എന്നാൽ നാട്ടുകാരോട് ഇയാൾ തട്ടിക്കയറിയതോടെ വിഴിഞ്ഞം പൊലീസ് എത്തി പ്രതിയെ…