
പെൺകുട്ടിയുടെ പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് സൃഷ്ടിച്ച് ഭീഷണിപ്പെടുത്തിയ പ്രതി പിടിയിൽ
വടകര: പെൺകുട്ടിയുടെ പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് സൃഷ്ടിച്ച് ഭീഷണിപ്പെടുത്തിയ പ്രതി പിടിയിൽ. തലശേരി ടെമ്പിൾ ഗേറ്റ് സ്വദേശി ഷഹസാനിൽ മുഹമ്മദ് സഹിമിനെയാണ് (29) റൂറൽ ജില്ല സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടികളുടെ ഫോട്ടോ ശേഖരിച്ച് വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയാണ് ഇയാൾ മറ്റുള്ളവരുമായി സൗഹൃദം സ്ഥാപിച്ചുകൊണ്ടിരുന്നത്. ഇത്തരത്തിൽ തുടങ്ങിയ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ സൗഹൃദം സ്ഥാപിച്ച് അശ്ലീല വിഡിയോ അയപ്പിച്ച് ഇയാൾ നിരന്തരം പെൺകുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു. നിരവധി പെൺകുട്ടികളുമായി ഇയാൾ സൗഹൃദം സ്ഥാപിക്കുകയും അശ്ലീല വിഡിയോ…