Headlines

ഇസ്രായേലില്‍ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ

എറണാകുളം: ആലുവയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ ആലക്കോട് മണക്കടവ് ശ്രീവത്സം വീട്ടില്‍ ശ്രീതേഷിനെയാണ് (35) കുറുപ്പംപടി പൊലീസ് പിടികൂടിയത്. ഇസ്രായേലില്‍ ജോലി വാഗ്ദാനം ചെയ്താണ് പ്രതി ഉദ്യോഗാര്‍ഥികളില്‍ നിന്ന് ലക്ഷങ്ങൾ തട്ടിയത്. ശ്യാം എന്ന വ്യാജ പേരില്‍ ഡ്രീം ഹോളിഡെയ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വഴി തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനിയാണ് ശ്രീതേഷ്. മാസങ്ങളായി പലരിലിൽ നിന്നായി വാങ്ങിയ പണം പ്രതിയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിരിക്കുകയായിരുന്നുവെന്ന് പൊലീസ്…

Read More

പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്ത യുവാവ് പിടിയില്‍

      ഇടുക്കി : പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്ത യുവാവ് പിടിയില്‍. മൂവാറ്റുപുഴ അഴയിടത്ത് നസീബിനെയാണ്(31) തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. 22ന് പകല്‍ ഡിഡിഇ ഓഫീസിന് സമീപത്തുവച്ചായിരുന്നു കേസിനാസ്പദമായ സംഭവം. സ്‌കൂട്ടറില്‍ യാത്രചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ മറ്റൊരു സ്‌കൂട്ടറില്‍ പിന്തുടര്‍ന്നെത്തിയ പ്രതി തടഞ്ഞുനിര്‍ത്തി. ദേഹത്തെന്തോ ഇരിക്കുന്നെന്ന് പറഞ്ഞ് ശരീരത്ത് അനുവാദമില്ലാതെ സ്പര്‍ശിക്കുകയും മോശമായി പെരുമാറുകയും ചെയ്യുകയായിരുന്നു. പ്രതി ചന്തക്കുന്ന് ഭാഗത്ത് ഒരു വീട്ടില്‍ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു. ഇവിടുത്തെ സ്‌കൂട്ടറിലാണ് പ്രതി വന്നത്. ഇതിന്റെ സിസിടിവി…

Read More

ഗൂഗിൾ പേജുകൾ റിവ്യൂചെയ്താൽ മതി, വീട്ടിലിരുന്ന് പണം സമ്പാദിക്കാം; വാഗ്ദാനം നൽകി തട്ടിപ്പ്, 2 പ്രതികൾ പിടിയിൽ

     തൃശൂർ : വീട്ടിലിരുന്ന് ഓൺലൈൻ ജോബിലൂടെ പണം സമ്പാദിക്കാം എന്ന വാഗ്ദാനത്തിൽ ചാവക്കാട് സ്വദേശിനിയുടെ 22 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളായ 2 പേർ പിടിയിൽ. മഹാരാഷ്ട്രയിലെ പൂനെ സ്വദേശികളായ കുൽകർണ്ണി ഹോസ്പിറ്റലിനു സമീപമുള്ള സുനന്ദ സുനിൽ സഗാരെ (40) ഭാരത് നഗർ ഗുജർവാടിയിലുള്ള മിലിന്ദ് ഭാരത് ബസത്വർ (44) എന്നിവരാണ് പിടിയിലായത്. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ ഇളങ്കോ ആർ ഐ പി എസിന്‍റെ നിർദ്ദേശത്തിൽ ഇൻസ്പെക്ടർ വി എസ് സുധീഷ്കുമാർ നേതൃത്വം…

Read More

അമ്മയുടെ കഴുത്തിന് കുത്തിപിടിച്ചു, മുഖത്തടിച്ച് തള്ളിയിട്ടു, വീടും തകർത്തു; തിരുവനന്തപുരത്ത് യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: വിതുരയിൽ മാതാവിനെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വിതുര ചെറ്റച്ചൽ സ്വദേശി മുഹമ്മദ് ഫയാസാണ് അറസ്റ്റിലായത്. അമ്മയുടെ കഴുത്തിന് കുത്തിപിടിച്ച് യുവാവ് ആക്രമിച്ചു. ഇതിനുശേഷം അമ്മയെ മുഖത്തടിച്ച ശേഷം പിടിച്ചു തള്ളിയിട്ടു. അമ്മയെ ആക്രമിച്ചശേഷം യുവാവ് വീട് അടിച്ചു തകർത്ത് നാശ നഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തുവെന്നാണ് കേസ്. സംഭവത്തിൽ 46 വയസുകാരിയായ മാതാവ് വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. നാട്ടുകാർ വിവരമറിയിച്ചതിനെതുടര്‍ന്നെത്തിയ വിതുര പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾ ലഹരിക്ക് അടിമയെന്ന്…

Read More

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് കഞ്ചാവ് വിൽക്കുന്നതിനിടെ അറസ്റ്റിൽ

കായംകുളം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കഞ്ചാവ് വിൽക്കുന്നതിനിടയിൽ അറസ്റ്റ് ചെയ്തു. ഓച്ചിറ സ്വദേശി ഡോൺ ബോസ്കോ ഗ്രിക്ക് (26) ആണ് പിടിയിലായത്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം പൊലിസും ചേർന്ന് കെഎസ്ആർടിസി ബസ് സ്റ്റാന്‍റ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഓച്ചിറ, കരുനാഗപ്പള്ളി എന്നീ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ ഇയാള്‍ പ്രതിയാണെന്നും ക്രിമിനൽ കേസ് പ്രതികൾ ഇപ്പോൾ ലഹരി വിൽപ്പനയിലേക്ക് മാറുന്നതായും പൊലീസ് പറഞ്ഞു. ജില്ലയിലേയും സമീപ ജില്ലകളിലേയും ക്രിമിനൽ…

Read More

വീട്ടുമുറ്റത്തു കഞ്ചാവ് കൃഷി ചെയ്തിരുന്നായാൾ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി

ഇടുക്കി: തൊടുപുഴയിൽ വീട്ടിൽ കഞ്ചാവ് കൃഷി ചെയ്തിരുന്നയാൾ പിടിയിലായി. എക്‌സൈസ് സംഘമാണ് ഇയാളെ പിടികൂടിയത്. നേർച്ചപ്പാറ സ്വദേശി വിനോദാണ് പിടിയിലായത്. ഇയാളുടെ വീട്ടുമുറ്റത്ത് വളർത്തിയിരുന്ന 80 കഞ്ചാവ് ചെടികളും കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ ഇയാളുടെ വീട്ടിനുള്ളിൽ നിന്ന് 2.07 കിലോഗ്രാം ഉണക്ക കഞ്ചാവ്, മൂന്ന് ഗ്രാം ചരസും, 155 ഗ്രാം കഞ്ചാവ് വിത്തുകളും എക്സൈസ് സംഘം കണ്ടെടുത്തു. ഇടുക്കി സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ആർ.പി.മിഥിൻ ലാലിൻ്റെ നേതൃത്വത്തിൽ പരിശോധന നടന്നു. എക്‌സൈസ് ഇൻസ്‌പെക്ടർ വിജയകുമാർ, അസിസ്റ്റൻ്റ് എക്‌സൈസ്…

Read More

പതിമൂന്നുകാരനു ബെൽറ്റ്‌ കൊണ്ട്  ക്രൂരമർദ്ദനമേറ്റ സംഭവത്തിൽ പ്രതിയായ പിതാവ് അറസ്റ്റിൽ

പത്തനംതിട്ട: കൂടലിൽ 13 കാരൻ പിതാവിൻ്റെ ക്രൂരമർദ്ദനമേറ്റ സംഭവത്തിൽ പ്രതിയായ രാജേഷ് കുമാർ അറസ്റ്റിൽ. സംരക്ഷിക്കാൻ ബാധ്യസ്ഥനായ പിതാവ് മകനെ ദേഹോപദ്രവം ഏൽപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതായി എഫ് ഐ ആർ. കുട്ടിയുടെ മർമ്മ ഭാഗത്തും തുടയിലും വയറിലും ബെൽറ്റ് കൊണ്ട് അടിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ജുവനയിൽ ജസ്റ്റിസ് ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇന്നലെയാണ് സംഭവവുമായി ബന്ധപ്പെട്ട വീഡിയോ പുറത്ത് വന്നത്. ഇന്നലെ സംഭവത്തിൻ്റെ ദൃശ്യങ്ങൾ സഹിതം സി ഡബ്ല്യൂ സി പോലീസിന്…

Read More

ഉത്സവത്തിനെത്തിയ വയോധികയുടെ മാല കവർന്നു; തമിഴ് നാടോടി സ്ത്രീകൾ പിടിയിൽ

പാലക്കാട്: ഉത്സവത്തിൽ പങ്കെടുക്കാനായി പുതുശ്ശേരി ക്ഷേത്രത്തിലെത്തിയ വയോധികയുടെ മാല കവർന്ന രണ്ട് പേർ പിടിയിൽ. പിടിയിലായ ഇരുവരും തമിഴ് നാടോടി സ്ത്രീകളാണ്. തമിഴ്നാട് സേലം സ്വദേശിനികളായ രാജേശ്വരി (30), ഈശ്വരി (43) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ നാട്ടുകാർ ചേർന്ന് പിടികൂടിയ ശേഷം കസബ പൊലീസിന് കൈമാറുകയായിരുന്നു. തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. ബസിറങ്ങി ക്ഷേത്രത്തിലേക്ക് നടക്കുകയായിരുന്നു എലപ്പുള്ളിപാറ ഏരിയപാടം മാമ്പുള്ളി വീട്ടിൽ സുന്ദരന്‍റെ ഭാര്യ വെള്ളക്കുട്ടി(75)യുടെ ഒരു പവനോളം വരുന്ന സ്വർണമാലയാണ് ഇവർ പൊട്ടിച്ചെടുത്തത്. കവർച്ച കണ്ട…

Read More

വയനാട്ടിൽ ഓട്ടോയിൽ ഹാൻസ് കടത്തിയ യുവാവ് പിടിയിൽ

കല്‍പ്പറ്റ: ഓട്ടോയിൽ ഹാൻസ് കടത്തിയ യുവാവ് പിടിയിൽ. വയനാട് കമ്പളക്കാട് സ്വദേശി അസ്ലം (36) ആണ് അറസ്റ്റിലായത്. പുകയില ഉത്പന്നമായ ഹാന്‍സ് കടത്തുന്നതിനിടെ ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡും കമ്പളക്കാട് പൊലീസും ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. ഇയാൾ കൂടിയ വിലയ്ക്ക് ചില്ലറ വിൽപ്പന ലക്‌ഷ്യം വെച്ചാണ് ഹാൻസ് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. അസ്ലം സഞ്ചരിച്ച ഓട്ടോയിൽ എട്ട് ചാക്കുകളാണ് ഉണ്ടായിരുന്നത്. എല്ലാ ചാക്കുകളിലും ഹാൻസ് തന്നെയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ കമ്പളക്കാട് ഭാഗത്തു നിന്നും പറളിക്കുന്ന് ഭാഗത്തേക്ക് ഓട്ടോയില്‍ പുകയില…

Read More

ആദിവാസി മേഖലയിൽ വൻ തോതിൽ മദ്യ വിൽപ്പന നടത്തി വന്നിരുന്നയാൾ പിടിയിൽ

തൃശൂർ: പുളിയിലപ്പാറ ആദിവാസി മേഖലയിൽ വൻ തോതിൽ മദ്യ വിൽപ്പന നടത്തി വന്നിരുന്ന ചാലക്കുടി കൂടപ്പുഴ സ്വദേശി പട്ടത്ത് വീട്ടിൽ രമേഷ് (ജവാൻ രമേഷ്- 52) പിടിയിൽ. 40 ലിറ്റർ ജവാൻ മദ്യവും അത് കടത്തി കൊണ്ടുവരാൻ ഉപയോഗിച്ച മഹീന്ദ്ര ജീപ്പും സഹിതം ചാലക്കുടി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ ഹരീഷ് സി യുവും സംഘവും ചേർന്നാണ് പിടികൂടിയത്. അതിരപ്പിള്ളി പഞ്ചായത്തിലെ വാഴച്ചാൽ മുതൽ പുളിയിലപ്പാറ, മുക്കുംപുഴ വരെയുള്ള വിവിധ ആദിവാസി ഉന്നതികൾ കേന്ദ്രീകരിച്ച് വ്യാപക മദ്യവിൽപ്പന നടത്തി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial