
പതിനാലര പവൻ സ്വർണം മോഷ്ടിച്ച യുവതി അറസ്റ്റിൽ
ആലപ്പുഴ: വീട്ടിൽനിന്ന് പതിന്നാലരപ്പവൻ സ്വർണം മോഷ്ടിച്ച യുവതി അറസ്റ്റിൽ. പ്രയാർ വടക്കുമുറിയിൽ പനക്കുളത്ത്പുത്തൻ വീട്ടിൽ സാബു ഗോപാലന്റെ വീട്ടിൽനിന്നും ഒരുവർഷം മുമ്പ് സ്വർണം മോഷണം പോയ സംഭവത്തിലാണ് പ്രതി ഇപ്പോൾ പിടിയിലായത്. സാബു ഗോപാലന്റെ മകന്റെ ഭാര്യയായ പുതുപ്പള്ളി തെക്കു മുറിയിൽ ഇടയനമ്പലത്ത് നെടിയത്ത് വീട്ടിൽ ഗോപിക (27) യാണ് മോഷണം നടത്തി ഒരുവർഷത്തിനു ശേഷം കുടുങ്ങിയത്. കഴിഞ്ഞവർഷം മേയ് 10-നാണ് സാബു ഗോപാലന്റെ വീട്ടിൽനിന്നും പതിന്നാലരപ്പവൻ സ്വർണം മോഷണം പോയത്. വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിൽനിന്നാണ് സ്വർണം…