
അടിമാലിയിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; ബന്ധുക്കൾക്ക് അയച്ചു നൽകിയ പ്രതി പിടിയിൽ
അടിമാലി: യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി കേസിൽ യുവാവ് അറസ്റ്റിൽ. കട്ടപ്പന തൊപ്പിപ്പാള സ്വദേശി ബിബിനെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. അടിമാലിയിലെ സ്വകാര്യ ലോഡ്ജിൽ വച്ചായിരുന്നു യുവതിയെ പീഡിപ്പിച്ചത്. ഇയാൾ പീഡന ദൃശ്യങ്ങൾ പകർത്തി ബന്ധുക്കൾക്ക് അയച്ചതായാണ് പരാതി. ബിബിൻ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്.