യുവതിയെ നടുറോഡിൽ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

എറണാകുളം: ഇടപ്പള്ളിയിൽ നടുറോഡിൽ ഭാര്യയുടെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം. എറണാകുളം സ്വദേശി അഷൽ ആണ് ഭാര്യ നീനുവിനെ ആക്രമിച്ചത്. അഷൽ പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങി. കയ്യിൽ കരുതിയ ബ്ലേഡ് ഉപയോഗിച്ച് കഴുത്ത് മുറിക്കാൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നീനു സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. കുടുംബ പ്രശ്നമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്കൂട്ടറിലെത്തിയ ആർഷൽ കളമശേരി എകെജി റോഡിൽ വച്ചാണ് നീനുവിനെ ആക്രമിച്ചത്. കത്തി ഉപയോഗിച്ച് കഴുത്തു മുറിക്കാൻ ശ്രമിക്കുകയായിരുന്നു. ആറുവർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. കഴിഞ്ഞ…

Read More

ഇൻസ്റ്റഗ്രാം, ടെലിഗ്രാം വഴി ലിങ്ക് നൽകി ടാസ്‌ക്; പൂർത്തിയാക്കിയാൽ പണം നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്; യുവതിയ്ക്ക് നഷ്ടമായത് 29 ലക്ഷം, പ്രതി പിടിയിൽ

കോഴിക്കോട്: സോഷ്യൽ മീഡിയ കേന്ദ്രികരിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കോഴിക്കോട് മുക്കം സ്വദേശി ജിഷ്ണു ആണ് ചേവായൂർ പോലീസിന്റെ പിടിയിലായത്. ആതിര എന്ന യുവതി നൽകിയ പരാതിയിലാണ് ഇയാൾ കുടുങ്ങിയത്. പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഇൻസ്റ്റഗ്രാം , ടെലിഗ്രാം വഴി ലിങ്ക് അയച്ചുനൽകി ടാസ്‌ക് പൂർത്തിയാക്കിയാൽ പണം തരാമെന്ന് പറഞ്ഞാണ് തട്ടിപ്പ്. ഇതുവഴി യുവതിക്ക് 29 ലക്ഷം രൂപ ആണ് നഷ്ടമായത്. ടാസ്‌കുകൾ പൂർത്തിയാക്കിയാൽ കൂടുതൽ പണം തിരികെ കൊടുക്കാം എന്ന്…

Read More

ചെങ്ങന്നൂരില്‍ രാസലഹരി വില്പന: സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് യുവാക്കള്‍ പിടിയില്‍

ചെങ്ങന്നൂര്‍: രാസലഹരി വില്പനയ്‌ക്കെത്തിയ സംഘത്തെ കോട്ടയം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് യുവാക്കളാണ് പിടിയിലായത്. ചെങ്ങന്നൂര്‍ കല്ലിശ്ശേരി സ്വദേശികളായ ജെത്രോ വര്‍ഗ്ഗീസ് (27), സഹോദരന്‍ ജൂവല്‍ വര്‍ഗ്ഗീസ് (31), സുഹൃത്ത് സോനു രാജു (32) എന്നിവരെ കോട്ടയം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. ശ്രീരാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും 3.5 ഗ്രാം എംഡിഎംഎ, 20 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു. ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡിന്…

Read More

സുപ്രീംകോടതി ജഡ്ജി ചമഞ്ഞ് പണം തട്ടാൻ ശ്രമം; യുവാവ് അറസ്റ്റിൽ

ആലപ്പുഴ: സുപ്രീംകോടതി ജഡ്ജി ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. കണ്ണൂർ ചിറക്കൽ പുതിയതെരു മുറിയിൽ കവിതാലയം വീട്ടിൽ ജിഗീഷ് (ജിത്തു-39) ആണ് പിടിയിലായത്. വസ്തുവിന്റെ ജപ്തി ഒഴിവാക്കിനൽകാമെന്നും പറഞ്ഞ് പണം കട്ടാൻ ശ്രമിക്കുകയായിരുന്നു. വെളിയനാട് സ്വദേശിനി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ്. താൻ സുപ്രീംകോടതി ജഡ്ജിയാണെന്നും മകളുടെ പേരിലുള്ള വസ്തുവിന്റെ ജപ്തി ഒഴിവാക്കിനൽകാമെന്നും പറഞ്ഞ് ലോൺ തുകയുടെ 30 ശതമാനമായ 45,000 രൂപ തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. പുളിങ്കുന്ന് പൊലീസാണ് ഇയാളെ പിടികൂടിയത്.

Read More

പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് മാതാപിതാക്കളില്ലാത്ത സമയത്ത്; നാല്പതുകാരനെ പിടികൂടി പോലീസ്

തിരുവനന്തപുരം: പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കോവളം സ്വദേശി അനില്‍കുമാര്‍(40) ആണ് പിടിയിലായത്. വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ജോലിക്ക് പോയസമയത്ത് വീട്ടിലെത്തിയ ഇയാള്‍ കുട്ടിയെ കടന്നുപിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്ന് കോവളം പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Read More

സ്വര്‍ണച്ചേനയും ചേമ്പും ഒന്നും വന്നില്ല, ചേനയോളം പോന്ന സ്വര്‍ണവും പണവും രേഷ്മയുടെ കയ്യിലും, ഒടുവിൽ പിടിവീണു

കൊല്ലം : സ്വർണ്ണ ചേന വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവതി പിടിൽ. കൊല്ലം തേവലക്കര കരീച്ചികിഴക്കതിൽ രമേശൻ മകൾ രേഷ്മ(25) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. തൊടിയൂർ സ്വദേശിയായ അമ്പിളിയെയും ഇവരുടെ ബന്ധുക്കളായ ഗീത, രോഹിണി എന്നിവരേയുമാണ് രേഷ്മ കബളിപ്പിച്ച് തട്ടിപ്പ് നടത്തിയത്. താലിപൂജ നടത്തിയാൽ സ്വർണ്ണ ചേന ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലപ്പോഴായി 32 ലക്ഷം രൂപയും 60.5 പവൻ സ്വർണ്ണവുമാണ് യുവതി തട്ടിയെടുത്തത്. 2023 ഫെബ്രുവരി മുതൽ പ്രതി പല തവണകളായി താലി…

Read More

പരിശോധനക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥനെ ബിയർകുപ്പി പൊട്ടിച്ച് കുത്തി, പ്രതികൾ പിടിയിൽ

തിരുവനന്തപുരം: പരിശോധനക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥനെ ബീയർ കുപ്പി കൊണ്ട് കുത്തി പരിക്കേൽപ്പിച്ച പ്രതികളെ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു. പുഞ്ചക്കരി മുട്ടളക്കുഴി സ്വദേശികളായ ശംഭു (33) മേലെ പുത്തൻവീട്ടിൽ അനീഷ് കുമാർ (30) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം മുട്ടളക്കുഴി ഭാഗത്ത് കഞ്ചാവ് വിൽപ്പന ഉണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥരിലൊരാളായ ഇൽത്താഫ് മുഹമ്മദ് വഴിയരികിൽ നിൽക്കുകയായിരുന്ന ശംഭുവിനെ ചോദ്യം ചെയ്യുന്നതിനിടയിൽ പ്രതികളിലൊരാളായ അനീഷ്കുമാർ ബിയർ കുപ്പി പൊട്ടിച്ച് കൈയിൽ കുത്തുകയായിരുന്നു. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച…

Read More

കള്ളത്താക്കോൽ ഉപയോഗിച്ച് ലോക്കർ തുറന്നു; സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും 32 ലക്ഷം മോഷ്ടിച്ചു: മാനേജർ പിടിയിൽ

തൃശൂര്‍: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് 32 ലക്ഷത്തിൽ അധികം രൂപ മോഷ്ടിച്ച ബ്രാഞ്ച് മാനേജർ പിടിയിൽ. ഗുരുവായൂർ പടിഞ്ഞാറെ നടയിൽ ഗാന്ധിനഗറിലുള്ള എൽ ആൻഡ് ടി മൈക്രോ ഫിനാൻസ് സ്ഥാപനത്തിന്റെ ലോക്കറിൽ സൂക്ഷിച്ചിരുന്ന പണമാണ് കള്ള താക്കോൽ ഉപയോഗിച്ച് മോഷ്ടിച്ചത്. സംഭവത്തിൽ എൽ ആൻഡ് ടി ഫൈനാൻസിൻ്റെ അരണാട്ടുകര ബ്രാഞ്ചിലെ മാനേജരായ അശോഷ് ജോയ്‌യെ (34) പൊലീസ് അറസ്റ്റു ചെയ്തു. 11നാണ് ലോക്കറിൽ നിന്ന് പണം നഷ്ടപ്പെടുന്നത്. തുടർന്ന് അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിലാണ്…

Read More

ബാർ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാള്‍ അറസ്റ്റിൽ

കോട്ടയം: ബാർ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പുലിയന്നൂർ കൊഴുവനാൽ വൈക്കംമൂല ഭാഗത്ത് പുത്തൻവീട്ടിൽ ജാൻസൺ ജോസ് (27) എന്നയാളെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് ജനുവരി 14-ആം തീയതി രാത്രി 7:45 മണിയോടുകൂടി പാമ്പാടി കാളച്ചന്ത ഭാഗത്ത് പ്രവർത്തിക്കുന്ന ബാറിലെ ജീവനക്കാരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ബാറിൽ എത്തിയ ഇവർ ഇവിടെ വച്ച് ബഹളം വയ്ക്കുകയും ബാറിലെ കസേരകൾ മറ്റും തല്ലിയൊടിക്കുകയുമായിരുന്നു. ഇത് ബാറിലെ…

Read More

ഓൺലൈൻ വഴി 6 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ

ഗാന്ധിനഗർ : ഓൺലൈൻ വഴി വർക്ക് അറ്റ് ഹോം ജോലി ചെയ്ത് പണം സമ്പാദിക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് യുവാവിൽ നിന്നും ആറ് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കുമരം പുത്തൂർ ഭാഗത്ത് ചക്കിങ്കൽ വീട്ടിൽ രാജേഷ് കുമാർ (49) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പായിക്കാട് സ്വദേശിയായ യുവാവിന് തന്റെ വാട്സാപ്പിൽ വർക്ക് അറ്റ് ഹോം വഴി പണം സമ്പാദിക്കാമെന്ന് പറഞ്ഞ് മെസ്സേജ് വരികയും, തുടർന്ന് യുവാവ് ഇതിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial