പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ബസ്സിനുള്ളിൽ വച്ച് ലൈംഗികാതിക്രമം; 44 കാരൻ അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: പോക്സോ കേസിൽ 44 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചെറുവള്ളി കാവുംഭാഗം, വായനശാല ഭാഗത്ത് തകടിപുറത്ത് വീട്ടിൽ വിനോദ് വി. കെ (44) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് 5:30 മണിയോടുകൂടി കാഞ്ഞിരപ്പള്ളി പ്രൈവറ്റ് സ്റ്റാൻഡിൽ നിന്നും കെ.എസ്.ആർ.റ്റി.സി ബസ്സിനുള്ളിൽ കയറിയ പെൺകുട്ടിയോട് ഇയാൾ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്. ഓ ഫൈസലിന്റെ നേതൃത്വത്തിലാണ് ഇയാളെ…

Read More

കൊച്ചിയിൽ ഹോം സ്റ്റേയുടെ മറവിൽ അനാശാസ്യം; മൂന്ന് സ്ത്രീകളുൾപ്പെടെ 13പേർ പിടിയിൽ

കൊച്ചി: കൊച്ചിയിൽ ഹോം സ്റ്റേയുടെ മറവിൽ അനാശാസ്യ പ്രവർത്തനത്തിലേർപ്പെട്ട 13 പേരെ പൊലീസ് പിടികൂടി. മൂന്ന് സ്ത്രീകളും 10 പുരുഷന്മാരുമാണ് പിടിയിലായത്. കൂടുതൽ പേർക്കായി പൊലീസ് തിരച്ചിൽ നടത്തുകയാണ്. ഏറെ നാളത്തെ നിരീക്ഷണത്തിന് ശേഷമാണ് പൊലീസ് സ്ഥലത്ത് പരിശോധന നടത്തിയത്. പിടിയിലായവരെ നോർത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ച് വിവരങ്ങൾ ശേഖരിച്ച് വരുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Read More

ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു, അധ്യാപകന് ആറുവർഷം തടവും പിഴയും

തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകനെ 6 വർഷം തടവിനും 30000 രൂപ പിഴയും വിധിച്ചു. നെയ്യാറ്റിൻകര അതിവേഗ കോടതിയാണ് ശിക്ഷിച്ചത്. നെയ്യാറ്റിൻക്കര മണലൂർ കണിയാൻകുളം ആളുനിന്നവിളവീട്ടിൽ സന്തോഷ്‌ കുമാറിനെ (43)യാണ് ശിക്ഷിച്ചത്. 2019 ലാണ് സംഭവം. ട്യൂഷൻ ക്ലാസിൽ വച്ചു ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് കേസ്. നെയ്യാറ്റിൻകര പൊലീസാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക്‌ പ്രോസീക്യൂട്ടർ വെള്ളറട കെ എസ് സന്തോഷ്‌ കുമാർ ഹാജരായി.നെയ്യാറ്റിൻകര അതിവേഗം കോടതി ജഡ്ജ് കെ…

Read More

ആലപ്പുഴയിൽ പുകയില ഉൽപന്നങ്ങളുമായി യുവാവ് എക്‌സൈസ് പിടിയിൽ

വിൽപനക്കായി സൂക്ഷിച്ചിരുന്ന 40 കിലോയോളം പുകയില ഉൽപന്നങ്ങളുമായി യുവാവ് എക്സൈസ് പിടിയിലായി. ആലപ്പുഴ മുല്ലാത്ത് വളപ്പ് വാർഡ് മുല്ലാത്ത് വളപ്പിൽ വീട്ടിൽ ഷിബു ആണ് പിടിയിലായത്. ആലപ്പുഴ എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ എം ആർ മനോജിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തത്.

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മയക്കുമരുന്ന് നൽകി; കണ്ണൂരിൽ യുവാവ് അറസ്റ്റിൽ

കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മയക്കുമരുന്ന് നൽകിയ സംഭവത്തിൽ പ്രതി പിടിയിൽ. മാവിലായി സ്വദേശി സാൻലിത്ത് (29) ആണ് പ്രതി. ഒളിവിൽ കഴിഞ്ഞ ഇയാളെ ബെംഗളൂരുവിൽ‌ നിന്നാണ് എടക്കാട് പോലീസ് പിടികൂടിയത് പെൺകുട്ടിയെ സ്നേഹം നടിച്ച് വശത്താക്കിയാണ് മയക്കുമരുന്ന് നൽകിയത്. സംഭവത്തിന് ശേഷം പ്രതി നാടുവിടുകയായിരുന്നു. മൊബൈൽ ഫോൺ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിനൊടുവിലാണ് ബെംഗളൂരുവിലുണ്ടെന്ന് അറിഞ്ഞത്. പിന്നാലെ അവിടെയെത്തിയ സംഘം കയ്യോടെ പിടികൂടുകയായിരുന്നു

Read More

സിദ്ധാർത്ഥിന്റെ മരണം: ആറു പേർ കൂടി പോലീസ് കസ്റ്റഡിയിൽ

വൈത്തിരി: വയനാട് ജില്ലയിലെ പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിൽ രണ്ടാം വർഷ ബിവിഎസ്‌സി വിദ്യാർഥി തിരുവനന്തപുരം സ്വദേശി ജെ.എസ്.സിദ്ധാർഥിനെ (20) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആറുപേരെ പൊലീസ് കസ്റ്റഡ‍ിയിൽ എടുത്തു. ഈ കേസിൽ നേരത്തേ ഉണ്ടായിരുന്ന 12 പേർക്കു പുറമേയാണു ആറുപേരെ കൂടി പ്രതിപ്പട്ടികയിൽ ചേർത്തത്. ആകെ 18 പ്രതികൾ ഉണ്ടെന്നു പൊലീസ് ‌പറഞ്ഞു.എസ്എഫ്ഐ നേതാക്കൾ അടക്കം 12 പേർ ഇപ്പോഴും ഒളിവിൽ കഴിയുകയാണ്. കേസിന് ആസ്പദമായ സംഭവം നടക്കുന്നത് 2024 ഫെബ്രുവരി 18…

Read More

പോലീസ് ചമഞ്ഞ് പ്രവാസിയുടെ വിസയും, ടിക്കറ്റും തട്ടിയെടുത്ത യുവാവ് പിടിയിൽ.

എരുമപ്പെട്ടി: പോലീസ് ചമഞ്ഞ് വാഹനം തടഞ്ഞ് വിദേശത്തേയ്ക്ക് പോകുന്നയാളുടെ വിസയും ടിക്കറ്റും തട്ടിയെടുത്ത യുവാവിനെ എരുമപ്പെട്ടി പോലീസ് അറസ്റ്റു ചെയ്തു. ചാലിശ്ശേരി പെരുമണ്ണൂർ സ്വദേശി ഒരുവിൻ പുറത്ത് നൗഫൽ (39) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബർ 27 നാണ് സംഭവം നടന്നത്. നെടുമ്പാശേരി എയർപോർട്ടിലേക്ക് പോവുകയായിരുന്ന ചാലിശ്ശേരി മുക്കിലപീടിക സ്വദേശി ഖാദർ സഞ്ചരിച്ചിരുന്ന കാറിനെ മറ്റൊരു വാഹനത്തിൽ പിന്തുടർന്നെത്തിയ നൗഫൽ പാഴിയോട്ട് മുറിയിൽ വെച്ച് തടഞ്ഞ് നിർത്തുകയും ഖാദർ കേസിൽ പ്രതിയാണെന്നും പോലീസ് സ്റ്റേഷനിലേക്ക് വരണമെന്നും പറഞ്ഞ്…

Read More

ദളിത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; പ്രായപൂർത്തിയാകാത്ത രണ്ട് പേർ അറസ്റ്റിൽ

തമിഴ്നാട്ടിൽ പതിനേഴുകാരിയായ ദളിത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി. സേലം ജില്ലയിലെ ഓമല്ലൂരിന് സമീപമാണ് സംഭവം. ഓട്ടോയിലെത്തിയ രണ്ടംഗ സംഘം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫെബ്രുവരി 13നായിരുന്നു സംഭവം. റോഡിലൂടെ നടന്നുപോവുകയായിരുന്ന ദളിത് പെൺകുട്ടിയെ പ്രതികൾ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച ശേഷം കെട്ടിയിട്ട് മാറിമാറി പീഡിപ്പിക്കുകയായിരുന്നു. പ്രതികളിലൊരാൾ പീഡന ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു. പ്രതികളിലൊരാൾക്ക് പെൺകുട്ടിയുമായി അടുപ്പുമുണ്ടെന്നും വിവാഹ വാഗ്ദാനം നൽകിയിരുന്നതായും ദീവട്ടിപ്പട്ടി പൊലീസ്….

Read More

ബ്രൗൺഷുഗറുമായി മൂന്ന് പേർ കൊണ്ടോട്ടിയിൽ പിടിയിൽ

മലപ്പുറം : ബ്രൗൺ ഷുഗറുമായി മൂന്ന് പേർ കൊണ്ടോട്ടിയിൽ പിടിയിൽ.11 ഗ്രാം ബ്രൗൺഷുഗറാണ് പിടിച്ചെടുത്തത്വീട്ടിൽ വച്ച് ചെറിയ പാക്കുകളാക്കുന്നതിനിടെയാണ് പോലീസ് പിടിയിലാവുന്നത്മലപ്പുറം കൊണ്ടോട്ടി കുറുപ്പത്ത് മണ്ണാരിലെ അജ്മൽ നെയ്യൻ 28 ,കൊണ്ടോട്ടി നെടിയിരുപ്പ് കാരിമുക്ക് വൈത്തല പറമ്പൻ ഉമറുൽ ഫാറൂഖ് 30, കൊണ്ടോട്ടി നെടിയിരുപ്പ് കോളനി റോഡ് യഥുൻ തലാപ്പിൽ 28 എന്നിവരെയാണ് കൊണ്ടോട്ടി പോലീസ് പിടികൂടിയത് അജ്മൽ നെയ്യൻ്റെ വീട്ടിൽ വച്ച് ചെറിയ കവറുകളിലാക്കുന്നതിനിടെയാണ് മൂവരും പിടിയിലാവുന്നത് രണ്ട് ദിവസം മുമ്പ് മുബൈയിൽ നിന്നും എത്തിച്ചതാണ്…

Read More

തൃശൂരിൽ ഭാര്യയെ തീവച്ച് കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

കൊടുങ്ങല്ലൂര്‍: ഭാര്യയെ തീവച്ച് കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. എടവിലങ്ങ് പാറക്കൽ ലാലുവാണ് അറസ്റ്റിലായത്. കുഞ്ഞയിനിയിലുള്ള വാടകവീട്ടിൽ താമസിച്ചുവരുന്ന ഭാര്യയെയും, കുട്ടികളെയും തീവച്ച് കൊല്ലണമെന്ന ഉദ്ദേശത്തോടെ വീടിന്റെ ജനൽ അടിച്ച് പൊട്ടിച്ച് ജനലിലൂടെ പെട്രോൾ മുറിയിലേക്ക് ഒഴിച്ച് തീ കൊളുത്തുകയും, വീടിന് മുൻവശത്ത് സൂക്ഷിച്ചിരുന്ന ഭാര്യയുടെ സ്കൂട്ടർ കത്തിക്കുകയും ചെയ്തു. ശബ്ദം കേട്ട് ഉറക്കം ഉണർന്ന ഭാര്യ ഉടൻ തന്നെ കട്ടിലിലെയും, കിടക്കയിലേയും തീ വെള്ളമൊഴിച്ച് കെടുത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. പ്രതിയായ ലാലു മുൻപ് ഭാര്യ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial