ക്ലാസ് കഴിഞ്ഞു മടങ്ങുന്നതിനിടെ പെൺകുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം; യുവാവ് അറസ്റ്റിൽ
ഹരിപ്പാട്: വിദ്യാർത്ഥികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കരുനാഗപ്പള്ളി കാഞ്ഞിരം കുന്നേൽ സുബിൻ (37) ആണ് പ്രതി. പോക്സോ കേസിൽ ഇയാളെ കനകക്കുന്ന് പൊലീസ് ആണ് അറസ്റ്റു ചെയ്തത്. ക്ലാസ് കഴിഞ്ഞു മടങ്ങുകയായിരുന്ന വിദ്യാർത്ഥികൾക്ക് നേരെ ആയിരുന്നു നഗ്നതാ പ്രദർശനം. മുതുകുളം, പുല്ലുകുളങ്ങര പ്രദേശങ്ങളിൽ ഇട റോഡുകളിൽ കൂടി പോകുന്ന പെൺകുട്ടികളെ സ്ഥിരമായി പ്രതി ശല്യം ചെയ്യുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എസ് എച്ച് ഒ എസ് അനൂപിന്റെ നേതൃത്വത്തിൽ എസ്. ഐ. സന്തോഷ്,…

