പ്രണയം നടിച്ച് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ഹരിയാനയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ പ്രതി പിടിയിൽ
കോഴിക്കോട്: കോഴിക്കോട് നിന്നും പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഹരിയാനയിലെ ചങ്കിദുര്‍ഗ്ഗ് സ്വദേശി സുശീല്‍ കുമാറി(34)നെയാണ് നല്ലണം പോലീസ് പിടികൂടിയത്. ഹരിയാനയിലേക്കാണ് വിവാഹവാഗ്ദാനം നല്‍കി യുവാവ് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. ഒടുവിൽ വഴിയില്‍ ഉപേക്ഷിക്കുകയും കടന്നുകളയുകയുമായിരുന്നു. ഇന്‍സ്‌പെക്ടര്‍ എം. അനിലിന്റെ നേതൃത്വത്തിലുള്ള സംഘം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പശ്ചിമ ബംഗാള്‍ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ ബലാത്സംഗം ചെയ്തത്. അതിക്രമത്തിനിരയായ പെണ്‍കുട്ടിയും കുടുംബവും കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി കോഴിക്കോട് താമസിച്ച് വരികയായിരുന്നു. 2023-ലാണ് പെൺകുട്ടിയെ വീട്ടിൽ…

