അഞ്ച് വയസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ 52 കാരൻ അറസ്റ്റിൽ

കൊല്ലം: ഏരൂരിൽ അഞ്ച് വയസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ 52 കാരൻ അറസ്റ്റിൽ. ആയിരനല്ലൂർ സ്വദേശി ചന്ദ്രശേഖരനാണ് പിടിയിലായത്. മിഠായി നൽകാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി കുട്ടിയെ പീഡിപ്പിച്ചെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. വീടിന് സമീപം നിൽക്കുകയായിരുന്ന അഞ്ച് വയസുകാരനെ പ്രതിയായ ചന്ദ്രശേഖരൻ മിഠായി നൽകാമെന്ന് പറഞ്ഞ് അടുത്തേക്ക് വിളിച്ചു വരുത്തി. തുടർന്ന് പ്രതിയുടെ വീട്ടിൽ എത്തിച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. ഭയന്ന കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലേക്ക് മടങ്ങിയെത്തി. വൈകുന്നേരം ജോലി കഴിഞ്ഞ് എത്തിയ അമ്മയോട് കുട്ടി പീഡന വിവരം…

Read More

കോഴിക്കോട് വയോധികയുടെ സ്വർണവും മൊബൈൽ ഫോണും കവർന്ന പ്രതി പിടിയിൽ

കോഴിക്കോട്: കോഴിക്കോട് മാത്തോട്ടത്ത് വയോധികയുടെ സ്വർണവും മൊബൈൽ ഫോണും കവർന്ന പ്രതി പിടിയിൽ. കഴിഞ്ഞ ശനിയാഴ്ചയാണ് 73കാരിയുടെ സ്വർണവും മൊബൈൽഫോണും മോഷ്ടാക്കൾ കവർന്നത്. 73 കാരിയായ കുഞ്ഞിവിയുടെ അനുജത്തിയുടെ പേരമകൻ മൂഴിക്കൽ അരക്കിണർ 19 കാരനായ മുഹമ്മദ് ലബീബ് ആണ് പിടിയിലായത്. ഫറൂഖ് എസിപി എഎം സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡും ബേപ്പൂർ പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കുഞ്ഞിവിയുടെ കയ്യിൽ നിന്നും വളകൾ അറുത്തു മാറ്റിയപ്പോഴും വളകൾ ഊരിയെടുത്തപ്പോഴും അവർക്ക് യാതൊരുവിധ പരിക്കുകൾളും ഉണ്ടായിരുന്നില്ല മാത്രവുമല്ല…

Read More

ബ്ലേഡ് കൊണ്ട് കഴുത്തിൽ വരഞ്ഞ് നഗരത്തില്‍ ഭീതി പടര്‍ത്തിയ ആളെ പിടികൂടി പോലീസ്

തൃശൂര്‍: ബ്ലേഡ് കൊണ്ട് കഴുത്തിൽ വരഞ്ഞ് നഗരത്തില്‍ ഭീതി പടര്‍ത്തിയ ആളെ പിടികൂടി പോലീസ്. തൃശൂർ ഈസ്റ്റ് പൊലീസാണ് 48 മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടിയത്. വയനാട് ചീരംകുന്ന് തൊണ്ടിയില്‍ വീട്ടില്‍ 41 കാരനായ സുജിത്താണ് പിടിയിലായത്. ഇന്നലെ രാത്രി (വ്യാഴാഴ്ച) തേക്കിന്‍കാട് മൈതാനത്ത് ഗാനമേള കാണുന്നതിനിടെയാണ് സംഭവം. ഒരു മധ്യവയസ്‌കനുമായി തര്‍ക്കമുണ്ടാക്കിയ ഇയാള്‍ ബ്ലേഡ് കൊണ്ട് കഴുത്തില്‍ വരയുകയായിരുന്നു. സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ സലീഷ് എന്‍. ശങ്കരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് സുജിത്തിനെ പിടികൂടിയത്….

Read More

സീരിയൽ നടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; നടൻ അറസ്റ്റിൽ

ബെംഗളൂരു: സീരിയൽ നടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്ന പരാതിയെ തുടർന്ന് നടനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രമുഖ കന്നഡ നടൻ മദനൂർ മനുവിനെ ആണ് ലൈംഗിക പീഡനക്കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. മനുവിന്റെ പുതിയ സിനിമ ‘കുലദല്ലി കീള്യാവുദോ’ ബുധനാഴ്ച റിലീസ്ചെയ്യാനിരിക്കെയാണ് അറസ്റ്റ്. ബലാത്സംഗംചെയ്ത് ഗർഭിണിയാക്കിയെന്നും ബലമായി ഗർഭം അലസിപ്പിച്ചെന്നും കാണിച്ച് കന്നഡ സീരിയൽനടി നൽകിയ പരാതിയിൽ ബെംഗളൂരുവിലെ അന്നപൂർണേശ്വരീനഗർ പോലീസാണ് മനുവിന്റെപേരിൽ കേസെടുത്തത്.തുടർന്ന് ഒളിവിൽപ്പോകാൻ ശ്രമിച്ച നടനെ ഹാസനിലെ ശാന്തിഗ്രാമയിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കന്നഡ സീരിയൽനടനായും…

Read More

തൃശൂരിൽ വൻ ലഹരിവേട്ട; 120 കിലോ കഞ്ചാവ് പിടികൂടി

തൃശൂര്‍: തൃശൂര്‍ പാലിയേക്കരയില്‍ ലോറിയില്‍ കേരളത്തിലേക്ക് കടത്തിയ കഞ്ചാവ് പിടികൂടി. 120 കിലോ കഞ്ചാവാണ് പിടികൂടിയത്. നാലുപേരെ അറസ്റ്റ് ചെയ്തു. തൃശൂര്‍ സ്വദേശി സിജോ,ആലുവ സ്വദേശികളായ ആഷ്‌വിന്‍, ഹാരിസ്, പാലക്കാട് സ്വദേശി ജാബിര്‍ എന്നിവരാണ് പിടിയിലായത്. ഒഡീഷയില്‍ നിന്നും ലോറിയില്‍ കഞ്ചാവുമായി വരുമ്പോഴാണ് സംഘം പിടിയിലാകുന്നത്. ചാലക്കുടി ഡിവൈഎസ്പിയുടെ സ്‌ക്വാഡാണ് ഇവരെ പിടികൂടിയത്. പാലിയേക്കര ടോല്‍ ബൂത്തിന് സമീപത്തുവെച്ചാണ് സംഘം പിടിയിലാകുന്നത്.കഞ്ചാവ് എവിടേയ്ക്കാണ് കൊണ്ടുപോയതെന്ന് അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു. തൃശൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളും…

Read More

പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയ സംഭവം; രണ്ട് പേർ ഉത്തർപ്രദേശിൽ പിടിയിൽ

ന്യൂഡൽഹി: പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയ സംഭവത്തിൽ രണ്ട് പേർ ഉത്തർപ്രദേശിൽ പിടിയിൽ. ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ പാകിസ്ഥാനുമായി പങ്കിട്ടുവെന്ന കുറ്റത്തിന് മുഹമ്മദ് ഹാറൂൺ, തുഫൈൽ എന്നിവരാണ് അറസ്റ്റിലായത്. ഉത്തർപ്രദേശ് പൊലീസിന്റെ ഭീകര വിരുദ്ധ സേനയാണ് ഇരുവരേയും പിടികൂടിയത്. പിടിയിലായവരിൽ ഒരാൾ ഇന്ത്യയിൽ നിന്നു പുറത്താക്കപ്പെട്ട ഹൈകമ്മീഷനിലെ ഉദ്യോഗസ്ഥനുമായി അടുത്ത ബന്ധം പുലർത്തിയ ആളാണ്. മുഹമ്മദ് ഹാറൂൺ ഇന്ത്യ പുറത്താക്കിയ പാകിസ്ഥാൻ എംബസി ഉദ്യോഗസ്ഥൻ മുഹമ്മദ് ഹുസൈനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളാണ്. ആഭ്യന്തര…

Read More

മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് ജോലി തട്ടിപ്പ്; തട്ടിയെടുത്തത് 9 ലക്ഷത്തോളം രൂപ, സെക്രട്ടറിയേറ്റിലെ താത്കാലിക ജീവനകാരൻ അറസ്റ്റിൽ

         മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് ജോലി തട്ടിപ്പ്. ഒറ്റപ്പാലത്ത് യുവാവ് പൊലീസ് പിടിയിൽ. കോതകുറിശ്ശി പനമണ്ണ സ്വദേശി മുഹമ്മദാലിയാണ് (39) അറസ്റ്റിലായത്. പാലപ്പുറം സ്വദേശി ഹരിദാസനിൽ നിന്നാണ് മക്കൾക്ക് സർക്കാർ ജോലി വാങ്ങി നൽകാമെന്ന് പേരിൽ പ്രതി പണം തട്ടിയത്. 9 ലക്ഷത്തോളം രൂപയാണ് സെക്രട്ടറിയേറ്റിലെ താത്കാലിക ജീവനക്കാരനായിരുന്ന പ്രതി തട്ടിയെടുത്തത്. മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്നും മുഖ്യമന്ത്രിയുമായി സംസാരിച്ച് ജോലി ശരിയാക്കിതാരാമെന്നും പറഞ്ഞാണ് പണം വാങ്ങിയത്. സംഭവത്തിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് ഒറ്റപ്പാലം പൊലീസ് അറിയിച്ചു.

Read More

പ്രണയം നടിച്ച് പെൺകുട്ടിയെ ബാലാത്സംഗം ചെയ്‌തു ഗർഭിണിയാക്കിയ 19കാരൻ അറസ്റ്റിൽ

പ്രണയം നടിച്ച് പെൺകുട്ടിയെ ബാലാത്സംഗം ചെയ്‌ത പെൺകുട്ടി 19കാരൻ അറസ്റ്റിൽ. കടമ്പനാട് വടക്ക് കല്ലുകുഴി ചുമടുതാങ്ങി മുപ്പന്നിയിൽ ബിജിഷാൻ (19) അറസ്റിലായത്. ഏനാത്ത് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് ചെറുവാടിയിൽ നിന്ന് പ്രതി പിടിയിലായത്. അന്തർസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ പേരിൽ പീഡന ശ്രമത്തിന് മറ്റ് കേസുകളുണ്ട്. 2024 ജൂൺ 20 കേസിനാസ്പദമായ സംഭവം. മാധ്യമം വഴി പരിചയപ്പെട്ട പരിചയവുമായി സമൂഹ സൗഹൃദം സ്ഥാപിച്ച് പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ഗർഭിണിയാകുകയായിരുന്നു….

Read More

ഭാര്യക്ക് പിറന്നാള്‍ സമ്മാനം മേടിക്കാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മൂന്നരപവന്റെ സ്വര്‍ണമാല മോഷ്ടിച്ച ഭര്‍ത്താവ് പിടിയിൽ

തൃശൂര്‍: ഭാര്യക്ക് പിറന്നാള്‍ സമ്മാനം മേടിക്കാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മൂന്നരപവന്റെ സ്വര്‍ണമാല മോഷ്ടിച്ച ഭര്‍ത്താവ് പിടിയിലായി. തൃശൂര്‍ വടക്കാഞ്ചേരി ഓട്ടുപ്പാറ സ്വദേശി കവലക്കാട്ട് കോരാട്ടിക്കാരന്‍ വീട്ടില്‍ ജോണ്‍സണ്‍ മകന്‍ ഇമ്മാനുവല്‍ (32 ) ആണ് പിടിയിലായത്. പ്രതിയെ തൊടുപുഴയില്‍ നിന്നും പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസാണ് പിടികൂടിയത്. മെയ് 13നാണ് കേസിന് ആസ്പദമായ സംഭവം. ഭാര്യയ്ക്ക് പിറന്നാള്‍ സമ്മാനമായി സ്വര്‍ണമാല വേണമെന്ന് പറഞ്ഞെത്തിയ പ്രതിക്ക് മുന്‍പില്‍ ജ്വല്ലറി ജീവനക്കാര്‍ വിവിധതരം സ്വര്‍ണമാലകള്‍ നിരത്തുകയായിരുന്നു. തുടര്‍ന്ന് സ്വര്‍ണമാല തിരഞ്ഞെടുക്കുന്നതിനിടയില്‍…

Read More

പത്തനംതിട്ട ആസിഡ് ആക്രമണ കേസ് പ്രതി പിടിയിൽ

പത്തനംതിട്ട: കലഞ്ഞൂരിലെ ആസിഡ് ആക്രമണത്തിൽ പ്രതി കൊടുമൺ ഐക്കാട് സ്വദേശി ലിതിൻലാൽ അറസ്റ്റിൽ. ശനിയാഴ്ച രാത്രിയാണ് കലഞ്ഞൂർ സ്വദേശി അനൂപ് കുമാറിനെ നേരെ ആസിഡ് ആക്രമണം ഉണ്ടായത്. ലിതിൻ ലാലിൻ്റെ ഭാര്യയുമായി അനൂപിന് അടുത്ത സൗഹൃദം ഉണ്ടെന്ന സംശയത്തിലാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു. ആക്രമണത്തിന് ലിതിൻലാൽ മറ്റൊരാളെ ഉപയോഗിച്ച് എന്നും പൊലീസ് സംശയിക്കുന്നുണ്ട്. കൂട്ടുപ്രതിക്കായി കൂടൽ പൊലീസ് അന്വേഷണം നടത്തും.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial