ലൈംഗിക പീഡന ശ്രമം എതിർത്ത 13 വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തി;21 കാരൻ പിടിയിൽ
ഇൻഡോർ: ലൈംഗിക പീഡന ശ്രമം എതിർത്ത 13 വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം കട്ടിലിലെ അറയിൽ ഒളിപ്പിച്ചു. പ്രതി പിടിയിൽ. മധ്യപ്രദേശിലെ ഇൻഡോറിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. പ്രദേശവാസി 21 കാരനായ റെഹാനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ലൈംഗികപീഡന ശ്രമം കുട്ടി എതിർത്തതോടെ കയർ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചശേഷം ഇഷ്ടിക കൊണ്ട് മുഖം തകർത്ത് അതിക്രൂരമായാണ് കൊലപ്പെടുത്തിയത്. പിന്നീട് മൃതദേഹം കട്ടിലിലെ അറയിലേക്ക് മാറ്റുകയായിരുന്നു. സംശയം ഒഴിവാക്കാനായി, അസുഖബാധിതയായ മുത്തശ്ശിയെ കട്ടിലിനു മുകളിൽ കിടത്തി. കുട്ടിയ്ക്കായുള്ള തിരച്ചിലിൽ…

