ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ തട്ടിയെടുത്തത് 17 ലക്ഷം രൂപ; തൃക്കരിപ്പൂര്‍ സ്വദേശിനി അറസ്റ്റിൽ
ആലപ്പുഴ: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 17 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ ഒരാൾ പിടിയിൽ. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിനി കൈക്കോട്ടുകടവ് എസ് പി ഹൗസില്‍ ഫര്‍ഹത്ത് ഷിറിന്‍(31) ആണ് അറസ്റ്റിലായത്. മുഹമ്മ സ്വദേശിയില്‍ നിന്നാണ് ഇവർ ഓണ്‍ലൈന്‍ ഓഹരി വ്യാപാരത്തിന്റെ പേരില്‍ പണം തട്ടിയത്. മുഹമ്മ പഞ്ചായത്ത് 13ാം വാര്‍ഡില്‍ കരിപ്പേവെളി സിറില്‍ ചന്ദ്രന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് മുഹമ്മ പൊലീസ് പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തത്. സംഘത്തില്‍പ്പെട്ട ഗുജറാത്ത് സ്വദേശിനിയുള്‍പ്പെടെയുള്ളവരെ ഇനി അറസ്റ്റ് ചെയ്യാനുണ്ട്. ഓഹരിയില്‍ നിക്ഷേപിക്കാനായി ഗുജറാത്ത്…

