ഞായറാഴ്ച ബാങ്കുകൾ തുറന്നു പ്രവർത്തിക്കും; അനുമതി നൽകി ആർബിഐ;ബാങ്ക് ജീവനക്കാർ പണിമുടക്ക് സമരം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് അസാധാരണ നടപടി
ന്യൂഡൽഹി: ഞായറാഴ്ച ബാങ്കുകൾ (സെപ്റ്റംബർ 27) തുറന്നു പ്രവർത്തിക്കും. റിസർവ് ബാങ്ക് അനുമതിയോടെയാണ് ബാങ്കുകൾ പ്രവർത്തിക്കുക. സെപ്റ്റംബർ 28 മുതൽ തുടർച്ചയായി മൂന്നു ദിവസം ബാങ്ക് ജീവനക്കാർ പണിമുടക്ക് സമരം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് അസാധാരണ നടപടി. സെപ്റ്റംബർ 26 നാലാം ശനിയാഴ്ചയും 27 ഞായറാഴ്ചയും ആയതിനാൽ തുടർച്ചയായി അഞ്ച് ദിവസം ബാങ്ക് ഇടപാടുകൾ മുടങ്ങും. ഈ സാഹചര്യം കണക്കിലെടുത്താണ് ഞായറാഴ്ച ബാങ്കുകൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത്. ബാങ്ക് ജീവനക്കാരുടെ പ്രവൃത്തിദിനം അഞ്ചായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഎഫ്ബിയു എന്ന…

