Headlines

പത്തു വയസ്സുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു

തൃശൂർ കോടാലിയിൽ പത്തു വയസ്സുകാരൻ പാമ്പ് കടിയേറ്റ് മരിച്ച നിലയിൽ. കോടാലി കാവുങ്ങൽ സിൽജോ – ജോൺസി ദമ്പതികളുടെ ഇളയ മകൻ ആൽജോ 8 വയസ് ആണ് മരിച്ചത്. മരണകാരണം ഭക്ഷ്യവിഷബാധയെന്ന് ആദ്യം കരുതിയിരുന്നത്. തലേദിവസം ഷേക്ക് ഉണ്ടാക്കി കഴിച്ചെന്നു പുലർച്ചയോടെ മകൻ അബോധാവസ്ഥയിലായെന്നും മാതാവ് വ്യക്തമാക്കിയിരുന്നു. ആൽജോയുടെ സഹോദരൻ പത്തു വയസുകാരൻ അനോഷും ഗുരുതരാവസ്ഥയിലാണ്. കുട്ടികളുടെ മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിൽ പാമ്പിനെ വീട്ടിൽ നിന്നാണ് കണ്ടെത്തിയത്. മരണപ്പെട്ട കുട്ടിയുടെ ദേഹത്ത് കടിയേറ്റ പാട്…

Read More

കടിച്ച പാമ്പിനെയും പിടികൂടി ചാക്കിലാക്കി ആശുപത്രിയിൽ എത്തി ചികിത്സ തേടി

ഗൂഡല്ലൂർ:  ആശുപത്രിയിലെത്തി ചികിത്സ തേടിയത് കടിച്ച പാമ്പിനെയും പിടികൂടി ചാക്കിലാക്കി. നാടുകാണി പൊന്നൂർ സ്വദേശിയായ കണ്ണയ്യൻ (58) ആണു പാമ്പുമായി ആശുപത്രിയിലെത്തിയത്. പെരിയശോലയിലെ സ്വകാര്യ കാപ്പിത്തോട്ടത്തിൽ കാപ്പി പറിക്കുന്നതിനടയിൽ കാപ്പിച്ചെടിയുടെ മുകളിലിരുന്ന പാമ്പ് കണ്ണയ്യന്റെ തലയിൽ മൂന്ന് സ്ഥലത്തായി കടിച്ചു. കടിച്ച പാമ്പിനെ ഉടൻ കണ്ണയ്യൻ പിടികൂടി. പാമ്പിനെയും കണ്ണയ്യനെയും കൂടെയുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കടിച്ച പാമ്പിനെ ഡോക്ടറെ കാണിക്കുന്നതിനാണ് ആശുപത്രിയിൽ കൊണ്ടുവന്നത്. പിന്നീട് പാമ്പിനെ സമീപത്തുള്ള വനത്തിൽ കൊണ്ടു പോയി തുറന്നു വിട്ടു. കണ്ണയ്യനെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial