Headlines

‘ഇത്രയും മണ്ടന്മാരായ യുഡിഎഫ് നേതാക്കൾ കേരളത്തിലുണ്ടായിട്ടില്ല’; വി.ഡി സതീശന്റെ തലയിൽ കളിമണ്ണാണെന്നും കെ സുരേന്ദ്രൻ

കോഴിക്കോട്: കേരള സർക്കാരിന്റെ ബ‌ജറ്റത്തിന് എതിരായ ആഖ്യാനത്തിന് പ്രതിപക്ഷം കുടപിടിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇത്രയും മണ്ടന്മാരായ യുഡിഎഫ് നേതാക്കൾ കേരളത്തിലുണ്ടായിട്ടില്ല. വി.ഡി സതീശന്റെ തലയിൽ കളിമണ്ണാണെന്നും കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ പരിഹസിച്ചു. പിണറായിയുടെ തന്ത്രത്തിൽ സതീശനും കൂട്ടരും വീണു. ഭരണപക്ഷത്തിന്റെ ബി ടീമായി പ്രതിപക്ഷം മാറി. എൽഡിഎഫിന് വളംവച്ച് കൊടുക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളതെന്നും സുരേന്ദ്ര‍ൻ ആരോപിച്ചു. കെ മുരളീധരനെ കോൺഗ്രസ് നേതൃത്വം വഞ്ചിക്കുകയാണ്. ബിജെപിയിൽ അംഗത്വം എടുക്കാതെ മുരളീധരൻ നിയമസഭയിൽ കാല്…

Read More

ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തോൽവി; വൻ വിജയം നേടി ഇന്ത്യ സഖ്യം

ഡൽഹി: ഉപതെരഞ്ഞെടുപ്പിൽ വൻ വിജയം നേടി ഇന്ത്യ സഖ്യം. കനത്ത തോൽവി ഏറ്റുവാങ്ങി ബിജെപി. ഏഴ് സംസ്ഥാനങ്ങളിലായി നടന്ന ഉപതെരഞ്ഞെടുപ്പിൽ 13 നിയമസഭാ സീറ്റുകളിൽ പത്തിടത്തും ഇന്ത്യാ സഖ്യത്തിലെ പാര്‍ട്ടികൾ വിജയം കൈവരിച്ചു. ഭാരതീയ ജനതാ പാർട്ടി രണ്ട് സീറ്റുകൾ മാത്രമാണ് നേടിയത് ഇതിൽ പശ്ചിമ ബംഗാളിലെ നാല് സീറ്റിൽ തൃണമൂൽ കോൺഗ്രസും ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലുമായി നാല് സീറ്റിൽ കോൺഗ്രസും തമിഴ്നാട്ടിലെ സീറ്റിൽ ഡിഎംകെയും പഞ്ചാബിലെ സീറ്റിൽ ആം ആദ്മി പാര്‍ട്ടിയും ജയിച്ചു. ഈ സീറ്റുകളില്ലെല്ലാം…

Read More

കോൺഗ്രസ് എംഎൽഎ ബിജെപി സർക്കാരിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; പതിനഞ്ച് മിനിറ്റിനിടെ രാം നിവാസ് റാവത്ത് സത്യപ്രതിജ്ഞ ചെയ്തത് രണ്ടു തവണ

ഭോപ്പാൽ: കോൺഗ്രസ് എംഎൽഎ ബിജെപി സർക്കാരിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മധ്യപ്രദേശിലെ മുതിർന്ന കോൺഗ്രസ് നേതാവ് രാം നിവാസ് റാവത്താണ് ബിജെപി മന്ത്രിസഭയിൽ അംഗമായത്. ആറു തവണ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് വിജയിച്ച രാം നിവാസ് റാവത്ത് വിജയ്പൂർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ്. ഇക്കുറിയും കോൺഗ്രസ് ടിക്കറ്റിൽ തന്നെ മത്സരിച്ച് വിജയിച്ച രാം നിവാസ് റാവത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപിയിൽ ചേർന്നെങ്കിലും നിയമസഭാംഗത്വം രാജിവച്ചിരുന്നില്ല. ബിജെപി മന്ത്രിസഭയിൽ അംഗമാക്കാതെ താൻ കോൺഗ്രസ് അംഗത്വം രാജിവെക്കില്ലെന്ന നിലപാടിലായിരുന്നു…

Read More

അനിൽ ആന്റണിക്ക് നാഗാലാൻഡിന്റെയും മേഘാലയയുടെയും ചുമതല; കേരള പ്രഭാരി ജാവഡേക്കർ തന്നെ

ന്യൂഡൽഹി: പത്തനംതിട്ടയിൽ നിന്നും മത്സരിച്ച ബിജെപി സ്ഥാനാർഥി അനിൽ ആന്റണിക്ക് ഇനി പുതിയ ചുമതല. മേഘാലയയുടെയും നാഗാലാന്‍ഡിന്റെയും ചുമതലയുള്ള പ്രഭാരിയായി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ നിയമിച്ചു. മുൻ കേന്ദ്രമന്ത്രി വി മുരളീധരനെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള സഹപ്രഭാരിയായും നിയമിച്ചു. കേരളത്തിൽ ബിജെപിയുടെ പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നതിന് പിന്നാലെയാണ് തീരുമാനം. കേരളത്തിലെ പാർട്ടിയുടെ മികച്ച പ്രകടനം കണക്കിലെടുത്ത് പ്രകാശ് ജാവഡേക്കറിന് പ്രഭാരി ചുമതല നീട്ടി…

Read More

വനിതാ ഡോക്ടറെ ആക്രമിച്ചതടക്കം നിരവധി കേസുകള്‍; ബിജെപി പഞ്ചായത്ത് അംഗത്തെ കാപ്പ ചുമത്തി നാടുകടത്തി

തൃശൂര്‍: ബിജെപിയുടെ പഞ്ചായത്ത് അംഗത്തെ കാപ്പ ചുമത്തി നാടുകടത്തി. പടിയൂര്‍ പഞ്ചായത്ത് ഭരണസമിതി അംഗം പടിയൂര്‍ മണ്ണായി വീട്ടില്‍ ശ്രീജിത്തിനെയാണ് (42 വയസ്സ്) നാടുകടത്തിയത്. ഈ വര്‍ഷം ഫെബ്രുവരി 28 ന് പൊറത്തിശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ വനിതാ ഡോക്ടറെ ആക്രമിച്ച കേസിലെ പ്രതിയാണ്. വധശ്രമം ഉള്‍പ്പെടെയുള്ള കേസുകളില്‍ ശ്രീജിത്ത് പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. പടിയൂര്‍ പഞ്ചായത്ത് പതിനൊന്നാം നമ്പര്‍ ചെരുന്തറ വാര്‍ഡില്‍ നിന്നും ബിജെപി പ്രതിനിധിയായിട്ടാണ് ശ്രീജിത്ത് തെരഞ്ഞെടുക്കപ്പെട്ടത്.

Read More

‘പൊതു പ്രവർ‌ത്തനം അവസാനിപ്പിക്കുന്നു!’- പിന്നാലെ തിരുത്തി രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: 18 വർഷത്തെ പൊതു പ്രവർത്തനം അവസാനിപ്പിക്കുന്നതായി മുൻ കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥിയായി പരാജയപ്പെടുകയും ചെയ്ത രാജീവ് ചന്ദ്രശേഖർ. എക്സിൽ കുറിച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ പിന്നീട് കുറിപ്പ് അദ്ദേഹം പിന്‍വലിച്ചു. പൊതുപ്രവര്‍ത്തനം എന്നുദ്ദേശിച്ചത് എംപി, കേന്ദ്ര മന്ത്രി എന്ന നിലയിലുള്ള പ്രവര്‍ത്തനമാണെന്നു അദ്ദേഹം വ്യക്തത വരുത്തി. കേന്ദ്ര മന്ത്രിസഭയിലേക്ക് അദ്ദേഹത്തെ പരിഗണിച്ചിരുന്നില്ല. വീണ്ടും മന്ത്രിയാകുമെന്നു അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതുണ്ടായില്ല. പിന്നാലെ പോസ്റ്റ് ചെയ്ത കുറിപ്പാണ് അദ്ദേഹം ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. കുറിപ്പ്…

Read More

മൂന്നാം മോദി മന്ത്രിസഭയിൽ സുരേഷ് ഗോപിയ്‌ക്കൊപ്പം മറ്റൊരു മലയാളിയും; ജോർജ് കുര്യൻ കേന്ദ്രമന്ത്രിയാകും

ഡൽഹി: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ കേന്ദ്രമന്ത്രിയുടെ പേരും പുറത്ത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ കേന്ദ്രമന്ത്രിയാകും. നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ വൈസ് ചെയർമാനായിരുന്നു ജോർജ് കുര്യൻ. ബിജെപി ദില്ലി കേന്ദ്ര നേതൃത്വവുമായുളള ബന്ധമാണ് ജോർജിന് തുണയായത്. നിയുക്ത മന്ത്രിമാർക്കായി പ്രധാനമന്ത്രിയൊരുക്കിയ ചായസൽക്കാരത്തിൽ പങ്കെടുത്തു. കേരളത്തില്‍ മാത്രമല്ല, ദേശീയ തലത്തില്‍ തന്നെ ക്രിസ്ത്യന്‍ വിഭാഗങ്ങളെ ബി ജെ പിയിലേക്ക് എത്തിക്കാന്‍ നിർണ്ണായക പ്രവർത്തനങ്ങള്‍ നടത്തുന്ന വ്യക്തിയാണ് ജോർജ് കുര്യന്‍. പുതുപ്പളളിയിൽ ഉമ്മൻചാണ്ടിക്കെതിരെ ബിജെപി…

Read More

ചരിത്രത്തിൽ ആദ്യം; കാലിക്കറ്റ്‌ സർവകലാശാല സിൻഡിക്കേറ്റിലേക്ക് ബിജെപി പ്രതിനിധി വിജയിച്ചു

കോഴിക്കോട്: ചരിത്രത്തിലാദ്യമായി കാലിക്കറ്റ്‌ സർവകലാശാല സിൻഡിക്കേറ്റിലേക്ക് ഒരു ബിജെപി പ്രതിനിധി വിജയിച്ചു. കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ ജനറൽ വിഭാഗത്തിൽ മത്സരിച്ച എ.കെ. അനുരാജ് ആണ് വിജയിച്ചത്. കോഴിക്കോട് മാഗ്‌കോം ഡയറക്ടറാണ് എ.കെ. അനുരാജ്. ഇതാദ്യമായാണ് കാലിക്കറ്റ്‌ സർവകലാശാല സിൻഡിക്കേറ്റിൽ ഒരു ബിജെപി പ്രതിനിധി എത്തുന്നത്. ഗവർണറുടെ പ്രതിനിധിയായാണ് അനുരാജ് നേരത്തെ സെനറ്റിൽ എത്തിയത്. സിൻഡിക്കേറ്റിലെ 13സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എട്ട് സീറ്റുകളിൽ ഇടതു പ്രതിനിധികൾ വിജയിച്ചു. രണ്ടു വീതം സീറ്റുകളിൽ കോൺഗ്രസിൻ്റെയും മുസ്ലിം ലീഗിൻ്റെയും പ്രതിനിധികളും…

Read More

തൃശൂര്‍, തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ 30 ശതമാനത്തിലേറെ വോട്ട്; 11 നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാമത്; എന്‍ഡിഎ വോട്ട് വിഹിതത്തില്‍ വര്‍ധന

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി ആദ്യമായി അക്കൗണ്ട് തുറന്നതിനൊപ്പം മറ്റ് മണ്ഡലങ്ങളില്‍ വോട്ടുവിഹിതം ഉയര്‍ത്താനും എന്‍ഡിഎക്ക് കഴിഞ്ഞു. 2019ല്‍ 15.6 ശതമാനം വോട്ടുകള്‍ മാത്രമുള്ള എന്‍ഡിഎ ഇത്തവണ അത് 19.8 ശതമാനം ആക്കി ഉയര്‍ത്തി. പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാമത് എത്താനും പതിനൊന്ന് മണ്ഡലങ്ങളില്‍. രണ്ടാമത് എത്താനും കഴിഞ്ഞതോടെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വന്‍ മുന്നേറ്റമുണ്ടാക്കാനാകുമെന്നും ബിജെപി കണക്ക് കൂട്ടുന്നു. തൃശൂരില്‍ ആറ് നിയമസഭാ മണ്ഡലങ്ങളിലും ബിജെപിയാണ് ഒന്നാമത്. 37.8 ശതമാനം വോട്ടുകളാണ് എന്‍ഡിഎ…

Read More

തിരുവനന്തപുരത്ത് ബിജെപി പ്രവർത്തകന് വെട്ടേറ്റു

തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെ ഉണ്ടായ സംഘർഷത്തിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് എ മധുവിനാണ് വെട്ടേറ്റത്. ഇദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേമം മണ്ഡലത്തിൽ പേട്ട മേലാങ്കോടു വച്ചാണ് മധുവിന് വെട്ടേറ്റത്. മുഖത്തും ശരീരത്തും വെട്ടേറ്റതായാണ് വിവരം. ആക്രമണത്തിന് പിന്നിൽ യുഡിഎഫ് പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial