ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യ മണിക്കൂറിൽ ബിജെപി മുന്നേറ്റം

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആദ്യ ഫലസൂചനകൾ അനുസരിച്ച് ബിജെപിയാണ് മുന്നിൽ. ഡൽഹി മുഖ്യമന്ത്രി അതിഷിയും മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ പിന്നിലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ആം ആദ്മി പാർട്ടിക്ക് ഇക്കുറി അധികാരം നഷ്ടമാകുമെന്നാണ് എക്സിറ്റ് പോൾ പ്രവചനങ്ങൾ. 27 വർഷത്തിനു ശേഷം രാജ്യതലസ്ഥാനത്ത് ശക്തമായ തിരിച്ചുവരവിനാണ് ബിജെപി ഡൽഹിയിൽ തയാറെടുക്കുന്നത്. 19 എക്സിറ്റ് പോളുകളിൽ…

Read More

ഡല്‍ഹിയില്‍ ആംആദ്മി കടപുഴകും; രാജ്യതലസ്ഥാനം ബിജെപി പിടിക്കുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം

ന്യൂഡൽഹി : കാല്‍നൂറ്റാണ്ടിന് ശേഷം രാജ്യതലസ്ഥാനത്ത് ബിജെപി അധികാരത്തിലേക്ക് മടങ്ങിയെത്തുമെന്ന് അഭിപ്രായ സര്‍വേകള്‍. പോളിംഗ് സമയം അവസാനിച്ചതിന് പിന്നാലെ പുറത്ത് വന്ന അഭിപ്രായ സര്‍വേ ഫലങ്ങളില്‍ ബഹുഭൂരിപക്ഷവും ബിജെപിക്ക് വ്യക്തമായ ആധിപത്യം പ്രവചിക്കുന്നു. അഞ്ച് എക്‌സിറ്റ് പോളുകള്‍ ബിജെപിക്ക് അനുകൂലമായി പ്രവചനം നടത്തി.കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ആംആദ്മി തരംഗത്തിന് സാക്ഷ്യംവഹിച്ച ഡല്‍ഹി ഇത്തവണ വിധി തിരുത്തുമെന്നാണ് പ്രവചനം. അതേസമയം കോണ്‍ഗ്രസിന് ഇത്തവണയും തിരിച്ചുവരവില്ല. പരമാവധി മൂന്ന് സീറ്റുകള്‍ വരേയാണ് കോണ്‍ഗ്രസിന് പ്രവചിക്കപ്പെടുന്നത്.ബിജെപിക്ക് 35 മുതല്‍ 60 സീറ്റുകള്‍…

Read More

ഡൽഹിയിൽ പാർട്ടി വിട്ട 8 എഎപി എംഎല്‍എമാര്‍ ബിജെപിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പടി വാതില്‍ക്കല്‍ നില്‍ക്കെ എഎപി തിരിച്ചടി നല്‍കി പാര്‍ട്ടി വിട്ട 8 എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ആസ്ഥാനത്ത് എത്തിയാണ് ഇവര്‍ അംഗത്വം സ്വീകരിച്ചത്. നരേഷ് യാദവ് (മെഹ്‌റൗലി), രോഹിത് കുമാര്‍ (ത്രിലോക്പുരി), രാജേഷ് ഋഷി (ജനക്പുരി), മദല്‍ ലാല്‍ (കസ്തൂര്‍ബ നഗര്‍), പവന്‍ ശര്‍മ (ആര്‍ദര്‍ശ് നഗര്‍), ഭാവ്‌ന ഗൗഡ് (പലാം), ഭൂപീന്ദര്‍ സിങ് ജൂണ്‍ (ബിജ്‌വാസന്‍), ഗിരിഷ് സോണി (മദിപുര്‍) എന്നിവരാണ് പാര്‍ട്ടിയില്‍ നിന്നു 5 ദിവസത്തിനിടെ രാജി…

Read More

പാലക്കാട് ബിജെപിയിൽ ഭിന്നത;ജില്ലാ പ്രസിഡൻ്റ് തർക്കത്തിൽ വിമത നീക്കം ശക്തം

പാലക്കാട്: ബിജെപിയിൽ ഭിന്നത രൂക്ഷമാകുന്നു. യുവമോർച്ചയുടെ ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനെ പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റ് ആക്കുന്നതിൽ പ്രതിഷേധിച്ച് ഒൻപത് നഗരസഭാ കൗൺസിലർമാർ രാജി വയ്ക്കുമെന്ന് അറിയിച്ചു. ഇതോടെ ബിജെപിക്ക് ഭരണമുള്ള കേരളത്തിലെ ഏക നഗരസഭയായ പാലക്കാട് ഭരണം ചോദ്യചിഹ്നമാകുന്നു. രാജിയുമായി തന്നെ മുന്നോട്ട് പോകാൻ തീരുമാനമെന്ന് പ്രത്യേകം യോഗം ചേർന്ന കൗൺസിലർമാർ വ്യക്തമാക്കി. മാനദണ്ഡങ്ങൾ തെറ്റിച്ചാണ് ജില്ലാ അധ്യക്ഷ തെരഞ്ഞെടുപ്പ് നടന്നതെന്നാണ് ഇവർ ആരോപിക്കുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട് ലഭിച്ചവരെ മാറ്റിനിർത്തി ഏകപക്ഷീയമായി…

Read More

ഏര്യാ സമ്മേളനത്തിന് പിരിച്ചെടുത്ത 4,62,500 രൂപ വെട്ടിച്ചു; മധു മുല്ലശ്ശേരിയുടെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: ഏര്യാ സമ്മേളനത്തിനായി ഫണ്ട് വെട്ടിച്ചുവെന്ന പരാതിയില്‍ ബിജെപിയില്‍ ചേര്‍ന്ന മംഗലപുരം സിപിഎം മുന്‍ ഏര്യാ സെക്രട്ടറി മധു മുല്ലശ്ശേരിയുടെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പിരിച്ചെടുത്ത 4,62,500 രൂപ നല്‍കിയില്ലെന്നായിരുന്നു പരാതി മംഗലപുരം പൊലീസ് മധുമുല്ലശ്ശേരിയ്ക്ക് എതിരേ ജാമ്യമില്ലാ വകുപ്പുകളില്‍ കേസെടുത്തിരുന്നു. തട്ടിപ്പ്, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് മധു മുല്ലശ്ശേരിക്കെതിരെ ചുമത്തിയിരിക്കുന്നത്. മംഗലപുരം ഏര്യാ സമ്മേളനത്തില്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ മധു പരാജയപ്പെട്ടിരുന്നു. സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോയ മധു, പാര്‍ട്ടി വിടുകയാണെന്ന്…

Read More

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ്: 29 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ട് ബിജെപി

ന്യൂഡൽഹി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി. 29 സ്ഥാനാ‍ർത്ഥികളുടെ ആദ്യപട്ടികയാണ് ബിജെപി പുറത്ത് വിട്ടത്. മുൻമുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് എതിരെ ന്യൂ ദില്ലി മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നത് പർവേഷ് വർമ്മയാണ്. ബിജ്വാസനിൽ കൈലാഷ് ഗെഹ്‌ലോട്ട്, ഗാന്ധി നഗറിൽ അരവിന്ദർ സിങ് ലൗലി എന്നിവർ മത്സരിക്കും. ഡൽഹി മുഖ്യമന്ത്രി അതിഷി മ‍ർലേനയ്ക്കെതിരെ കൽക്കാജി മണ്ഡലത്തിൽ രമേശ്‌ ബിദൂഡി മത്സരിക്കും. അഖിലേന്ത്യ മഹിളാ കോൺഗ്രസ് അധ്യക്ഷ അൽക ലാംബയെയാണ് കോൺഗ്രസ് ഇവിടെ നിന്നും മത്സരിപ്പിക്കുന്നത്….

Read More

ബിജെപി എംപി തേജസ്വി സൂര്യ വിവാഹിതനാകുന്നു; വധു പിന്നണി ഗായിക ശിവശ്രീ സ്കന്ദപ്രസാദ്

ന്യൂഡൽഹി: ബെംഗളുരു സൗത്ത് ബിജെപി എംപി തേജസ്വി സൂര്യ വിവാഹിതനാകുന്നു. കർണാടിക്, പിന്നണി ഗായിക ശിവശ്രീ സ്കന്ദപ്രസാദ് ആണ് വധു. ചെന്നൈ സ്വദേശിയാണ് ശിവശ്രീ. മാർച്ച് 4-ന് ഇരുവരും ബെംഗളുരുവിൽ വച്ച് നടക്കുന്ന ചടങ്ങിൽ വിവാഹിതരാകുമെന്ന് റിപ്പോർട്ട്. പൊന്നിയിൻ സെൽവൻ 1-ലെ കാതോട് സൊൽ എന്ന പാട്ടിന്‍റെ കന്നഡ പതിപ്പ് പാടിയിട്ടുണ്ട് ശിവശ്രീ. ശാസ്ത്ര യൂണിവേഴ്സിറ്റിയിൽ നിന്ന് ബയോ എഞ്ചിനീയറിംഗ് ബിരുദം നേടിയ ശിവശ്രീ ചെന്നൈ സർവകലാശാലയിൽ നിന്ന് ഭരതനാട്യത്തിൽ ബിരുദാനന്തരബിരുദം നേടി. പിന്നീട് മദ്രാസ് സംസ്കൃത…

Read More

‘കേരളം മിനി പാകിസ്‌താൻ’; വിദ്വേഷ പ്രസംഗവുമായി ബിജെപി മന്ത്രി നിതീഷ് റാണെ; വ്യാപക വിമർശനം

മഹാരാഷ്ട്രയിലെ ബിജെപി മന്ത്രിയാണ് നിതേഷ് റാണെ ന്യൂഡൽഹി: കേരളത്തെ അധിക്ഷേപിച്ച് മഹാരാഷ്ട്ര മന്ത്രി നിതീഷ് റാണെ. കേരളം മിനി പാകിസ്താനെന്നാണ് മന്ത്രിയുടെ വിദ്വേഷ പ്രസംഗം. കേരളം മിനി പാകിസ്‌താൻ ആയതുകൊണ്ടാണ് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിജയിച്ചത്. കേരളത്തിൽ ന്യൂനപക്ഷ വോട്ടിന്റെ ബലത്തിലാണ് ഇവർ വിജയിച്ചതെന്നും നിതീഷ് റാണെ പറഞ്ഞു. ഇന്നലെ പൂനെയിൽ നടന്ന പൊതുയോഗത്തിലാണ് റാണെയുടെ വിദ്വേഷ പരാമർശം. നിരന്തരം വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നതിൽ കുപ്രസിദ്ധനാണ് റാണെ. അദ്ദേഹം പരിപാടിയിൽ പങ്കെടുക്കു ന്നുണ്ടെങ്കിൽ…

Read More

പിരിച്ച പണം കരാറുകാര്‍ക്ക് നല്‍കിയില്ല, മധു മുല്ലശേരിക്കെതിരെ ജാമ്യമില്ലാ കേസ്
സിപിഎം പ്രാദേശിക നേതൃത്വം നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്

തിരുവനന്തപുരം: സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശേരിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്. സിപിഎം പ്രാദേശിക നേതൃത്വം നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പോത്തൻകോട് നടന്ന സമ്മേളനത്തിനായി ബ്രാഞ്ച് കമ്മിറ്റികളിൽ നിന്നു പിരിച്ച് ലോക്കൽ‌ കമ്മിറ്റി സെക്രട്ടറിമാർ വഴി മധുവിനു കൈമാറിയ തുക മടക്കി നൽകുന്നില്ലെന്ന് കാട്ടിയാണ് പരാതി. കഴിഞ്ഞ ഡിസംബര്‍ ഒന്നിനാണ് ഏരിയ സെക്രട്ടറിയായിരുന്ന മധു ഏരിയ സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയത്. സിപിഎം പുറത്താക്കിയതിന് പിന്നാലെ ബിജെപിയില്‍ ചേരുകയും…

Read More

പന്തളം നഗരസഭയിൽ ഭരണം നിലനിർത്തി ബിജെപി; പിന്തുണ നൽകി ഇടഞ്ഞ് നിന്ന 3 ബിജെപി കൗൺസിലർമാരും

പത്തനംതിട്ട: പന്തളം നഗരസഭയിൽ വീണ്ടും ഭരണം നിലനിർത്തി ബിജെപി. കൗൺസിലർ അച്ചൻകുഞ്ഞ് ജോൺ ആണ് നഗരസഭാ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്. ഇടഞ്ഞ് നിൽക്കുന്ന മൂന്ന് ബിജെപി കൗൺസിലർമാരും അച്ചൻകുഞ്ഞ് ജോണിന് വോട്ട് ചെയ്തു. 19 വോട്ടുകളാണ് അച്ചൻകുഞ്ഞ് ജോണിന് ലഭിച്ചത്. 18 ബിജെപി അംഗങ്ങൾക്ക് പുറമെ സ്വതന്ത്രന്റെ വോട്ടും ബിജെപിക്ക് ലഭിച്ചു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം അംഗം വോട്ട് ചെയ്തില്ല. നാല് കോൺഗ്രസ് അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. കേവല ഭൂരിപക്ഷത്തിൽ ബി.ജെ.പി ഭരിച്ചിരുന്ന നഗരസഭയിലെ ചെയർപേഴ്സണും വൈസ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial