ഉത്സവവെടിക്കെട്ടിലെ നിയന്ത്രണങ്ങൾ തുടരുന്നതോടെ ബിജെപിയുടെ വാദങ്ങൾ പൊളിയുന്നു
തൃശ്ശൂർ: ഉത്സവവെടിക്കെട്ടിലെ നിയന്ത്രണങ്ങൾ തുടരുന്നതോടെ ബിജെപിയുടെ വാദങ്ങൾ പൊളിയുന്നു. ചില ക്ഷേത്ര സംഘാടകർ വെടിക്കെട്ടിനുള്ള അനുമതിക്കായി കോടതികളെ സമീപിച്ചെങ്കിലും അനുകൂല തീരുമാനമായിട്ടില്ല. പല വെടിക്കെട്ടുകൾക്കും അനുമതി ലഭിച്ചില്ല. ചില ക്ഷേത്രങ്ങളുടെ വെടിക്കെട്ട് അപേക്ഷയ്ക്ക് ജില്ലാഭരണകൂടം മറുപടി നൽകിയിട്ടുമില്ല. അവസാന നിമിഷം അനുമതി നിഷേധിച്ച് അറിയിപ്പ് ലഭിക്കാനാണ് സാധ്യതയെന്നും പറയുന്നു. ഇതോടെ എക്‌സ്‌പ്ലോസീവ് നിയമത്തിലെ ചട്ടഭേദഗതി പൂരം വെടിക്കെട്ടുകളെ ബാധിക്കില്ലെന്ന ബിജെപി നേതാക്കളുടെ വാദമാണ് പൊളിയുന്നത്. ജനുവരി മൂന്നിന് നടക്കുന്ന പാറമേക്കാവ് വേലയുടെ ഭാഗമായ വെടിക്കെട്ടിന് അനുമതി നൽകാനാകില്ലെന്ന്…

