വയനാട്ടിൽ ബിജെപി മുൻ ജില്ലാ പ്രസിഡന്റ് പാർട്ടിവിട്ടു; നേതൃത്വവുമായുള്ള ഭിന്നതയെ തുടർന്നാണ് രാജി
വയനാട്: വയനാട്ടിൽ ബിജെപി മുൻ ജില്ലാ പ്രസിഡന്റ് പാർട്ടി വിട്ടുപോയി. നേതൃത്വവുമായി ഉള്ള ഭിന്നതയെ തുടർന്നാണ് വയനാട് മുൻ ജില്ലാ പ്രസിഡന്റ് കെ.പി മധു ബിജെപിയിൽ നിന്ന് രാജിവച്ചത്. പാർട്ടിയിൽ തമ്മിലടിയും ഗ്രൂപ്പിസവുമാണെന്നും മധു ആരോപിക്കുന്നു. വയനാട്ടിൽ വന്യജീവി ആക്രമണ സമരത്തിനിടെ ക്രിസ്ത്യൻ പുരോഹിതർക്കെതിരെ നടത്തിയ പരാമർശത്തെ തുടർന്നാണ് മധുവിനെ ജില്ലാ പ്രസിഡൻറ് സ്ഥാനത്തു നിന്ന് ബിജെപി മാറ്റിയത്. തൃശ്ശൂരിൽ ബിജെപി ജയിച്ചത് സെലിബ്രിറ്റി സ്ഥാനാർത്ഥിയായത് കൊണ്ടാണെന്ന് മധു പറയുന്നു. എല്ലാ പഞ്ചായത്തിലും സെലിബ്രിറ്റികൾക്ക് മത്സരിക്കാൻ ആവില്ലെന്നും…

