കേരള ജനപക്ഷം – ബിജെപി ലയനം നാളെ തിരുവനന്തപുരത്ത്

കോട്ടയം : കേരള ജനപക്ഷം (സെക്യുലർ)- ഭാരതീയ ജനത പാർട്ടി ഔദ്യോഗിക ലയനം നാളെ തിരുവനന്തപുരത്ത് നടക്കും. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലായിരിക്കും ലയന പ്രഖ്യാപനം. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പിസി ജോർജ്, വർക്കിംഗ് ചെയർമാൻ ഇ.കെ.ഹസ്സൻകുട്ടി,ജനറൽ സെക്രട്ടറിമാരായ സെബി പറമുണ്ട,പ്രൊഫ. ജോസഫ് റ്റി ജോസ്,അഡ്വ. സുബീഷ് പി.എസ്., പി.വി. വർഗീസ് പുല്ലാട്ട്, വൈസ് പ്രസിഡന്റുമാരായ എം. എസ്. നിഷാ, സജി എസ് തെക്കേൽ ,ഷോൺ ജോർജ് ഉൾപ്പെടെയുള്ള…

Read More

ഝാര്‍ഖണ്ഡിലെ ഏക കോണ്‍ഗ്രസ് എംപി ബിജെപിയില്‍

റാഞ്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. ഝാര്‍ഖണ്ഡിലെ ഏക കോണ്‍ഗ്രസ് എംപി ഗീത കോഡ ബിജെപിയില്‍ ചേര്‍ന്നു. മുന്‍ മുഖ്യമന്ത്രി മധു കോഡയുടെ ഭാര്യയാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബാബുലാല്‍ മറാണ്ടിയുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശം. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത പതിനാല് സീറ്റുകളില്‍ പന്ത്രണ്ട് എണ്ണവും എന്‍ഡിഎ സഖ്യം നേടിയിരുന്നു. സിങ്ഭൂം മണ്ഡലത്തില്‍ നിന്നുളള എംപിയാണ് ഗീത കോഡ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയെ 72,000 വോട്ടുകള്‍ക്കാണ് ഗീത പരാജയപ്പെടുത്തയത്….

Read More

തമിഴ്നാട്ടിൽ കോൺഗ്രസ് എംഎൽഎ ബിജെപിയിൽ ചേർന്നു

തമിഴ്‌നാട് കോൺഗ്രസ് എംഎൽഎ ബിജെപിയിൽ ചേർന്നു. വിളവൻകോട് എംഎൽഎ എസ് വിജയധരണിയാണ് ബിജെപിയിൽ ചേർന്നത്. ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് എത്തി മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു വിജയധരണിയുടെ ബിജെപി പ്രവേശം. കന്യാകുമാരി സ്വദേശിനിയായ വിജയധരണി സംസ്ഥാനത്തെ കോൺഗ്രസിന്റെ പ്രമുഖ വനിതാനേതാക്കളിൽ ഒരാളാണ്. കോൺഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസമാണ് പാർട്ടി വിടാൻ ഇടയാക്കിയത്

Read More

ബിജെപി സാധ്യതാ പട്ടികയിൽ സാബു ജേക്കബും മേജർ രവിയും; മറ്റു പേരുകൾ ഇങ്ങനെ

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ പ്രഥമ സാധ്യത പട്ടികയിൽ കിറ്റെക്‌സ് എംഡി സാബു ജേക്കബും. എറണാകുളത്തും ചാലക്കുടിയിലുമാണ് സാബു ജേക്കബിനെ പരിഗണിക്കുന്നത്. തൃശൂരിൽ സുരേഷ് ഗോപി, ആറ്റിങ്ങൽ വി മുരളീധരൻ, പാലക്കാട് സി കൃഷ്ണകുമാർ എന്നിവർ സീറ്റ് ഉറപ്പിച്ചതാണ്. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും കുമ്മനം രാജശേഖരനുമാണ് ആദ്യ പരിഗണനയിലുള്ളത്. പത്തനംതിട്ടയിൽ കുമ്മനത്തിന് പുറമേ പി.സി ജോർജ്, ഷോൺ ജേർജ് എന്നിവരുടെ പേരുകളുമുണ്ട് എറണാകുളത്ത് അനിൽ ആൻ്റണി, മേജർ രവി, അൽഫോൺസ് കണ്ണന്താനം. ചാലക്കുടിയിൽ എ.എൻ രാധാകൃഷ്‌ണനും…

Read More

ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം;6 സീറ്റുകൾ പിടിച്ചെടുത്തു; പത്തിടത്ത് കോൺഗ്രസ്, മൂന്നിടത്ത് ബിജെപി

തിരുവനന്തപുരം:സംസ്ഥാനത്തെ 23 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എൽഡിഎഫിന് നേട്ടം. സംസ്ഥാനത്താകെ 6 സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. തിരുവനന്തപുരം നഗരസഭയിലെ വെള്ളാര്‍, ഒറ്റശേഖരമംഗലം പഞ്ചായത്തിലെ കുന്നനാട്, ചടയമംഗലം പഞ്ചായത്തിലെ കുരിയോട് വാര്‍ഡുകള്‍ ബിജെപിയിൽ നിന്ന് പിടിച്ചെടുത്തു. നെടുമ്പാശ്ശേരിയിലെ കൽപക നഗര്‍, മുല്ലശ്ശേരിയിലെ പതിയാര്‍ കുളങ്ങര മുഴപ്പിലങ്ങാട്ടെ മമ്മാക്കുന്ന് വാര്‍ഡുകള്‍ യുഡിഎഫിൽ നിന്ന് പിടിച്ചെടുത്തു. നെടുമ്പാശേരിയില്‍ ഇതോടെ യുഡിഎഫിന് ഭരണം നഷ്ടമായി. മട്ടന്നൂര്‍ നഗരസഭയിൽ ബിജെപിക്ക് കന്നിജയം നേടി. മട്ടന്നൂര്‍ ടൗണ്‍ വാര്‍ഡ് കോണ്‍ഗ്രസിൽ നിന്നാണ് ബിജെപി പിടിച്ചെടുത്തത്.ഇന്ന്…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ്; കടുത്ത പോരാട്ടത്തിനൊരുങ്ങി ബിജെപി, തിരുവനന്തപുരത്തും ആറ്റിങ്ങലിലും മത്സരിക്കുന്നത് കേന്ദ്രമന്ത്രിമാർ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ രണ്ട് മണ്ഡലങ്ങളിലേക്ക് ബിജെപി ഇറക്കുന്നത് കേന്ദ്രമന്ത്രിമാരെ. ആറ്റിങ്ങലിൽ വി മുരളീധരനും തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും മത്സരിച്ചേക്കും. ഡൽഹിയിൽ നടക്കുന്ന രണ്ടുദിവസത്തെ ദേശീയ കൗണ്‍സില്‍ യോഗത്തിനുശേഷം അന്തിമ തീരുമാനം എടുക്കും. സ്ഥാനാര്‍ഥിപ്പട്ടികയുമായി സംസ്ഥാനനേതാക്കള്‍ ഡല്‍ഹിയിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. രണ്ടാമതെത്തിയ തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിനാണ് മുന്‍തൂക്കം. ആറ്റിങ്ങലില്‍ കേന്ദ്രമന്ത്രി വി. മുരളീധരനും തൃശ്ശൂരില്‍ നടന്‍ സുരേഷ് ഗോപിക്കും മാറ്റമുണ്ടാകില്ല. തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപി തന്നെ മത്സരിച്ചേക്കും. 2019 ൽ പരാജയപ്പെട്ടിട്ടും മണ്ഡലത്തിൽ…

Read More

അശോക് ചവാൻ കോൺഗ്രസ് വിട്ടു; ബിജെപിയിലേക്ക്

മഹാരാഷ്ട്രയിലെ പ്രമുഖ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ അശോക് ചവാൻ രാജിവെച്ചു. അദ്ദേഹം ബിജെപിയിൽ ചേരുമെന്നാണ് പുറത്തുവരുന്ന വിവരം. പൊതുതെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിന് വൻ തിരിച്ചടിയാണ് അശോക് ചവാന്റെ കൂറുമാറ്റം. കോൺഗ്രസിൽ നിന്ന് രാജി വെച്ച് ശിവസേനയിൽ ചേർന്ന മുൻ കേന്ദ്രമന്ത്രി മിലിന്ദ് ദിയോറയ്ക്ക് ശേഷം പാർട്ടിയിൽ നിന്ന് രാജിവെക്കുന്ന രണ്ടാമത്തെ മഹാരാഷ്ട്ര കോൺഗ്രസ് നേതാവാണ് ചവാൻ

Read More

രാജ്യസഭാ സീറ്റിലേക്കുള്ള ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ന്യൂഡൽഹി: രാജ്യസഭാ സീറ്റിലേക്കുള്ള ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ ആര്‍.പി.എന്‍. സിങ്ങും ഉത്തര്‍പ്രദേശില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ചു. സുധാന്‍ഷു ത്രിവേദി, ചൗധരി തേജ് വീര്‍ സിങ്, സാധന സിങ്‌സ അമര്‍പാല്‍ മൗര്യ, സംഗീത ബല്‍ബന്ത്, നവീന്‍ ജയിന്‍ എന്നിവരാണ് യുപിയില്‍ നിന്നുള്ള മറ്റ് സ്ഥാനാര്‍ത്ഥികള്‍. ബിഹാറില്‍ നിന്ന് ധര്‍മ്മശീല ഗുപ്ത, ഭീം സിങ് എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. ഛത്തീസ്ഗഡില്‍ നിന്ന് രാജ ദേവേന്ദ്ര പ്രതാപ് സിങും ഹരിയാനയില്‍ നിന്ന് സുഭാഷ് ബാരലയും കര്‍ണാടകയില്‍…

Read More

കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രക്ക് ഇന്ന് തുടക്കം

കാസർകോട്: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്ര ഇന്ന് കാസർകോട്ട് നിന്ന് തുടങ്ങും. കാസർകോട്, താളിപ്പടപ്പ് മൈതാനിയിൽ വൈകുന്നേരം മൂന്നിനാണ് ഉദ്ഘാടന പരിപാടി. ലോക്‌സഭാ മണ്ഡലങ്ങളിലൂടെയുള്ള ഒരു മാസത്തെ പര്യടനം, കേന്ദ്രനേട്ടങ്ങൾ ഊന്നിയുള്ള രാഷ്ട്രീയ പ്രചാരണമാണ് ലക്ഷ്യം വയ്ക്കുന്നത്. പദയാത്രയുടെ ഭാഗമായി ഓരോ മണ്ഡലത്തിലും മത, സാമുദായിക സാംസ്കാരിക നേതാക്കളുമായി കെ. സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തും. ഉച്ചക്ക് 12നാണ് കാസർകോട്ടെ കൂടിക്കാഴ്ച. വൈകിട്ട് ആറിന് മേൽപ്പറമ്പിലാണ് കേരള പദയാത്രയുടെ മണ്ഡലത്തിലെ സമാപനം.

Read More

കെ സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്ര 27 മുതൽ: ജെ.പി. നദ്ദ ഉദ്ഘാടനം ചെയ്യും

കാസർഗോഡ്: എൻഡിഎ സംസ്ഥാന ചെയർമാൻ കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര 27ന് കാസർഗോഡ് നിന്നും ആരംഭിക്കും. വൈകുന്നേരം മൂന്നുമണിക്ക് താളിപ്പടുപ്പ് മൈതാനത്ത് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ പദയാത്ര ഉദ്ഘാടനം ചെയ്യും. കാസർഗോഡ് മേൽപ്പറമ്പിലാണ് അന്നേ ദിവസത്തെ യാത്രയുടെ സമാപനം. രാവിലെ മധൂർ ക്ഷേത്ര ദർശനത്തോടെയാണ് കെ. സുരേന്ദ്രന്റെ കാസർഗോഡ് ജില്ലയിലെ പരിപാടികൾ തുടങ്ങുക. രാവിലെ 9 മണിക്ക് യാത്രാ ക്യാപ്റ്റന്റെ വാർത്താസമ്മേളനം നടക്കും. രാവിലെ 10.30ന് കുമ്പളയിൽ നടക്കുന്ന വിവിധ കേന്ദ്രസർക്കാർ പദ്ധതികളുടെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial