അമ്മയെയും മക്കളെയും ലൈംഗികമായി പീഡിപ്പിച്ചു; ബി.ജെ.പി നേതാവിനെതിരെ കേസ്
ജയ്പ്പൂർ: യുവതിയെയും മകളെയും ബലത്സംഗം ചെയ്‌തെന്ന പരാതിയിൽ ബി.ജെ.പി നേതാവിനെതിരെ കേസ്. രാജസ്ഥാനിലെ പാലിയിലെ ബി.ജെ.പി നേതാവായ മോഹൻലാൽ ജാട്ടിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. രണ്ടു സ്ത്രീകളടക്കം മൂന്നുപേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വാർത്താ ഏജൻസിയായ പി.ടി.ഐയാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ഒരു ഭവന സമുച്ചയ പദ്ധതിയുടെ ഭാഗമാണ് യുവതിയും മോഹൻലാലും ആദ്യമായി കണ്ടുമുട്ടുന്നത്. പദ്ധതിക്കായുള്ള ഭൂമിയുമായി ബന്ധപ്പെട്ടായിരുന്നു പരിചയപ്പെട്ടത്. ഇതിനിടെ മഹേഷ് ചന്ദക്ക് എന്നു പേരുള്ള ഒരാളെയും കൂട്ടി ഇയാൾ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. മക്കളെയും പീഡിപ്പിച്ചതായി പരാതിയുണ്ട്….

