വനമേഖലയിൽ കത്തിക്കരിഞ്ഞ നിലയിൽ 52കാരന്റെ മൃതദേഹം
തൃശൂർ പൂമല വട്ടായി വെള്ളച്ചാട്ടത്തിന് സമീപം ആളൊഴിഞ്ഞ പ്രദേശത്താണ് പുരുഷന്റെ മൃതദേഹം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെ മയിലാംകുളത്തെ ജോലിസ്ഥലത്തുനിന്ന് കെ എൽ 48 പി 0932 നമ്പർ പിക്കപ്പ് വാനുമായി കാണാതായ കിള്ളിമംഗലം മുല്ലക്കൽ ചീർപ്പ് റോഡ് മഞ്ഞക്കാട്ടുതൊടിയിൽ ബാബുവിന്റേതാണ് (52) മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ വട്ടായി റോഡിന് സമീപം വാഹനം ചാവി സഹിതം ഉപേക്ഷിക്കപ്പെട്ട നിലയിൽ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് ബാബുവിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പേരാമംഗലം…

