വർധന ഇന്നു മുതൽ, ബസ് ടിക്കറ്റ് നിരക്കുകൾ 23 ശതമാനം മുതൽ 35 ശതമാനം വരെ ഉയരും; പൊതുഗതാഗതത്തെ സംരക്ഷിക്കാനെന്ന് കർണാടക സർക്കാർ
ബെംഗളൂരു : കർണാടകയിൽ ബസ് നിരക്കുകൾ കുത്തനെ ഉയർത്തുന്നു. കർണാടകത്തിലെ പൊതുഗതാഗത സംവിധാനത്തിൻ്റെ ഭാഗമായ കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട് കോർപറേഷൻ്റെയും ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട് കോർപറേഷൻ്റെയും ബസുകളിലാണ് നിരക്ക് വർധന നടപ്പാക്കുന്നത്. ബെംഗളൂരുവിൽ ബസ് നിരക്കുകൾ 35 ശതമാനം ഉയരുമ്പോൾ, കർണാടക സംസ്ഥാനത്തെ മറ്റിടങ്ങളിൽ 23 ശതമാനത്തോളം നിരക്ക് വർധിക്കും. നവംബർ 5 അർദ്ധരാത്രി മുതൽ പുതുക്കിയ നിരക്കുകൾ നിലവിൽ വരും. ബെംഗളൂരു നഗരത്തിലെ ബി.എം.ടി.സി ബസുകളിൽ കുറഞ്ഞ നിരക്ക് 6 രൂപയിൽ നിന്ന് 10…

