ജനസംഖ്യ കൂട്ടാൻ ആന്ധ്ര: മൂന്നാം കുട്ടിക്ക് 30,000 രൂപ, നാലാം കുട്ടിക്ക് 40,000 രൂപ ധനസഹായം; ചന്ദ്രബാബു നായിഡു
ആന്ധ്രപ്രദേശിലെ കുറഞ്ഞുവരുന്ന ജനസംഖ്യാ വളർച്ചാ നിരക്ക് പരിഹരിക്കാൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. കൂടുതൽ കുട്ടികളുണ്ടാകാൻ ദമ്പതികളെ പ്രോത്സാഹിപ്പിക്കുന്നതിനായി സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. മൂന്നാമത്തെ കുട്ടി ജനിക്കുന്ന കുടുംബങ്ങൾക്ക് 30,000 രൂപയും നാലാമത്തെ കുട്ടിക്ക് 40,000 രൂപയും ധനസഹായം ലഭിക്കുമെന്നും വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ ഒരു മാസത്തിനകം സർക്കാർ പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീകാകുളം ജില്ലയിലെ നരസന്നപേട്ടയിൽ ‘സ്വർണ്ണാന്ധ്ര–സ്വച്ഛാന്ധ്ര’ ശുചിത്വ പരിപാടിയുടെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. രണ്ടാമത്തെ കുട്ടിയുണ്ടാകുന്ന ദമ്പതികൾക്ക്…

