സംസ്ഥാനത്തിൻ്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി ഡോ. എ കൗശിഗനെ നിയമിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി (സി.ഇ.ഒ) ഡോ. എ. കൗശിഗനെ നിയമിച്ചു. മുന്‍ സി.ഇ.ഒ ഡോ. രത്തന്‍ യു. കേല്‍ക്കര്‍ മുഖ്യമന്ത്രി വി.ഡി സതീശന്റെ സെക്രട്ടറിയായി നിയമിതനായതോടെ വന്ന ഒഴിവിലേക്കാണ് പുതിയ നിയമനം. തമിഴ്‌നാട് സ്വദേശിയായ കൗശിഗന്‍ നിലവില്‍ പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയായിരുന്നു. നേരത്തെ തൃശൂര്‍ ജില്ലാ കലക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2009 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ് ഡോ എ. കൗശിഗന്‍. നാല് പേരുടെ പട്ടിക നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്ര…

