ജർമ്മൻ വിദ്യാർത്ഥികൾക്ക് ആതിഥ്യമരുളി ക്രൈസ്റ്റ് നഗർ ഇന്റർനാഷണൽ സ്കൂൾ; അന്താരാഷ്ട്ര സാംസ്കാരിക വിനിമയ പരിപാടിക്ക് തുടക്കം
തിരുവനന്തപുരം: ക്രൈസ്റ്റ് നഗർ ഇന്റർനാഷണൽ സ്കൂളിൽ (CNIS) നടക്കുന്ന അന്താരാഷ്ട്ര സാംസ്കാരിക വിനിമയ പരിപാടിയുടെ ഭാഗമായി ജർമ്മൻ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സംഘം തിരുവനന്തപുരത്തെത്തി. ജർമ്മനിയിലെ വെറ്റ്ഹൗസണിലുള്ള സെന്റ് തോമസ് ജിംനേഷ്യം (St. Thomas Gymnasium) സ്കൂളിൽ നിന്നുള്ള 21 വിദ്യാർത്ഥികളും മൂന്ന് അധ്യാപകരുമാണ് സംഘത്തിലുള്ളത്. ഇരു സ്കൂളുകളും തമ്മിലുള്ള പരസ്പര സൗഹൃദവും സാംസ്കാരിക ധാരണയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിനിമയ പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യൻ, ജർമ്മൻ സംസ്കാരങ്ങളുടെ വിവിധ വശങ്ങൾ അടുത്തറിയുന്നതിനും പഠിക്കുന്നതിനുമായി ഇരു സ്കൂളുകളിലെയും…

