പിഎം ശ്രീ പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല; ശിവന്‍കുട്ടി പറഞ്ഞത് അറിയില്ല; എതിര്‍പ്പ് ശക്തമാക്കി സിപിഐ
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് റവന്യൂമന്ത്രി കെ രാജന്‍. അക്കാര്യം മന്ത്രിസഭയില്‍ ആലോചിച്ചിട്ടില്ല. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി എന്താണ് പറഞ്ഞതെന്ന് അറിയില്ല. വളരെ കൂടിയാലോചന നടത്തേണ്ട കാര്യമാണിത്. കേന്ദ്രസര്‍ക്കാര്‍ പല കാര്യത്തിലും കേരളത്തെ കൊണ്ടെത്തിക്കാന്‍, ലഭിക്കേണ്ട സഹായം ഇല്ലാതാക്കാന്‍ പല കുതന്ത്രങ്ങളും നടത്തുന്നുണ്ടെന്ന് മന്ത്രി കെ രാജന്‍ ആരോപിച്ചു. കേരളത്തോട് അപകടകരമായി, ഫെഡറല്‍ സംവിധാനത്തിന് നിരക്കാത്ത തരത്തില്‍ കേന്ദ്രം പെരുമാറുകയാണ്. ഇതിനൊന്നും കേരളം മുട്ടു മടക്കി സമ്മതിക്കാന്‍ ഉദ്ദേശിക്കുന്നില്ല. സർക്കാരിന്റെ മുൻ…

