കോഴിക്കോട് മുൻ മേയർ സിപിഎം നേതാവ് ടിപി ദാസൻ അന്തരിച്ചു
കോഴിക്കോട്: മുതിര്‍ന്ന സിപിഎം നേതാവ് ടിപി ദാസന്‍ അന്തരിച്ചു. നിലവില്‍ സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയാകമ്മിറ്റി അംഗമാണ്. ദീര്‍ഘകാലം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു. 1991-95 കാലയളവില്‍ കോഴിക്കോട് മേയറായിരുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്നലെ രാത്രി 11.30-ഓടെ കോഴിക്കോട്ടെ സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. കുറ്റ്യാടി സ്വദേശിയായ അഡ്വ. ശങ്കരനുശേഷം ഗ്രാമത്തില്‍നിന്ന് ചേക്കേറി നഗരപിതാവായ വ്യക്തിയാണ് ടിപി ദാസന്‍. അരിക്കുളം പഞ്ചായത്തിലെ കാരയാടില്‍നിന്നാണ് ഇദ്ദേഹം കോഴിക്കോട്ടേക്കെത്തിയത്. മേപ്പയ്യൂര്‍ സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്ന ദാസന്‍, ഉള്‍നാടന്‍ ഗ്രാമീണ കമ്മ്യൂണിസ്റ്റ്…

