സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു;എല്ലാവരും പാർട്ടി ചിഹ്നത്തിൽ മത്സരിക്കും
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ ചേര്‍ന്ന സംസ്ഥാന സെക്രേട്ടറിയറ്റ് യോഗത്തിന്റെ അംഗീകാരത്തിന് ശേഷമായിരുന്നു സ്ഥാനാര്‍ഥി പ്രഖ്യാപനം കേന്ദ്രകമ്മറ്റി അംഗങ്ങളായ കെകെ ശൈലജ, എ വിജയരാഘവന്‍, എളമരം കരീം, കെ രാധാകൃഷ്ണന്‍ എന്നിവര്‍ മത്സരരംഗത്തുണ്ട്. കാസര്‍കോട് എംവി ബാലകൃഷ്ണന്‍, കണ്ണൂര്‍ എംവി ജയരാജന്‍, വടകര കെകെ ശൈലജ, കോഴിക്കോട് എളമരം കരീം, മലപ്പുറം വി വസീഫ്, പൊന്നാനി കെഎസ് ഹംസ, പാലക്കാട് എ…

