പ്രശസ്ത അഭിനേതാവ് എം.സി.കട്ടപ്പന അന്തരിച്ചു; വിട പറഞ്ഞത് മികച്ച നാടക നടനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം നേടിയ അതുല്യപ്രതിഭ
കട്ടപ്പന: പ്രശസ്ത അഭിനേതാവ് എം.സി. ചാക്കോ എന്ന എം.സി. കട്ടപ്പന (75) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടന്ന് ചികിത്സയിലായിരുന്നു. സംസ്കാരം നാളെ രാവിലെ 9.30 കട്ടപ്പന സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ നടക്കും. പതിറ്റാണ്ടുകളോളം നാടകരംഗത്ത് സജീവമായിരുന്നു. മുപ്പതോളം നാടകങ്ങളിൽ വേഷമിട്ടു. സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സാമൂഹിക പ്രവർത്തനരംഗത്തും സജീവമായിരുന്നു. സാറാമ്മയാണ് ഭാര്യ. ഷീജ, ബോബൻ എന്നിവരാണ് മക്കൾ. 2007ൽ മികച്ച നാടക നടനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം തേടിയെത്തി. കൊല്ലം അരീനയുടെ ‘ആരും കൊതിക്കുന്ന മണ്ണ്’…

